ചരിത്ര നേട്ടവുമായ് മെഡിക്കല്‍ കോളേജ് കരള്‍രോഗത്തിന് നൂതന ചികിത്സ  

254 0

തിരുവനന്തപുരം: കരളിലെ ഉയര്‍ന്ന രക്തസമ്മര്‍ദംമൂലം ആമാശയത്തിലെ രക്തക്കുഴലുകള്‍ വീങ്ങുന്ന രോഗത്തിന്  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നൂതന ചികിത്സ. തിരുവനന്തപുരം സ്വദേശിയായ 49 കാരിയ്ക്ക് നൂതന ചികിത്സയിലൂടെ രോഗം ഭേദമായി. തുടര്‍ച്ചയായി രക്തം ഛര്‍ദിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയെ വിശദമായ പരിശോധന നടത്തിയപ്പോഴാണ് വീങ്ങിയ രക്തക്കുഴലുകളും രക്തസ്രാവവും കണ്ടെത്തിയത്. തുടര്‍ന്ന് ശ്രീ ചിത്രയിലെ ഇന്റര്‍വന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിലെ  ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ കൂടാതെ ബലൂണ്‍ ഒക്ലൂഡഡ് റിട്രോഗ്രേഡ് ട്രാന്‍സ്വെനസ് ഒബ്‌ളിട്ടറേഷന്‍ അഥവാ ബിആര്‍ടിഒ എന്ന ചികിത്സയിലൂടെ കഴുത്തിലെ രക്തക്കുഴല്‍ വഴി ഈ ഞരമ്പുകള്‍ കരിച്ചത്. ആദ്യമായാണ് ഇത്തരം ചികിത്സാ രീതി സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നടക്കുന്നത്. ചെലവേറിയ ഈ ചികിത്സ ആരോഗ്യ ഇന്‍ഷുറന്‍സ് മുഖേന സൗജന്യമായാണ് രോഗിക്ക് നല്‍കിയത്. കരള്‍രോഗത്തിന് മറ്റൊരു നൂതന ചികിത്സാരീതിയായ ടിപ്പ്‌സും ശ്രീചിത്രാ ആശുപത്രിയുമായി സഹകരിച്ച് മുമ്പ് നടത്തിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഓപ്പണ്‍ സര്‍ജറിയുടെ അപകടസാധ്യത വളരെ കൂടുതലായ കരള്‍രോഗികള്‍ക്ക് ഇത്തരം ചികിത്സകള്‍ പ്രയോജനകരമാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഉദരരോഗവിഭാഗം മേധാവി ഡോ. കൃഷ്ണദാസ് ദേവദാസ്, ഡോ. സന്ദേഷ്, ഡോ. ഷാനിദ്, ശ്രീചിത്രയിലെ ഡോക്ടര്‍മാരായ ഡോ. കേശവ്‌ദേവ്, ഡോ. ജിനേഷ്, ഡോ. അനൂപ്, ഡോ. ജയദേവന്‍, ഡോ. സന്തോഷ് എന്നിവരാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.

Related Post

രവിപിളള പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം സംഭാവന നല്‍കി

Posted by - Nov 1, 2019, 03:56 pm IST 0
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ  ശ്രീകോവിലിന്റെ മേല്‍ക്കൂര സ്വര്‍ണം പൊതിയുന്നതിനായി 4972.090 ഗ്രാം സ്വര്‍ണം കോവളം റിസോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ഡോ ബി രവി പിളള…

തിരുവനന്തപുരത്  കൊലക്കേസ് പ്രതി വെട്ടേറ്റു മരിച്ചു

Posted by - Oct 20, 2019, 09:38 am IST 0
തിരുവനന്തപുരം : കൊലക്കേസിലെ പ്രതിയും ഓട്ടോ ഡ്രൈവറുമായ യുവാവ് ആനയറയിൽ വെട്ടേറ്റ് മരിച്ചു. വിപിൻ എന്ന യുവാവാണ് ഇന്നലെ രാത്രി 11.30ഓടെ വെട്ടേറ്റ് മരിച്ചത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന്…

തിരുവനന്തപുരം നഗരസഭാ മേയര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 12ന് നടക്കും

Posted by - Nov 2, 2019, 09:12 am IST 0
തിരുവനന്തപുരം: നഗരസഭാ മേയര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 12ന് നടക്കും. വി.കെ. പ്രശാന്ത് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്നും എംഎല്‍എയായി വിജയിച്ചതോടെയാണ് മേയര്‍ സ്ഥാനത്തേക്ക് ഒഴിവ് വന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ്…

തമ്പാനൂരിലെ ഹോട്ടലിൽ മദ്യപാനത്തിനിടെ യുവാവിനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു

Posted by - Sep 12, 2019, 06:17 pm IST 0
തിരുവനന്തപുരം : തമ്പാനൂരിലെ ഹോട്ടലിൽ സുഹൃത്തുക്കൾ വാക്കുതർക്കത്തിനിടെ  യുവാവിനെ കുത്തിക്കൊന്നു. ശ്രീനിവാസൻ എന്ന ആളാണ് മരിച്ചത്.   തമ്പാനൂരിലെ ബോബൻ പ്ലാസ  ഹോട്ടലിലാണ് സംഭവം നടന്നത്. ശ്രീനിവാസനൊപ്പം മുറിയിലുണ്ടായിരുന്ന…

തിരുവനന്തപുരത്ത് വൃദ്ധനെ യുവാക്കൾ കല്ലെറിഞ്ഞുകൊന്നു

Posted by - Sep 10, 2019, 05:03 pm IST 0
തിരുവനന്തപുരം: ബാലരാമപുരത്ത് വൃദ്ധനെ യുവാക്കൾ കല്ലെറിഞ്ഞ് കൊന്നു.ഞായറാഴ്ച വൈകിട്ട് മദ്യലഹരിയിൽ ബഹളമുണ്ടാക്കിയ കരുണാകരനുമായി അയൽവാസികൾ ബഹളമുണ്ടാക്കിയിരുന്നു. ഫ്ലക്സ് കരുണാകരന്റെ വീടിന് സമീപത്തെ വഴിയരികിൽ സ്ഥാപിച്ചെന്ന് പറഞ്ഞാണ് തർക്കം…

Leave a comment