ബിജെപി ആസ്ഥാനത്ത് തിരക്കിട്ട മന്ത്രിസഭാരൂപീകരണ ചര്‍ച്ചകള്‍; പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം  

392 0

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരമെന്നു സൂചന. കൂടുതല്‍ പുതുമുഖങ്ങളെ മന്ത്രിമാരാക്കുകയെന്ന നരേന്ദ്ര മോദിയുടെ നിര്‍ദേശത്തിന് ആര്‍എസ്എസ് നേതൃത്വം പച്ചക്കൊടി കാട്ടിയതായാണ് റിപ്പോര്‍ട്ട്. ബിജെപി ആസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ആര്‍എസ്എസ് നേതൃത്വവുമായും ബിജെപി നേതാക്കള്‍ നിരന്തരമായി ബന്ധപ്പെട്ടു വരികയാണ്.

ബിജെപിക്കു വിജയം സമ്മാനിച്ച ഹിന്ദി മേഖലയില്‍നിന്നു തന്നെയായിരിക്കും കൂടുതല്‍ മന്ത്രിമാര്‍. അതേസമയം ദക്ഷിണേന്ത്യയ്ക്കും മികച്ച പ്രാതിനിധ്യം നല്‍കും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും മന്ത്രിമാരുണ്ടാവും. വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ഒന്നാക്കി മന്ത്രിമാരുടെ എണ്ണം കുറയ്ക്കാനും തീരുമാനമുണ്ടായേക്കും.

ഉത്തര്‍പ്രദേശില്‍നിന്ന് പത്തു മന്ത്രിമാര്‍ ഉണ്ടാവുമെന്നാണ് വിവരം. ബിഹാറില്‍നിന്ന് എട്ട്, മധ്യപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് ആറു വീതം, പശ്ചിമ ബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങളില്‍നിന്ന് മൂന്നു വീതം എന്നിങ്ങനെയായിരിക്കും മന്ത്രിമാരുടെ എണ്ണം. കേരളം, അസം, തെലങ്കാന എന്നിവയ്ക്കും പ്രാതിനിധ്യമുണ്ടാവും.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മന്ത്രിസഭയില്‍ ഉണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്. അനാരോഗ്യത്തെത്തുടര്‍ന്ന് ഒഴിവാകുന്ന അരുണ്‍ ജയ്റ്റ്ലിക്കു പകരം ധനവകുപ്പാവും അമിത് ഷായ്ക്കു നല്‍കുകയെന്നാണ് സൂചന. കേന്ദ്രമന്ത്രിസഭയില്‍ രണ്ടാമനായി രാജ്നാഥ് സിങ് തന്നെ തുടരുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കുന്നത്. ആഭ്യന്തര വകുപ്പ് രാജ്നാഥ് സിങ്ങിനു തന്നെയായിരിക്കും. സുഷമ സ്വരാജ്, നിതിന്‍ ഗഡ്കരി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ വകുപ്പുകളിലും മാറ്റമുണ്ടാവില്ല. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധരെ രാജെ, ഛത്തിസ്ഗഢ് മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ് എന്നിവര്‍ മന്ത്രിസഭയില്‍ ഇടംപിടിച്ചേക്കും.

Related Post

പാചകവാതകത്തിന്റെ​ വില കൂട്ടി

Posted by - Jul 1, 2018, 08:12 am IST 0
ന്യൂഡല്‍ഹി: സബ്​സിഡിയുള്ള പാചകവാതകം സിലിണ്ടറിന്​ വില 2.71 രൂപ കൂടി. ഇതോടെ, ഡല്‍ഹിയില്‍ സിലിണ്ടറിന്​ 493.55 രൂപയാകുമെന്ന്​ ​ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.…

വകുപ്പു വിഭജനം : അഭിമാനം പണയംവെച്ച്  മുഖ്യമന്ത്രി സ്ഥാനത്ത് തുടരില്ലെന്ന് കുമാരസ്വാമി

Posted by - May 26, 2018, 09:55 pm IST 0
ബംഗളൂരു : വകുപ്പു വിഭജനവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യകക്ഷി സര്‍ക്കാരില്‍ ചെറിയ തര്‍ക്കങ്ങളുണ്ടെന്ന് മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമി. വകുപ്പു വിഭജനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡില്‍നിന്ന് അനുമതി…

വിക്രം ലാൻഡർ തകർന്നിട്ടില്ലെന്ന്  ഐഎസ്ആർഒ

Posted by - Sep 9, 2019, 04:10 pm IST 0
ബംഗളൂരു : ചന്ദ്രനിൽ ഹാർഡ് ലാൻഡിംഗ് ചെയ്ത വിക്രം ലാൻഡർ തകർന്നിട്ടില്ലെന്ന് ഐ സ് ർ ഓ സ്ഥിരീകരിച്ചു . ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങിയപ്പോൾ ലാൻഡറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നെങ്കിലും…

നരേന്ദ്ര മോദിക്കും അമിത്ഷായ്‌ക്കും അജിത് ഡോവലിനും വധഭീഷണി

Posted by - Sep 25, 2019, 06:26 pm IST 0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും നേരെ ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം  റിപ്പോർട്ട്.  രാജ്യത്തെ 30 പ്രധാന കേന്ദ്രങ്ങളിൽ…

കശ്‌മീരിൽ ഏറ്റുമുട്ടൽ, മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു 

Posted by - Mar 28, 2019, 11:23 am IST 0
ശ്രീനഗര്‍:  ജമ്മു കശ്മീരിലെ ഷോപ്യന്‍ ജില്ലയില്‍ സിആര്‍പിഎഫുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഷോപ്യനിലെ കെല്ലാറില്‍ ഇന്ന് രാവിലെയാണ് സിആര്‍പിഎഫും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടിയത്. മരിച്ച ഭീകരരെ…

Leave a comment