ആസ്വാദക മനം നിറച്ച് കൂടല്‍മാണിക്യം ചെമ്പട മേളം  

423 0

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോത്സവമേളത്തിലെ പ്രധാന ആകര്‍ഷകങ്ങളിലൊന്നാണ് ചെമ്പടമേളം. ശീവേലിയ്ക്കും, വിളക്കെഴുന്നള്ളിപ്പിനുമുള്ള മേളങ്ങള്‍ പഞ്ചാരിയില്‍ തുടങ്ങി ചെമ്പടയില്‍ കൊട്ടികലാശിക്കുകയാണ് പതിവ്. മൂന്ന് മണികൂറോളം കിഴക്കെ നടപ്പുരയിലും പടിഞ്ഞാറെ നടപ്പുരയിലും പഞ്ചാരിയുടെ നാദപ്രപഞ്ചം സമ്മാനിച്ചശേഷമാണ് ചെമ്പട മേളം. ശീവേലിക്കും വിളക്കിനും പടിഞ്ഞാറെ നടപ്പുരയില്‍ അഞ്ചാം കാലത്തില്‍ പഞ്ചാരി കൊട്ടികലാശിച്ചാല്‍ പിന്നെ രൂപകം കൊട്ടി മേളക്കാര്‍ ചെമ്പടമേളത്തിലേയ്ക്ക് കടക്കും. കുലീപിനി തീര്‍ത്ഥക്കരയിലൂടെയാണ് ചെമ്പട കടന്നുപോകുന്നത്. അതുകൊണ്ടിതിനെ തീര്‍ത്ഥക്കരമേളം എന്നും പറയപ്പെടുന്നുണ്ട്. ആനപുറത്ത് എഴുന്നള്ളുന്ന ഭഗവാന്റെ സാന്നിധ്യത്തില്‍ വടക്കേ നടയില്‍ ചുറ്റമ്പലത്തിന്റെ വാതിലിനടുത്തായിട്ടാണ് ചെമ്പടമേളം നടക്കുക. തീര്‍ത്ഥക്കരയിലെ വിശിഷ്ടമായ ചെമ്പടമേളത്തിന്റെ പ്രതിധ്വനി കുലീപിനി തീര്‍ത്ഥക്കര മാത്രമല്ല, സംഗമപുരിയിലെ ഉത്സവാരവങ്ങള്‍ക്കുമീതെ ഒരു പ്രകമ്പനമായി ഉയരുന്നു. ചെമ്പടമേളക്കാര്‍ക്ക് വൈദഗ്ദ്ധ്യം തെളിയിക്കാനുള്ള മത്സരവേദി കൂടിയാണ് ഇത്. ഉരുട്ടുചെണ്ടയിലും വീക്കനിലും കേമന്‍മാരായ വാദ്യക്കാരുടെ കഴിവ് ആസ്വാദകശ്രദ്ധ പിടിച്ചുപറ്റുന്നത് ഇവിടെയാണ്.
പടിഞ്ഞാറെ നടയില്‍ പഞ്ചാരി അവസാനിക്കുന്നതോടെ വാദ്യക്കാരില്‍ വിദഗ്ദ്ധരായവര്‍ മാത്രമാണ് ചെമ്പടയിലേയ്ക്ക് എത്തുക. തീര്‍ത്ഥക്കരയില്‍ ഒരു വൃത്താക്യതി കൈവരിച്ചാണ് ഇവര്‍ ചെമ്പട കൊട്ടുന്നത്. പതിനൊന്ന് ദിവസത്തെ ഉത്സവത്തില്‍ ഇരുപത്തിയൊന്ന് ചെമ്പടമേളങ്ങളാണ് ഇവിടെ നടക്കുക. കൂടല്‍മാണിക്യം ഉത്സവം രൂപകല്‍പ്പന ചെയ്തുവെന്ന് വിശ്വസിക്കുന്ന ശക്തന്‍ തമ്പുരാന്‍ ചെമ്പടമേളം കേള്‍ക്കാന്‍ വടക്കേ തമ്പുരാന്‍ കോവിലകത്തിന്റെ പടിഞ്ഞാറെ ഇറയത്ത് നില്‍ക്കാറുണ്ടെന്ന് പഴമക്കാര്‍ പറയുന്നു. വ്യത്താക്യതിയില്‍ പത്തുമിനിറ്റോളം കൊട്ടികയറുന്ന ചെമ്പട പിന്നീട് കിഴക്കേനടപ്പുരയില്‍ വന്ന് കൊട്ടിക്കലാശിക്കുന്നതോടെ ശീവേലിക്ക് പരിസമാപ്തിയാകും.  

Related Post

കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ തൂങ്ങി മരിച്ച നിലയില്‍

Posted by - Feb 10, 2020, 09:50 am IST 0
തൃശ്ശൂര്‍: തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൂല്ലൂറ്റ് തൈപ്പറമ്പത്ത് വിനോദ് (45), ഭാര്യ രമ (42), മക്കൾ നയന(17), നീരജ്…

കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി  നാല് പേര്‍ മരിച്ചു

Posted by - Jan 14, 2020, 09:25 am IST 0
തൃശ്ശൂര്‍: തൃശ്ശൂരില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി  നാല് പേര്‍ മരിച്ചു. കൊറ്റനെല്ലൂര്‍ സ്വദേശികളായ സുബ്രന്‍  മകള്‍ പ്രജിത , ബാലു ,മകന്‍ വിപിന്‍  എന്നിവരാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ…

കൊമ്പന്‍ പാറമേക്കാവ് രാജേന്ദ്രന്‍ ചെരിഞ്ഞു  

Posted by - Oct 14, 2019, 02:13 pm IST 0
തൃശ്ശൂര്‍: ആനപ്രേമികളുടെ പ്രിയങ്കരനായ കൊമ്പന്‍ പാറമേക്കാവ് രാജേന്ദ്രന്‍ ചെരിഞ്ഞു. പ്രായാധിക്യത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് രാജേന്ദ്രന്‍ ചെരിഞ്ഞത്. അമ്പതുവര്‍ഷത്തോളം തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും രാജേന്ദ്രനെ…

കാട്ടുതീ അണയ്ക്കാന്‍ ശ്രമിക്കുകയായിരുന്ന രണ്ട് വനപാലകര്‍ മരിച്ചു

Posted by - Feb 16, 2020, 11:04 pm IST 0
തൃശൂര്‍: ദേശമംഗലം കൊറ്റമ്പത്തൂര്‍ വനമേഖലയില്‍ കാട്ടുതീ അണയ്ക്കാന്‍ ശ്രമിക്കുകയായിരുന്ന രണ്ട് വനപാലകര്‍ മരിച്ചു. വനപാലകരായ ദിവാകരന്‍, വേലായുധന്‍ എന്നിവരാണ് മരിച്ചത്. ശങ്കരന്‍ എന്നയാളെ ഗുരുതര പരിക്കുകളോടെ തൃശൂര്‍…

ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാട കാഴ്ചക്കുല സമർപ്പണം

Posted by - Sep 9, 2019, 03:42 pm IST 0
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാട കാഴ്ചക്കുല സമർപ്പണം നാളെ നടക്കും. രാവിലെ ശീവേലികഴിഞ്ഞതിനു ശേഷം കൊടിമരച്ചുവട്ടിൽ  നാക്കിലയിൽ മേൽശാന്തി ആദ്യ കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാൻ…

Leave a comment