ആലുവ സ്വര്‍ണകവര്‍ച്ച: മുഴുവന്‍ പ്രതികളും പിടിയില്‍; നാലുപേരെ പിടിച്ചത് മൂന്നാറില്‍ വനത്തില്‍ നിന്നും  

155 0

കൊച്ചി: ആലുവ എടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടുവന്ന സ്വര്‍ണം കവര്‍ന്ന കേസിലെ മുഴുവന്‍ പ്രതികളും പിടിയില്‍. നാല് പേരെ വെള്ളിയാഴ്ച മൂന്നാറിലെ വനത്തില്‍ നിന്നും പിടികൂടിയതോടെയാണ് മുഴുവന്‍ പ്രതികളും പിടിയിലായത്. ഇതോടെ അഞ്ചുപേരാണ് പിടിയിലായിരിക്കുന്നത്. കവര്‍ച്ച ആസൂത്രണം ചെയ്തത് സ്വര്‍ണ്ണം ശുദ്ധീകരണശാലയിലെ മുന്‍ ഡ്രൈവര്‍ സതീഷാണ്. കഴിഞ്ഞയാഴ്ചയാണ് കൊച്ചിയിലെ സ്വര്‍ണ്ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടുവന്ന മാര്‍ക്കറ്റില്‍ ആറ് കോടിയോളം രൂപ മൂല്യം വരുന്ന 21 കിലോ സ്വര്‍ണ്ണം കവര്‍ന്നത്.

വധശ്രമം അടക്കമുള്ള കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു. എയര്‍ഗണ്‍ അടക്കമുള്ള ആയുധങ്ങളുമായാണ് പ്രതികള്‍ മൂന്നാറിലെ കാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഏറ്റുമുട്ടലിന് ശേഷമാണ് ഇവരെ കീഴടക്കാന്‍ കഴിഞ്ഞത്. ഏറ്റുമുട്ടലില്‍ രണ്ട് പ്രതികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കവര്‍ച്ചയിലൂടെ കിട്ടിയ സ്വര്‍ണം ഭദ്രമായി ഒളിപ്പിച്ച ശേഷമാണ് മൂവരും ഒളിവില്‍ പോയത്.

മെയ് പത്തിന് പുലര്‍ച്ചെയാണ് ആലുവ എടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടുവന്ന സ്വര്‍ണം വാഹനം ആക്രമിച്ച് കൊള്ളയടിച്ചത്. മോഷണം നടന്ന ദിവസം രാത്രി സ്വര്‍ണ ശുദ്ധീകരണ ശാലയ്ക്ക് സമീപം കവര്‍ച്ചാ സംഘം എത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. സംശയം തോന്നിയ പ്രദേശവാസികളില്‍ ചിലര്‍ കാര്യം തിരക്കിയെങ്കിലും ഫാക്ടറിയിലെ ഒരു ജീവനക്കാരനെ കാണാന്‍ വന്നതെന്നായിരുന്നു മറുപടി.

Related Post

ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; കുടുംബവഴക്ക് കൊലപാതകത്തില്‍ കലാശിച്ചു  

Posted by - May 16, 2019, 09:30 am IST 0
തിരുവനന്തപുരം: കരകുളം മുല്ലശ്ശേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മുല്ലശ്ശേരി സ്വദേശിനിയായ സ്മിത (38) ആണ് മരിച്ചത്. ഭര്‍ത്താവ് സജീവ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകകാരണമെന്നാണ് പൊലീസിന്റെ…

യുവാവ് കഴുത്തില്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍  

Posted by - May 20, 2019, 10:22 pm IST 0
തിരുവനന്തപുരം: വട്ടപ്പാറയില്‍ യുവാവ് കഴുത്തില്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍. തൊഴുവന്‍കോട് സ്വദേശി മനോജാണ് അറസ്റ്റിലായത്. കല്ലയം കാരമൂട് സ്വദേശി വിനോദിനെയാണ് കുത്തിക്കൊന്നത്. കുടുംബവഴക്കിനെ…

ചിന്മയാനന്ദിനെതിരെ പീഡന പരാതി നൽകിയ കോളേജ്  വിദ്യാർത്ഥിനി പൊലീസ് കസ്റ്റഡിയിൽ

Posted by - Sep 24, 2019, 03:42 pm IST 0
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ പീഡന പരാതി നൽകിയ നിയമവിദ്യാർത്ഥിനി ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിൽ . തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന…

സയനൈഡ് മോഹന് നാലാം വധശിക്ഷ

Posted by - Oct 25, 2019, 03:02 pm IST 0
മംഗളുരു : യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ മോഹൻകുമാറിന് (സയനൈഡ് മോഹൻ) വധശിക്ഷ. 20 യുവതികളെയാണ് മോഹൻ സയനൈഡ്…

നടുറോഡില്‍ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം  

Posted by - May 2, 2019, 09:44 pm IST 0
കോഴിക്കോട് : നടുറോഡില്‍ വെച്ച് ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം. യുവതി ഓടി രക്ഷപ്പെട്ടതിനാല്‍ ദുരന്തം ഒഴിവായി. തളിപ്പറമ്പ് സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…

Leave a comment