ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത; അപകടസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ രണ്ടുപേരെ കണ്ടെന്ന് ദൃക്‌സാക്ഷി  

155 0

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണ
ത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി.കാറപകടം നടന്ന് പത്ത് മിനിറ്റിനുള്ളില്‍ താന്‍ അതുവഴി കടന്നു പോയെന്നും ഈ സമയത്ത്ദുരൂഹസാഹചര്യത്തില്‍രണ്ട്‌പേരെ അവിടെ കണ്ടെന്നുംകലാഭവന്‍ സോബിവെളിപ്പെടുത്തി. ഇക്കാര്യം ബാലഭാസ്‌കറിന്റെ മാനേജര്‍ പ്രകാശന്‍തമ്പിയോട് പറഞ്ഞെങ്കിലുംഅദ്ദേഹം ഇത് ഗൗരവത്തോടെഎടുത്തില്ലെന്നും ഇപ്പോള്‍ സ്വര്‍ണകടത്ത് കേസില്‍ പ്രകാശന്‍തമ്പി പിടിയിലായതോടെയാണ് തനിക്ക് വീണ്ടും സംശയംശക്തമായതെന്നും സോബിജോര്‍ജ് മാധ്യമങ്ങളോട് പറ
ഞ്ഞു.'ബാലഭാസ്‌കറിന്റെ വാഹനമാണ് അപകടത്തില്‍പെട്ടതെന്ന് താന്‍ അപ്പോള്‍ അറിഞ്ഞിരുന്നില്ല. അപകടം നടന്നതിനു പിന്നാലെ റോഡിന്റെ ഇടതു സൈഡിലൂടെ ഏകദേശം 20 മുതല്‍ 25വരെ വയസ് പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ഓടുന്നതാണ് താന്‍ കണ്ടത്. വലതു വശത്ത് അല്‍പം പ്രായം തോന്നുന്ന വണ്ണമുള്ള ഒരാള്‍ ബൈക്ക് സ്റ്റാര്‍ട്ടായിട്ടും കാലുകൊണ്ടുതള്ളിക്കൊണ്ടു മുന്നോട്ടു പോകു
ന്നുണ്ടായിരുന്നു. അപകടം കണ്ട്താന്‍ ഹോണ്‍ അടിച്ചെങ്കിലും ഇവര്‍തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. പക്ഷേ അവരുടെ മുഖഭാവം താന്‍ ശ്രദ്ധിച്ചപ്പോള്‍ എന്തോ പന്തികേടുള്ളതായി തനിക്ക് തോന്നിയിരുന്നുവെന്നും'സോബി പറഞ്ഞു. അന്വേഷണഉദ്യോഗസ്ഥനു മുമ്പാകെ ഇക്കാര്യംപറയാന്‍ താന്‍ തയാറാണെന്നും സോബി വ്യക്തമാക്കി.അതിനിടെ തിരുവനന്തപുരംവിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഡി.ആര്‍.ഐ ഉദ്യോഗസ്ഥരില്‍ നിന്ന് ബാലഭാസ്‌കറിന്റെ മരണത്തെപ്പറ്റി അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് വിവരങ്ങള്‍ശേഖരിച്ചു. ബാലഭാസ്‌ക്കറിന്റെപ്രോഗ്രാം കോര്‍ഡിനേറ്ററായപ്രകാശ് തമ്പിയെഡി.ആര്‍.ഐസ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തിരുന്നു.കേസില്‍ ഒളിവില്‍ കഴിയുന്നപ്രധാന പ്രതി വിഷ്ണുവാണ്ബാലഭാസ്‌കറിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യംചെയ്തിരുന്നത്.ബാലഭാസ്‌കറിന്റെ മരണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന്അച്ഛന്‍ കെ.സി ഉണ്ണി ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡി.ആര്‍.ഐ ഉദ്യോഗസ്ഥരില്‍ നിന്ന് ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ചപരാതി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വിവരങ്ങള്‍ശേഖരിച്ചത്.പാലക്കാടുള്ള ആശുപത്രി ഉടമയുടെ പേരിലുംബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട്ബന്ധുക്കള്‍ സംശയംഉന്നയിച്ചിരുന്നു. ഇവരുമായിവിഷ്ണുവിനും പ്രകാശിനും അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ്ബന്ധുക്കളുടെ പരാതി.പ്രകാശ് തമ്പിയും വിഷ്ണുവും ബാലഭാസ്‌കറിന്റെപരിപാടികളുടെ കോര്‍ഡിനേഷന്‍ ജോലികള്‍ക്കിടെവിദേശയാത്രകള്‍ നടത്തിയിരുന്നതായാണ് ആരോപണം. അപകടം നടന്നദിവസം എവിടെ എത്തിഎന്ന് തിരക്കി ബാലഭാസ്‌കറിന്റെഫോണിലേക്ക് നിരന്തരംകോളുകള്‍ വന്നിരുന്നുവെന്നുംഅപകടത്തിന് ശേഷം ആശുപത്രിയില്‍ ആദ്യം എത്തിയത്പ്രകാശ് തമ്പിയാണെന്നുംബന്ധുക്കള്‍ പറയുന്നു.എന്നാല്‍ സ്വര്‍ണക്കടത്ത്‌കേസില്‍ പ്രതിസ്ഥാനത്തുള്ളപ്രകാശ് തമ്പി, വിഷ്ണു എന്നിവര്‍ബാലഭാസ്‌കറിന്റെ മാനേജര്‍മാര്‍ അല്ലായിരുന്നുവെന്നുംചില പ്രാദേശിക പ്രോഗ്രാമുകളുടെ കോര്‍ഡിനേഷന്‍ മാത്രമേഇവര്‍ നടത്തിയിരുന്നുള്ളൂഎന്നുമാണ് ബാലഭാസ്‌കറിന്റെഭാര്യ ലക്ഷ്മിയുടെ പ്രതികരണം. കോര്‍ഡിനേഷന്‍ ജോലികള്‍ക്കുള്ള പ്രതിഫലവുംഇവര്‍ക്ക് നല്‍കിയിരുന്നുവെന്നും ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലുംഇവര്‍ക്ക് യാതൊരു പങ്കുംഉണ്ടായിരുന്നില്ലെന്നും ലക്ഷ്മിബാലഭാസ്‌കറിന്റെ ഫേസ്ുക്ക് അക്കൗണ്ടിലൂടെ പ്രതികരിച്ചിരുന്നു.

