നിപ്പ: 4 പേര്‍ ചികിത്സയില്‍; തൃശൂരില്‍ 27പേരും കൊല്ലത്ത് മൂന്നുപേരും നിരീക്ഷണത്തില്‍  

104 0

കൊച്ചി: എറണാകുളത്തെസ്വകാര്യ ആശുപത്രിയില്‍ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് നിപ്പ ബാധയാണെന്ന് സ്ഥിരീകരിച്ചു. പൂനയിലെനാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥിക്ക്‌നിപ്പ ബാധസ്ഥിരീകരിച്ചതെന്ന്ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ വ്യക്തമാക്കി. ഇതു കൂടാതെരോഗാധിതനായ വിദ്യാര്‍ഥിയുമായി നേരിട്ടു സമ്പര്‍ക്കംപുലര്‍ത്തിയ നാലു പേര്‍ക്കുകൂടി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരും നീരീക്ഷണത്തിലാണ്. വിദ്യാര്‍ഥിസമ്പര്‍ക്കം നടത്തിയിട്ടുള്ള 86പേരുടെ പട്ടിക ആരോഗ്യവകുപ്പ് തയാറാക്കിയിരുന്നു. ഇതില്‍രോഗാധിതനായ വിദ്യാര്‍ഥിയുടെ സഹപാഠിയടക്കം നാലുപേര്‍ക്ക് പനിയും തൊണ്ടയില്‍അസ്വസ്ഥതയും ഉള്ളതായികണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരാളെ കളമശേരിയിലെ കൊച്ചിമെഡിക്കല്‍ കോളജില്‍ തയാറാക്കിയിട്ടുളള ഐസൊലേഷന്‍വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ അല്ല.പനിയും തൊണ്ടവേദനയുംഅനുഭവപ്പെടുന്നതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മറ്റൊരാള്‍വീട്ടില്‍ തന്നെയാണ്. അദ്ദേ
ഹത്തിനും പനിയും തൊണ്ടവേദനയുമുണ്ട അദ്ദേഹവുംവീട്ടില്‍ നിരീക്ഷണത്തിലാണ്.ആവശ്യമെങ്കില്‍ അദ്ദേഹത്തെയും കളമശേരിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍പ്രവേശിപ്പിക്കും. മറ്റു രണ്ടു പേര്‍ രോഗ ബാധിതനെ ആശുപത്രിയില്‍ പരിചരിച്ച നേഴ്‌സുമാരാണ്. ഇവര്‍ക്കും തൊണ്ടയില്‍അസ്വസ്ഥതയും പനിയും അനുഭവപ്പെടുന്നുണ്ട് .ഇവരും നിരീക്ഷണത്തിലാണെന്നും ആവശ്യമായ മരുന്നുകള്‍ കൊടുത്തുതുടങ്ങുകയാണെന്നും മന്ത്രിപറഞ്ഞു. നിപ്പ രോഗ ലക്ഷണങ്ങള്‍ ഉണ്ടെന്നു സംശയിക്കപ്പെടുന്ന 27 പേര്‍ തൃശൂരിലുംമൂന്ന്‌പേര്‍ കൊല്ലത്തും നിരീക്ഷണത്തിലാണ്. തൃശ്ശൂരിലെപരിശീലന കേന്ദ്ര-ത്തില്‍ നിപ്പബാധിതനായ വിദ്യാര്‍ത്ഥിക്കൊപ്പം പരിശീലനം നേടുകയുംഒപ്പം താമസിക്കുകയും ചെയ്ത മൂന്ന് വിദ്യാര്‍ത്ഥികളാണ് കൊല്ലത്ത് നിരീക്ഷണത്തിലുള്ളത്.ഇവരില്‍ രണ്ടു പേര്‍ കൊട്ടാരക്കര സ്വദേശികളും ഒരാള്‍കരുനാഗപ്പള്ളി തഴവ സ്വദേശിയുമാണ്. ഇവര്‍ക്ക് ആര്‍ക്കുംരോഗലക്ഷണങ്ങളില്ല. ഓരോമണിക്കൂര്‍ ഇടവിട്ട് ഇവരുടെആരോഗ്യനില വിലയിരുത്തുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ഇവര്‍ കാണിക്കുകയാണെങ്കില്‍പ്രവേശിപ്പിക്കാന്‍ കൊല്ലം ജില്ലാആശുപത്രിയിലും പാരിപ്പള്ളിമെഡിക്കല്‍ കോളേജിലുമടക്കം ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്. സമീപത്തുള്ള മറ്റ ് ആശുപ്രതിക ൡുംഐസൊലേഷന്‍ വാര്‍ഡുകള്‍സജ്ജീകരിച്ചു. കൊല്ലത്തെവിവിധ ആശുപത്രികളിലെഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമുള്ളപരിശീലനം തുടങ്ങി. മരുന്നുകളും നിപ്പപ്രതിരോധ വസ്ത്രങ്ങളുംകൊല്ലത്തെ ആശുപത്രികളില്‍എത്തിച്ചിട്ടുണ്ട്. ആശുപത്രിയില്‍പ്രവേശിപ്പിക്കാത്തവരുംലിസ്റ്റിലുള്ളവരുമായവര്‍ അവരവരുടെ വീടുകളില്‍ തന്നെനിരീക്ഷണത്തിലാണ്. നിപ്പയ്ക്ക് പ്രത്യേക മരുന്നു കണ്ടുപിടിച്ചിട്ടില്ല. കഴിഞ്ഞ തവണകോഴിക്കോട് നിപ്പ വന്നപ്പോള്‍നല്‍കിയത് റി ാ റിന്‍ ഗുളികകളായിരുന്നു. അത് സ്റ്റോക്കുണ്ട്.ഇപ്പോള്‍ തന്നെ അത് നല്‍കിതുടങ്ങിയതായി മന്ത്രി പറഞ്ഞു.കോഴിക്കോട് ഫലപ്രദമായിരു
ന്നുവെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് ഇവിടെയും ആ
മരുന്നു തന്നെ നല്‍കി തുടങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ തവണ ഓസ്‌ട്രേലിയയില്‍ നിന്നും കൊണ്ടുവന്നമരുന്ന് ഇപ്പോള്‍ എന്‍.ഐ.വിയില്‍ സ്‌റ്റോക്കുണ്ട്. കേന്ദ്രആരോഗ്യവകുപ്പ് മന്ത്രി രണ്ടുതവണ സംസ്ഥാന ആരോഗ്യമന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ ആരാഞ്ഞു.ആരോഗ്യവകുപ്പ് സെക്രട്ടറിയുമായും അദ്ദേഹം സംസാരിച്ചു.ആവശ്യമെങ്കില്‍ മരുന്നുകള്‍ വിമാനമാര്‍ഗം എത്തിക്കാമെന്നുംകേന്ദ്ര-മന്ത്രി ഉറപ്പ് നല്‍കി. നിപ്പരോഗം വായുവിലൂടെ പകരുന്നതല്ല. വവ്വാലുകളാണ് വൈറസ്‌വാഹകര്‍.ഇത് ജന്തുക്കളിലേക്ക് പകര്‍ന്ന് അവയില്‍ നിന്നും മനുഷ്യരിലേക്ക് പകര്‍ന്ന അനുഭവംഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വെറ്റിനറി വിഭാഗത്തിന്റെ സഹായവും തേടിയിട്ടുണ്ട്.സ്വകാര്യ ആശുപത്രിയില്‍ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് ഇടയക്ക് പനി വരുന്നുണ്ട്. എങ്കിലും ഭയപ്പെടേണ്ടസാഹചര്യമില്ലന്നു ഡോക്ടര്‍മാര്‍അറിയിച്ചു. വിദ്യാര്‍ഥിയ്ക്കുണ്ടണ്ടായ രോഗ ബാധയുടെ ഉറവിടം സംന്ധിച്ച് അന്വേഷണംആരംഭിച്ചിട്ടുണ്ട്. ഇതു വരെകണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
മെയ് 16വരെ ഈ വിദ്യാര്‍ഥി തൊടുപുഴയിലായിരുന്നു.അതിനു ശേഷം തൃശൂരിലെഹോസ്റ്റലില്‍ എത്തി സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ചു.എറണാകുളം പറവൂരിലാണ്‌വിദ്യാര്‍ഥിയുടെ വീട് ഈ കേന്ദ്ര-ങ്ങളിലെല്ലാം ആരോഗ്യവകുപ്പിന്റെപ്രത്യേക ടീം പരിശോധന നടത്തുന്നുണ്ട്.

