തിരുവനന്തപുരം, പത്തനംതിട്ട,,ആലത്തൂര്‍, വടകര ? ആകാംക്ഷയോടെ കേരളം  

94 0

കേരളം  ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഈ നാലു മണ്ഡലങ്ങളിലെ ഫലം. 'താമര വിരിയുമോ എന്നതാണ് തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും ആകാംക്ഷ.
 
തിരുവനന്തപുരത്ത് രാജേട്ടന്റെ വിജയം ബി ജെ പി നേതൃത്വവും അണികളും ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു .എന്നാല്‍ ക്രോസ് വോട്ട് എന്ന മുന്‍കൂര്‍ ജാമ്യം കുമ്മനം രാജശേഖരന്‍ തന്നെ എടുത്തത് ചില സൂചനകള്‍ നല്‍കുന്നു. ബിജെപിയുടെ വിജയം തടയാന്‍ എല്‍ ഡി എഫ് പ്രത്യേകിച്ച് സിപിഎം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് വോട്ട് മറിച്ചുനല്‍കിയെന്നാണ് അതിനര്‍ത്ഥം.
 
കെ.സുരേന്ദ്രന്റെ ആരാധകരും ശബരിമല ആചാര സംരക്ഷണ വാദികളും പത്തനംതിട്ടയില്‍ വിജയം സുനിശ്ചിതം എന്ന നിഗമനത്തിലാണ് .
തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ ബിജെപി വിജയിച്ചാല്‍ അത് കടുത്ത പ്രത്യാഘാതമുണ്ടാക്കുക സി പി എമ്മിന്റെ ആശയ അടിത്തറയ്ക്കായിരിക്കും

സി പി എമ്മിന്റെ ഉറച്ച കോട്ടയായ ആലത്തൂര്‍ അപ്രതീക്ഷിതമായാണ് നിര്‍ണായക മണ്ഡലമായി മാറുന്നത് .രമ്യ ഹരിദാസ് എന്ന പെണ്‍കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ആദ്യം ചലനമൊന്നുമുണ്ടാക്കിയില്ലെങ്കിലും ഊര്‍ജസ്വലവും ആത്മാര്‍ത്ഥവുമായ പ്രവര്‍ത്തനത്തിലൂടെ ആ പുതുമുഖം സിറ്റിംഗ് എം പി പി കെ ബിജുവിന് വെല്ലുവിളിയായി .ഇടതു മുന്നണി കണ്‍വീനര്‍ വിജയരാഘവന്റെ പരാമര്‍ശം രമ്യക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചു .യു ഡി എഫ് അല്‍പ്പവും പ്രതീക്ഷിക്കാതിരുന്ന ആലത്തൂര്‍ ഇപ്പോള്‍ മുന്നണിയുടെ വിജയ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നു .

വടകര പതിവുപോലെ സി പി എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ പേരില്‍ ഒറ്റക്കെട്ടായി മറ്റെല്ലാവരുടെയും എതിര്‍പ്പ് എല്‍ ഡി എഫ് ഏറ്റുവാങ്ങുന്ന മണ്ഡലമാണ് .സി പി എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ കുന്തമുന എന്ന് മറ്റുള്ളവര്‍ ആരോപിക്കുന്ന പി ജയരാജന്‍ സ്ഥാനാര്‍ത്ഥിയായതോടെ  എതിര്‍പ്പും ശക്തമായി .ഈ എതിര്‍പ്പ് ശക്തമായി പ്രതിഫലിപ്പിക്കാന്‍ പറ്റിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയാതെ വലഞ്ഞ കോണ്‍ഗ്രസ് നേതൃത്വത്തിന് ആശ്വാസമായി കെ മുരളീധരന്‍ ആ ദൗത്യം ഏറ്റെടുത്തതോടെ വടകരയിലെ പോരും അതിന്റെ ഫലവും കേരളത്തിനാകെ ആകാംക്ഷയായി .

Related Post

കടബാധ്യത: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ  

Posted by - May 25, 2019, 04:47 pm IST 0
കല്പറ്റ: വയനാട് പനമരം നിര്‍വാരത്ത് കടബാധ്യതമൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. നീര്‍വാരം സ്വദേശി ദിനേശന്‍ (52) ആണ് ആത്മഹത്യ ചെയ്തത്. നാല് ബാങ്കുകളിലായി 20 ലക്ഷത്തോളം രൂപ…

വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്ങ് ഇനിമുതൽ മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി

Posted by - Jan 25, 2020, 02:39 pm IST 0
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ കുടുംബാധിപത്യത്തില്‍ നിന്ന് എസ്എന്‍ഡിപി യോഗത്തെ രക്ഷിക്കാന്‍ സുഭാഷ് വാസു രംഗത്തിറങ്ങി . ഇതിന്റെ ഭാഗമായി കായംകുളം വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എന്‍ജിനീയറിംഗിന്റെ…

ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി വിദ്യാർത്ഥിനി ആൽമഹത്യാ ചെയ്തു 

Posted by - Sep 24, 2019, 04:43 pm IST 0
കൊച്ചി: അമൃത ആശുപത്രിയിൽ  എംബിബിഎസ്‌ വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്നും ചാടി ആൽമഹത്യ ചെയ്തു. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ഡൽഹി സ്വദേശി ഇയോണയാണ് ആശുപത്രി കെട്ടിടത്തിൽ നിന്നും…

ശക്തമായ വേനല്‍മഴ; ജാഗ്രതാ മുന്നറിയിപ്പ്  

Posted by - Apr 13, 2021, 03:36 pm IST 0
പത്തനംതിട്ട : കേരളത്തില്‍ വേനല്‍മഴ ശക്തി പ്രാപിച്ചതോടെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ ജാഗ്രതാ മുന്നറിയിപ്പ്. കനത്ത മഴ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പല ജില്ലകളിലും യെല്ലോ…

കസ്റ്റഡിയിലെടുത്തയാള്‍ തൂങ്ങിമരിച്ച സംഭവം: രണ്ടു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍  

Posted by - May 22, 2019, 07:27 pm IST 0
കോട്ടയം: കസ്റ്റഡിയിലെടുത്തയാള്‍ തൂങ്ങിമരിച്ച സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. മണര്‍കാട് പൊലീസ് സ്റ്റേഷനിലെ സിപിഒ സെബാസ്റ്റ്യന്‍ വര്‍ഗീസ്, എഎസ്‌ഐ പ്രസാദ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. മണര്‍കാട്…

Leave a comment