ഫോണിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് അക്കൗണ്ടില്‍ നിന്നും 25,000 രൂപ തട്ടിയെടുത്തു  

254 0

വൈപ്പിന്‍: ഫോണിലൂടെ ഭക്ഷണം ഓര്‍ഡര്‍ നല്‍കി അജ്ഞാത സംഘം ചെറായി മേഖലയിലെ ഒരു ഹോട്ടലുകാരെ കബളിപ്പിച്ച് അക്കൗണ്ടില്‍ നിന്ന് 25,000 രൂപ തട്ടിയെടുത്തു. ഫോണില്‍ വിളിച്ച് 3000 രൂപയുടെ ഭക്ഷണമാണ് സംഘം ഓര്‍ഡര്‍ നല്‍കിയത്. ചെറായി ബീച്ചിലെ ഒരു റിസോര്‍ട്ടില്‍ എത്തിക്കാനായിരുന്നു ആവശ്യം.
തങ്ങള്‍ നേവിയിലെ ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തി ഹിന്ദിയിലായിരുന്നു സംഭാഷണം. പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഹോട്ടലുകാര്‍ ജീവനക്കാരന്റെ അക്കൗണ്ട് നമ്പറും ഡെബിറ്റ് കാര്‍ഡ് നമ്പറും നല്‍കി.
അല്‍പ്പം കഴിഞ്ഞ് ഫോണ്‍ മെസേജ് നോക്കിയപ്പോള്‍ അക്കൗണ്ടില്‍ നിന്നും 25000 രൂപ പിന്‍വലിച്ചതായി കണ്ട് ഹോട്ടലുകാര്‍ ഞെട്ടി. ഇതോടെയാണ് സംഭവം തട്ടിപ്പായിരുന്നുവെന്ന് മനസ്സിലായത്.
തട്ടിപ്പു മനസ്സിലാക്കിയതിനെ തുടര്‍ന്ന് മുനമ്പം പൊലീസിന് പരാതി നല്‍കി.സംഭവത്തെ തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം തുടങ്ങി.
അതെ സമയം, ഓണ്‍ലൈന്‍ വഴിയും ഫോണ്‍ വിളിച്ചും ഹോട്ടലുകളില്‍ നിന്നും ഭക്ഷണം ബുക്ക് ചെയ്ത ശേഷം അക്കൗണ്ടില്‍ നിന്നും പണം തട്ടുന്ന സംഭവം വ്യാപകമായതോടെ വ്യാപാരികളോട് ജാഗ്രത പുലര്‍ത്തണമെന്ന് മുനമ്പം പൊലീസ് മുന്നറിയിപ്പ് നല്‍കി.
ഫോണിലുടെ ഓര്‍ഡര്‍ എടുത്ത് അക്കാണ്ട് വഴി പേയ്‌മെന്റ് സ്വീകരിച്ച് ഭക്ഷണം വിതരണം നടത്തുന്ന ഹോട്ടലുകാരാണ് കൂടുതല്‍ ജാഗ്രരൂകരാക്കേണ്ടത്.
 ചെറായി, പറവൂര്‍ മേഖലകളില്‍ ഇത്തരം സൈബര്‍ തട്ടിപ്പുകള്‍ക്കിരയായവര്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്.

Related Post

തോപ്പുംപടി അരൂജ ലിറ്റില്‍ സ്റ്റാഴ്സ് സ്‌കൂള്‍ മാനേജർ അറസ്റ്റിൽ 

Posted by - Feb 24, 2020, 04:43 pm IST 0
കൊച്ചി: സി.ബി.എസ്.ഇ അംഗീകാരമില്ലാത്ത സ്‌കൂള്‍ നടത്തി വിദ്യാര്‍ഥികളെ കബളിപ്പിച്ച കേസില്‍ തോപ്പുംപടി അരൂജ ലിറ്റില്‍ സ്റ്റാഴ്സ് സ്‌കൂള്‍ മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു. അംഗീകാരമില്ലാത്ത സ്കൂൾ ആയതിനാൽ  29…

മരടിലെ ഫ്ലാറ്റിലെത്തിയ ചീഫ് സെക്രട്ടറിയെ ഫ്ലാറ്റ് നിവാസികൾ  തടഞ്ഞു 

Posted by - Sep 9, 2019, 03:27 pm IST 0
കൊച്ചി: മരടിലെ ഫ്ലാറ്റ് സന്ദർശിക്കാനെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെ ഫ്ളാറ്റിലെ താമസക്കാർ  തടഞ്ഞു. ഗോ ബാക്ക് വിളികളും പ്ലാക്കാടുകളുമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പ്രതിഷേധിക്കുന്നു. ചീഫ്…

മരടിലെ അനധികൃത ഫ്‌ളാറ്റുകളില്‍ പൊളിക്കല്‍ നടപടി തുടങ്ങി

Posted by - Oct 17, 2019, 02:28 pm IST 0
കൊച്ചി:  സുപ്രീംകോടതി ഉത്തരവ് പ്രകാരം മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ ആരംഭിച്ചു. പൊളിക്കുന്നതിന് മുന്നോടിയായി ആല്‍ഫാ വെഞ്ചേഴ്‌സ് ഫ്‌ളാറ്റില്‍ തൊഴിലാളികള്‍ പൂജ നടത്തി. ചെന്നൈ ആസ്ഥാനമായുള്ള…

മരട് ഫ്ലാറ്റ് ഒഴിയാനുള്ള അവസാന തീയതി ഇന്ന് 

Posted by - Oct 3, 2019, 10:35 am IST 0
കൊച്ചി : മരട് വിവാദ ഫ്ലാറ്റുകൾ ഒഴിഞ്ഞുപോകാൻ നഗരസഭ ഫ്ലാറ്റുടമകൾക്ക് നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. സമയപരിധി നീട്ടണമെന്ന് താമസക്കാർ ആവശ്യപ്പെട്ടെങ്കിലും ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ട് പോകാൻ…

പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഇബ്രാഹിം കുഞ്ഞിന് പങ്കില്ല : പി.കെ. കുഞ്ഞാലിക്കുട്ടി

Posted by - Sep 18, 2019, 02:20 pm IST 0
കൊച്ചി : പാലാരിവട്ടം പാലം  അഴിമതിക്കേസിൽ മുൻമന്ത്രി വി.കെ. ഇബ്രഹാംകുഞ്ഞിനെ പിന്തുണച്ച് പി.കെ. കുഞ്ഞാലിക്കുട്ടി. ഇബ്രാഹിംകുഞ്ഞിനെതിരെ രേഖാമൂലം പരാതികളൊന്നുമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.  അദ്ദേഹത്തിനെതിരെ ആരോപണം മാത്രമാണുള്ളതെന്നും മന്ത്രി…

Leave a comment