Related Post

അമിത് ഷാ ഞായറാഴ്ച തിരുവനന്തപുരത്ത്  

Posted by - Mar 6, 2021, 10:30 am IST 0
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച തലസ്ഥാനനഗരിയിലെത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനത്തിനാണ് അദേഹം തിരുവനന്തപുരത്തെത്തുന്നത്. കേന്ദ്ര…

ജനുവരി രണ്ടാം തീയതി ശബരിമല കയറും: ബിന്ദു അമ്മിണി 

Posted by - Nov 27, 2019, 01:49 pm IST 0
കൊച്ചി : അടുത്ത വർഷം ജനുവരി രണ്ടാം തീയതി ശബരിമല ദർശനം നടത്തുമെന്ന് ബിന്ദു അമ്മിണി. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നുള്ളവരാകും ശബരിമലയിൽ ദർശനം നടത്തുകയെന്നും ന്നതെന്നും…

എല്‍ദോയുടെ കൈയ്ക്ക് പൊട്ടലുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്; പൊലീസിന്റെ വാദം പൊളിഞ്ഞു;  

Posted by - Jul 29, 2019, 09:08 pm IST 0
കൊച്ചി: ഡി.ഐ.ജി ഓഫീസ് മാര്‍ച്ചിനിടെ പോലീസിന്റെ ലാത്തിച്ചാര്‍ജില്‍ എല്‍ദോ ഏബ്രഹാമിന്റെ കൈയ്ക്ക് പൊട്ടലുണ്ടെന്ന് സിടി സ്‌കാന്‍ റിപ്പോര്‍ട്ട്. പരിക്കേറ്റിട്ടില്ലെന്ന പോലീസിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞത്. മൂവാറ്റുപുഴ ആശുപത്രിയില്‍…

ഭാരതീയ ഹിന്ദു ആചാര്യ സഭയുടെ മകരജ്യോതി-2019 പുരസ്‌കാരം കെ സുരേന്ദ്രന് 

Posted by - Nov 18, 2019, 03:24 pm IST 0
കൊച്ചി: ഭാരതീയ ഹിന്ദു ആചാര്യ സഭയുടെ മകരജ്യോതി-2019 പുരസ്‌കാരത്തിന്  ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രൻ അർഹാനായി. അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്ത ഫലകവും പ്രശസ്തി പത്രവും…

ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം ആശുപത്രിയിൽ

Posted by - Oct 3, 2019, 03:04 pm IST 0
തിരുവനന്തപുരം: ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് റവ. ഡോ. എം സൂസപാക്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസം മുട്ടലിനെ തുടർന്ന് ഇന്നലെ വൈകുന്നേരം തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഐ.സി.യുവിൽ…

Leave a comment