ആറാം ഘട്ട പോളിംഗ് തുടങ്ങി; ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും  

210 0

ഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട പോളിംഗ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.ബിഹാര്‍ 8, ഹരിയാന 10, ജാര്‍ഖണ്ഡ് 4, മധ്യപ്രദേശ് 8, യുപി 14, ബംഗാള്‍ 8, ഡല്‍ഹി 7 എന്നിവയാണ് ആറാം ഘട്ട വോട്ടെടുപ്പില്‍ വിധിയെഴുതുന്ന 59 മണ്ഡലങ്ങള്‍.

ഡല്‍ഹിയിലും ഹരിയാനയിലും ഇന്നാണ് വോട്ടെടുപ്പ്. ഹരിയാനയില്‍ പത്തും ദില്ലിയില്‍ ഏഴ് മണ്ഡലങ്ങളുമാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിങ്ങും ബിജെപി സ്ഥാനാര്‍ഥി പ്രഗ്യാസിങ്ങും ഏറ്റുമുട്ടുന്ന ഭോപ്പാലാണ് ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്ന്.

ജ്യോതിരാദിത്യ സിന്ധ്യ, കീര്‍ത്തി ആസാദ്, ഭൂപേന്ദിര്‍ സിങ്ങ് ഹൂഡ, ഷീലാ ദീക്ഷിത്, ഗൗതം ഗംഭീര്‍ എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖ സ്ഥാനാര്‍ഥികള്‍. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ ഇന്ന് വോട്ട് ചെയ്യും.

മോദി തരംഗം ആഞ്ഞടിച്ച 2014ല്‍ 59ല്‍ 44 സീറ്റുകള്‍ ബിജെപി ഒറ്റയ്ക്ക് നേടിയിരുന്നു. കോണ്‍ഗ്രസ് -2, തൃണമൂല്‍ കോണ്‍ഗ്രസ്-8, ഐഎന്‍എല്‍ഡി -2, അപ്നാ ദള്‍-1, സമാജ് വാദി പാര്‍ട്ടി-1, ലോക് ജനശക്തി പാര്‍ട്ടി-1 എന്നിങ്ങനെയായിരുന്നു അന്നത്തെ വിജയം. ഉത്തര്‍പ്രദേശിലെ 14 മണ്ഡലങ്ങളില്‍ 12 സീറ്റുകളില്‍ ബിജെപി വിജയിച്ചിരുന്നു. ഒരിടത്ത് സഖ്യകക്ഷിയായ അപ്നാദള്‍. എന്നാല്‍ ഇത്തവണ യുപിയിലെ ശക്തി കേന്ദ്രങ്ങളില്‍ ബിജെപിക്ക് എസ്പി-ബിഎസ്പി-ആര്‍എല്‍ഡി മഹാസഖ്യം കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു.

Related Post

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍

Posted by - Dec 11, 2019, 02:23 pm IST 0
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബില്‍ സഭയുടെ മേശപ്പുറത്ത് വെച്ചു . പൗരത്വ ഭേദഗതി ബില്‍ മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന…

രാജ്യദ്രോഹ കേസുകൾ പോലീസ് റദ്ദാക്കി

Posted by - Oct 10, 2019, 10:17 am IST 0
പട്ന: ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച സംഭവത്തിൽ 49 പ്രമുഖ വ്യക്തികൾക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കുറ്റം പോലീസ് റദ്ദാക്കി.അടൂർ ഗോപാലകൃഷ്ണൻ, ശ്യാം…

നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികൾ രാജ്യത്തെ നിയമവ്യവസ്ഥയെ ചൂഷണം ചെയ്യുന്നു: സോളിസിറ്റർ ജനറൽ   

Posted by - Feb 2, 2020, 08:26 pm IST 0
ന്യൂ ഡൽഹി: നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികൾ രാജ്യത്തെ നിയമവ്യവസ്ഥയെ ചൂഷണം ചെയ്യുകയാണെന്ന് കേന്ദ്രസർക്കാർ. കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ഉടൻ തന്നെ നടപ്പാക്കണമെന്നും സർക്കാരിനു വേണ്ടി…

ചെന്നൈയില്‍  പൗരത്വ നിയമ ഭേദഗതിക്കെതിരായ മെഗാറാലി ആരംഭിച്ചു

Posted by - Dec 23, 2019, 03:12 pm IST 0
ചെന്നൈ:പൗരത്വ നിയമ ഭേദഗതിക്കെതിരെ തമിഴ്‌നാട്ടില്‍ ഡി.എം.കെയും സഖ്യകക്ഷികളും നടത്തുന്ന മഹാറാലി ചെന്നൈയിൽ തുടങ്ങി.  ഡി.എം.കെ നേതക്കളായ എം.കെ.സ്റ്റാലിന്‍, കനിമൊഴി, കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം, എം.ഡി.എം.കെ നേതാവ് വൈകോ…

അസമിലെ ജനങ്ങളുടെ അവകാശങ്ങള്‍ ഒരുവിധത്തിലും നഷ്ടപ്പെടില്ല : നരേന്ദ്ര മോഡി 

Posted by - Dec 12, 2019, 03:35 pm IST 0
ന്യൂദല്‍ഹി : പൗരത്വ ബില്‍ പാസാക്കിയതുകൊണ്ട്  അസമിലെ ജനങ്ങളുടെ അവകാശങ്ങള്‍ ഒരുവിധത്തിലും നഷ്ടപ്പെടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ സഹോദരി സഹോദരന്മാര്‍ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും  ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചു. …

Leave a comment