വയല്‍ നികത്തലിനെതിരെ മനുഷ്യച്ചങ്ങല തീര്‍ത്ത് നാട്ടുകാര്‍  

337 0

എടപ്പാള്‍: തട്ടാന്‍പടി കണ്ണേങ്കായല്‍ കോള്‍ മേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്തെ വയല്‍ നികത്തലിനെതിരെ പരിസ്ഥിതി സംരക്ഷണ സേനയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. വര്‍ഷങ്ങളായി മേഖലയിലെ വയല്‍ നികത്തലിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതിനെ അട്ടിമറിച്ചുകൊണ്ട് ഐഎവൈ ഭവന പദ്ധതി പ്രകാരം വയല്‍ നികത്തി വീടു നിര്‍മിക്കാന്‍ എടപ്പാള്‍ പഞ്ചായത്ത് വ്യക്തിക്ക് അനുമതി നല്‍കിയിരുന്നു.

പ്രതിഷേധത്തെ തുടര്‍ന്ന് അനുമതി റദ്ദാക്കിയെങ്കിലും അടുത്തിടെ വീണ്ടും ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ വീട് നിര്‍മിക്കാന്‍ പഞ്ചായത്ത് അനുമതി നല്‍കി.  വയല്‍ നികത്തലിനെതിരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങാനും വീണ്ടും കോടതിയെ സമീപിക്കാനുമാണ് പരിസ്ഥിതി സംരക്ഷണ സേനയുടെ തീരുമാനം. മനുഷ്യച്ചങ്ങലയ്ക്ക് കോള്‍ കമ്മിറ്റി സെക്രട്ടറി കെ.ബാബു, എം.വി.അബ്ദുല്‍ കാദര്‍, കെ.ആര്‍.ഭാസ്‌കരന്‍, തഫ്‌സീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Post

കുറ്റിപ്പുറത്ത് സ്വകാര്യ ബസ് അപകടത്തിൽ  നിരവധി പേര്‍ക്ക് പരിക്ക്

Posted by - Oct 5, 2019, 10:44 am IST 0
കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക് പറ്റി . ശനിയാഴ്ച രാവിലെ 8.15 നായിരുന്നു സംഭവം. വളാഞ്ചേരിയില്‍ നിന്ന് കുറ്റിപ്പുറത്തേക്ക് വരികയായിരുന്ന…

താനൂരിൽ  ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു

Posted by - Oct 25, 2019, 09:03 am IST 0
താനൂർ:   താനൂർ അഞ്ചുടിയിൽ ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. അഞ്ചുടി സ്വദേശി ഇസ്ഹാഖാണ് (36) ഇന്നലെ രാത്രി എട്ടോടെ കൊല്ലപ്പെട്ടത്.   ഇരുട്ടിൽ നിലവിളി കേട്ട് ഓടിയെത്തിയ…

കുളത്തൂരിൽ  നിരോധിത നോട്ടുകൾ പോലീസ് പിടിച്ചെടുത്തു

Posted by - Oct 14, 2019, 05:16 pm IST 0
മലപ്പുറം: മലപ്പുറത്ത് കുളത്തൂരിൽ 1.75 കോടിയോളം  രൂപയുടെ നിരോധിത നോട്ടുകൾ പോലീസ് പിടിച്ചെടുത്തു. കുളത്തൂരിലെ ഒരു ഫർണിച്ചർ കടയിൽ നിന്നുമാണ് പോലീസ് നോട്ടുകൾ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആറ്…

കാലം മറക്കാത്ത നിറഭേദങ്ങളുമായി വര്‍ണ്ണവിസ്മയം പൊഴിച്ച് പാനൂസകള്‍  

Posted by - May 16, 2019, 05:01 pm IST 0
പൊന്നാനി: കാലം മറക്കാത്ത നിറഭേദങ്ങളുമായി വിശുദ്ധ റംസാനിലെ രാത്രികളെ വര്‍ണ്ണാഭമാക്കാന്‍ ഇത്തവണയുമുണ്ട് പാനൂസകള്‍. തലമുറകളുടെ പഴക്കമുളള ഈ വര്‍ണ്ണപ്പൊലിമ പഴമക്കാരായ ചിലരിലൂടെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. മുളച്ചീളു കൊണ്ട്…

മലപ്പുറത്ത് സ്‌കൂള്‍ ബസില്‍ നിന്നും തെറിച്ചുവീണ് വിദ്യാര്‍ഥി മരിച്ചു

Posted by - Feb 4, 2020, 01:09 pm IST 0
മലപ്പുറം: സ്‌കൂള്‍ ബസില്‍ നിന്നും തെറിച്ചുവീണ് മലപ്പുറം കുറുവ എയുപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി ഫര്‍സീന്‍(9)വിദ്യാര്‍ഥി മരിച്ചു.   രാവിലെ പത്ത് മണിയോടെയാണ് സംഭവം.  നടുവിലായി…

Leave a comment