പഴവങ്ങാടി വ്യാപാരസ്ഥാപനത്തിലെ അഗ്നിബാധ: സുരക്ഷാസംവിധാനത്തിലെ പാളിച്ചയെന്ന് ആദ്യറിപ്പോര്‍ട്ട്  

316 0

തിരുവനന്തപുരം: പഴവങ്ങാടിക്ക് സമീപം തീ പിടിത്തമുണ്ടായ ചെല്ലം അമ്പര്‍ലാ മാര്‍ട്ടില്‍ തീയണയ്ക്കാന്‍ ആവശ്യമായ സുരക്ഷാ സംവിധാനം ഉണ്ടായിരുന്നില്ലെന്ന് ഫയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഡയറക്ടര്‍ പ്രസാദ്. രാവിലെ മുതല്‍ പടരുന്ന തീ തൊട്ടടുത്ത കടകളിലേക്കും വീടുകളിലേക്കും പടരാന്‍ തുടങ്ങിയിരുന്നെങ്കിലും ഏറെ നേരത്തെ ശ്രമഫലമായിട്ടാണ് നിയന്ത്രവിധേയമാക്കിയത്.

സ്റ്റോക്കുകള്‍ വാരിക്കൂട്ടിയിട്ടിരുന്നത് തീയണക്കാന്‍ പ്രയാസമുണ്ടാക്കിയെന്നും തീപിടിത്തത്തെ കുറിച്ച് അന്വേഷണമുണ്ടാകുമെന്നും പ്രസാദ് വ്യക്തമാക്കി. 2 ഫയര്‍ എഞ്ചിനുകള്‍ എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം തി പിടിത്തത്തില്‍ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

ജീവനക്കാരെത്തി ഷട്ടറുകള്‍ തുറന്നപ്പോള്‍ തീ പടരുന്നത് കാണുകയായിരുന്നു.  കട പൂര്‍ണ്ണമായും കത്തി നശിച്ചു. തുടര്‍ന്ന് തീ സമീപത്തെ കടകളിലേക്കും വീടുകളിലേക്കുമെല്ലാം പടരുകയായിരുന്നു. ഹോട്ടലുകളും വസ്ത്ര വ്യാപാര സ്ഥാപനങ്ങളും അടക്കം തൊട്ട് തൊട്ട് കടകളിരിക്കുന്ന പ്രദേശത്താണ് തീ ആളി പടര്‍ന്നത്. വളരെ പാടുപെട്ടാണ് ഫയര്‍ഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കിയത്. ഓടും ആസ്ബസ്റ്റോസ് ഷീറ്റുമെല്ലാമിട്ട കടകളാണ് ചുറ്റും ഉള്ളത്. അതുകൊണ്ട് തന്നെ തീ എളുപ്പം ആളിപ്പിടിക്കുന്ന അവസ്ഥയാണ്. നാല് കടകളിലേക്കും ഒരു വീട്ടിലേക്കും ഇതിനകം തന്നെ തീ പടര്‍ന്നിട്ടുണ്ട്.

തൊട്ട് തൊട്ട് ഇരിക്കുന്ന കടകളായതിനാല്‍ വളരെ ശ്രമകരമായ ജോലിയാണ് ഫയര്‍ഫോഴ്‌സിനും. കെട്ടിടങ്ങള്‍ പലതും കാലപ്പഴക്കമുള്ളതാണ്. വീടുകളില്‍ ചിലത് അടച്ചിട്ട നിലയിലുമാണ്. ചെങ്കല്‍ ചൂളയില്‍ നിന്നും ചാക്കയില്‍ നിന്നുമെല്ലാം ഫയര്‍ എന്‍ജിനുകളെത്തിയാണ് തീയണക്കാന്‍ ശ്രമം നടന്നത്. കടകളില്‍ നിന്നും വീടുകളില്‍ നിന്നുമെല്ലാം ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Related Post

നെയ്യാറ്റിന്‍കരയില്‍ വർക്ഷോപ്പിൽ വന്‍ തീപ്പിടിത്തം 

Posted by - Sep 24, 2019, 02:46 pm IST 0
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സുദര്‍ശന്‍ വര്‍ക്ക്‌ ഷോപ്പില്‍ വന്‍ തീപിടുത്തം. ആലുംമൂട് ജംഗ്ഷനു സമീപത്താണ് ഈ വർക്‌ഷോപ് സ്ഥിതിചെയ്യുന്നത് .ഇന്നു രാവിലെ 8.30 നാണ്  തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും…

വർക്കല പാപനാശം ബ്ലാക് ബീച്ചിന് സമീപം വൻ തീപിടുത്തം

Posted by - Feb 19, 2020, 12:28 pm IST 0
തിരുവനന്തപുരം: വർക്കല പാപനാശം ബ്ലാക് ബീച്ചിന് സമീപം വൻ തീപിടുത്തിൽ ഒരു റെസ്റ്റാറന്റും നാലു കടകളും പൂർണമായും കത്തിനശിച്ചു.  പുലർച്ചെ മൂന്ന് മണിക്കാണ് അപകടം ഉണ്ടായത്.വർക്കല ഫയർഫോഴ്സിന്റെ…

തിരുവനന്തപുരം നഗരസഭാ മേയര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 12ന് നടക്കും

Posted by - Nov 2, 2019, 09:12 am IST 0
തിരുവനന്തപുരം: നഗരസഭാ മേയര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 12ന് നടക്കും. വി.കെ. പ്രശാന്ത് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്നും എംഎല്‍എയായി വിജയിച്ചതോടെയാണ് മേയര്‍ സ്ഥാനത്തേക്ക് ഒഴിവ് വന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ്…

രവിപിളള പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം സംഭാവന നല്‍കി

Posted by - Nov 1, 2019, 03:56 pm IST 0
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ  ശ്രീകോവിലിന്റെ മേല്‍ക്കൂര സ്വര്‍ണം പൊതിയുന്നതിനായി 4972.090 ഗ്രാം സ്വര്‍ണം കോവളം റിസോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ഡോ ബി രവി പിളള…

കാഞ്ഞിരംകുളത്ത് സ്വകാര്യ സ്‌കൂള്‍ ബസ് കത്തിച്ചു

Posted by - Sep 3, 2019, 02:27 pm IST 0
തിരുവനന്തപുരം : സാമൂഹിക വിരുദ്ധ സംഘം കാഞ്ഞിരംകുളത്തെ സ്വകാര്യ സ്‌കൂള്‍ ബസ് കത്തിച്ചു.  കാഞ്ഞിരംകുളം ലൂര്‍ദ്ദ് മൗണ്ട് സ്‌കൂളിൽ  സാമൂഹിക വിരുദ്ധർ  ബസുകള്‍ തകര്‍ത്തു , കൂടാതെ…

Leave a comment