വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി  

225 0

ന്യൂഡല്‍ഹി: വോട്ടെണ്ണുമ്പോള്‍ വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ആദ്യം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നും അതു വോട്ടുകളുമായി ഒത്തുപോയില്ലെങ്കില്‍ ആ മണ്ഡലത്തിലെ എല്ലാ വിവിപാറ്റുകളും എണ്ണി വോട്ടുകളുമായി ഒത്തുനോക്കണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇത് പ്രായോഗികമല്ലെന്നും, ആദ്യം വിവിപാറ്റുകള്‍ എണ്ണിയാല്‍ ഫലപ്രഖ്യാപനം വൈകുമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.

വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന വോട്ടുകള്‍ എണ്ണും. അതിന് ശേഷംമാത്രമേ അഞ്ച് പോളിങ്ങ് സ്റ്റേഷനുകളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണുകയുള്ളുവെന്ന് ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് വിവിപാറ്റ് മെഷിനുകളെക്കുറിച്ചുള്ള ആശങ്ക പ്രതിപക്ഷ കക്ഷികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിച്ച് അറിയിച്ചത്. 50 ശതമാനം വിവിപാറ്റ് രസീതുകളും എണ്ണുമെന്നും ഒത്തുനോക്കുമ്പോള്‍ പൊരുത്തക്കേട് കണ്ടെത്തിയാല്‍ മുഴുവന്‍ രസീതുകളും ഒത്തുനോക്കണമെന്നും കമ്മീഷനോട് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു.

യുപിയിലും ബിഹാറിലും ഹരിയാനയിലും പഞ്ചാബിലും ഇവിഎമ്മുകള്‍ സുരക്ഷയില്ലാതെ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ അടിസ്ഥാനരഹിതമെന്ന് നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. യുപിയിലെ ചന്ദൗലിയില്‍ സമാജ്‌വാദി പ്രവര്‍ത്തകര്‍ നേരിട്ട് പകര്‍ത്തിയ ദൃശ്യങ്ങളടക്കം പുറത്തുവന്നത് വലിയ വിവാദമായ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. വോട്ടെണ്ണലിന് ഇനി ഒരു ദിവസം മാത്രം ശേഷിക്കേയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും ഒരു സുരക്ഷയുമില്ലാതെ ലോറികളില്‍ കയറ്റിക്കൊണ്ടുവരുന്ന ഇവിഎമ്മുകള്‍ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

Related Post

പൗരത്വ ബില്ലിനെ രാജ്യസഭയിൽ എതിർക്കുമെന്ന് ശിവസേന

Posted by - Dec 11, 2019, 02:08 pm IST 0
മുംബൈ : കേന്ദ്ര സർക്കാരിന്റെ പൗരത്വ ബില്ലിനെ രാജ്യസഭയിൽ എതിർക്കുമെന്ന് ശിവസേന. പാർട്ടി മുഖപത്രമായ സാമ്‌നയിൽ  ഭേദഗതി ബില്ലിനെ  വിമർശിച്ചതിന് ശേഷം ലോക് സഭയിൽ ബില്ലിനെ അനുകൂലമായി…

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം മധ്യപ്രദേശ് മന്ത്രിസഭ പാസാക്കി

Posted by - Feb 5, 2020, 05:52 pm IST 0
ഭോപ്പാല്‍: കേരളം, ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം മധ്യപ്രദേശ് മന്ത്രിസഭ പാസാക്കി. പൗരത്വ നിയമം ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാന…

മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചു

Posted by - Jan 15, 2020, 09:35 am IST 0
ന്യൂ ഡൽഹി: നിർഭയ കേസിൽ  വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചു. സുപ്രീം കോടതി തിരുത്തൽ ഹർജിയും തള്ളിയതിന് പുറകെയാണ് ദയാഹർജി സമർപ്പിച്ചിരിക്കുന്നത്.…

മെയ്ക് ഇൻ ഇന്ത്യ പദ്ധതി പരാജയമോ 

Posted by - Mar 9, 2018, 08:34 am IST 0
മെയ്ക് ഇൻ ഇന്ത്യ പദ്ധതി പരാജയമോ  2014 മുതൽ കഴിഞ്ഞ വർഷം ഡിസംബർ വരെയുള്ള കണക്കുകൾ നോക്കുമ്പോൾ വെറും 1.17 കോടിരൂപയാണ് മെയ്ക് ഇൻ ഇന്ത്യ പദ്ധതി…

വിജയാ താഹിൽ രമണിയുടെ രാജി രാഷ്‌ട്രപതി അംഗീകരിച്ചു

Posted by - Sep 21, 2019, 10:11 am IST 0
ന്യൂ ഡൽഹി : മേഘാലയിലേക്ക് സ്ഥലമാറ്റിയതിൽ  പ്രതിഷേധിച്ച് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് രാജിവെച്ച വിജയാ താഹിൽ രമണിയുടെ രാജി രാഷ്‌ട്രപതി അംഗീകരിച്ചു.   …

Leave a comment