Related Post

വാളയാറില്‍ ലോറിയും വാനും കൂട്ടിയിടിച്ച് അഞ്ചുമരണം  

Posted by - Jun 29, 2019, 07:47 pm IST 0
പാലക്കാട്: വാളയാറില്‍ കണ്ടെയ്‌നര്‍ ലോറിയും ഓമ്‌നിവാനും കൂട്ടിയിടിച്ച് രണ്ട് കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു. മരിച്ച നാല് പേരും തമിഴ്‌നാട് സ്വദേശികളാണ്. ഏഴ് പേര്‍ക്ക് പരിക്കേറ്റു. കൊയമ്പത്തൂര്‍…

കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ കോടതി കേസെടുത്തു

Posted by - Feb 15, 2020, 05:22 pm IST 0
തിരുവനന്തപുരം: ശശി തരൂര്‍ എംപിയുടെ മാനനഷ്ട ഹര്‍ജിയിന്മേല്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ തിരുവനന്തപുരം സിജെഎം കോടതി കേസെടുത്തു. ശശി തരൂര്‍ നല്‍കിയ മാനനഷ്ട ഹര്‍ജിയിലാണ് തിരുവനന്തപുരം…

സ്വാശ്രയ മെഡിക്കല്‍ ഫീസ് പുതുക്കി; 50,000 രൂപയുടെ വര്‍ധനവ്  

Posted by - Jul 7, 2019, 07:46 am IST 0
തിരുവനന്തപുരം: സംസ്ഥാനത്തെ 19 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഈ വര്‍ഷത്തെ ഫീസ് നിശ്ചയിച്ച് ഉത്തരവിറങ്ങി. 2019-20 വര്‍ഷത്തെ എം.ബി.ബി.എസ് കോഴ്‌സിനുള്ള ഫീസാണ് ജസ്റ്റിസ് രാജേന്ദ്ര ബാബു…

അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Posted by - Oct 31, 2019, 03:13 pm IST 0
ഉച്ചയോടെ മഴ ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം,ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. നാല് ജില്ലകളില്‍…

തെക്കേഗോപുര വാതില്‍ തുറന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂരവിളംബരം നടത്തി; തൃശൂര്‍പൂരത്തിന് തുടക്കമായി  

Posted by - May 12, 2019, 11:26 am IST 0
തൃശൂര്‍ : നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വടക്കുനാഥന്റെ തെക്കേഗോപുരനട തള്ളിത്തുറന്ന് അഭിവാദ്യം ചെയ്തതോടെ തൃശര്‍പൂരത്തിന് ഔദ്യോഗിക തുടക്കമായി. കടുത്ത സുരക്ഷാ സന്നാഹത്തോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പുരവിളംബര…

Leave a comment