ഉറക്കം കുറയ്ക്കരുത്;  ഉറക്കക്കുറവിനെ പടിക്ക് പുറത്ത് കടത്താം  

119 0

കുട്ടികള്‍ മുതല്‍ പ്രായമായവരില്‍ വരെ ബാധിക്കുന്ന പ്രശ്‌നമാണ് ഉറക്കക്കുറവ്. ഉറക്കക്കുറവിനെ നിസാരമായി കരുതിയാല്‍ ഗുരുതരമായ വിപത്തിനെ ക്ഷണിച്ച് വരുത്തേണ്ടി വരും.  ത്വക്ക് സംബന്ധിയായ പ്രശ്‌നങ്ങള്‍ക്കും മുടികൊഴിച്ചില്‍ അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും അത് കാരണമായേക്കും. ഉന്മേഷത്തോടെയുള്ള ദൈനംദിന ജീവിതത്തിന് ശരിയായ സമയത്ത് കൃത്യമായ അളവില്‍ ഉറക്കം ശീലമാക്കേണ്ടത് അത്യാവശ്യമായ ഘടകമാണ്.

ജോലി സംബന്ധമായ തിരക്കുകളും അമിതമായ സ്മാര്‍ട്ട് ഫോ്ണ്‍ ഉപയോഗവുമെല്ലാം ഉറക്കക്കുറവിന് കാരണമാകുന്ന ഘടകങ്ങളാണ്. കുട്ടികള്‍ക്ക് പത്ത് മണിക്കൂറും, കൗമാരക്കാരില്‍ എട്ട മണിക്കൂറും മുതിര്‍ന്നവരില്‍ ഏഴുമണിക്കൂറും ഉറക്കം നിര്‍ബദ്ധമാകേണ്ടതുണ്ട്. എന്നാല്‍ രാത്രി വൈകിയുള്ള ചാറ്റിങ്ങും ജീവിതസമ്മര്‍ദവും ഏറെ ദോഷകരമായി ബാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

ഉറക്കക്കുറവിനെ പടിക്ക് പുറത്ത് കടത്താനുള്ള ചില നിര്‍ദേശങ്ങള്‍:

ഇലക്ടോണിക് ഉപകരണങ്ങള്‍ ഓഫ് ചെയ്ത് വെക്കുക. അര്‍ധരാത്രിവരെ നിങ്ങള്‍ ഉറക്കമൊഴിയാനുള്ള ഒരു കാരണം മൊബൈല്‍ ഫോണ്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളാണ്.  ജോലിത്തിരക്കുകളെല്ലാം മാറ്റി വെച്ച് വേണം ഉറങ്ങാന്‍ കിടക്കുന്നത്. ഉറക്കം കുറഞ്ഞാല്‍ അത് നിങ്ങളുടെ ജോലിയേയും ബാധിച്ചേക്കാം. അതുകൊണ്ട് ഫോണും മറ്റ് ഉപകരണങ്ങളും കിടക്കയില്‍ ഉപയോഗിക്കാതിരിക്കുക.

ഉറക്കത്തിന് കൃത്യമായ സമയക്രമം പാലിക്കാന്‍ ശ്രമിക്കുക എന്നതാണ് മറ്റൊരു കാര്യം. ഉറങ്ങുന്നതിനും ഉണരുന്നതിനും സമയം നിശ്ചയിക്കുക. തുടക്കത്തില്‍ സമയക്രമം പാലിക്കുന്നത് പ്രശ്‌നമായി തോന്നിയേക്കാം. എന്നാല്‍ സാവധാനം അത് ശീലമായിക്കൊള്ളും. ആവശ്യമെങ്കില്‍ മാത്രം സമയത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാം.

ഉറക്കത്തിന് അനുയോജ്യമായ രീതിയില്‍ കിടപ്പുമുറി ക്രമീകരിക്കുക. ശാന്തമായും സ്വസ്ഥമായും ഉറങ്ങാന്‍ സാധിക്കുന്ന വിധത്തില്‍ മുറിയിലെ വെളിച്ചം, ഫാന്‍, ഉപകരണങ്ങള്‍ എന്നിങ്ങനെ സുഖകരമായ രീതിയില്‍ മുറിനന്നായി ക്രമീകരിക്കുക. സുഖകരമായ കിടക്ക, തലയിണ, ബെഡ്ഷീറ്റ് എന്നിവ നിരഞ്ഞെടുക്കുക. ബെഡ്ഷീറ്റിന്റെ നിറവും ചിത്രങ്ങളും എല്ലാം നിങ്ങള്‍ക്ക് ഇഷ്ടപ്പെടും വിധത്തില്‍ തിരഞ്ഞെടുക്കാം.

ഉറങ്ങുന്നതിന് മുമ്പ് പേടിപ്പെടുത്തുന്ന സിനിമകളൊന്നും കാണാരുത്. അത് ചിലപ്പോള്‍ ഉറക്കം ഇല്ലാതാക്കിയേക്കും.വ്യായാമം മുടക്കരുത്. ദിവസേനയുള്ള വ്യായാമം നല്ല ഉറക്കം പ്രദാനം ചെയ്യും. എന്നാല്‍ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് വ്യായാമം ചെയ്യരുത്. വ്യായാമത്തിന് ശേഷം ലഭിക്കുന്ന ഊര്‍ജ്ജം ഉറക്കം അകറ്റിയേക്കും.  ഉറങ്ങുന്നതിന് മൂന്നോ നാലോ മണിക്കൂര്‍ മുമ്പ് വ്യായാമം ചെയ്യാന്‍ ശ്രമിക്കുക.

Related Post

മഹാരാഷ്ട്രയിൽ 47 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 

Posted by - Mar 19, 2020, 12:26 pm IST 0
മുംബൈ : കോവിഡ് 19 ബാധിതരുടെ എണ്ണം  മഹാരാഷ്ടയിൽ കൂടി വരികയാണ്. ഇപ്പോൾ 47 പേരിൽ സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു, കഴിഞ്ഞ ദിവസം ഒരാൾ മരണപ്പെടുകയുണ്ടായി  പുറത്തിറങ്ങുന്നവരുടെ…

ചൈനയിൽ കൊറോണ ബാധിതരുടെ എണ്ണം 77,658 ആയി ഉയര്‍ന്നു

Posted by - Feb 25, 2020, 10:50 am IST 0
ബെയ്ജിങ്: ചൈനയില്‍ നിയന്ത്രണ വിധേയമാകാതെ കൊറോണ (കോവിഡ്-19) വൈറസ് ബാധ.രാജ്യത്തുടനീളം കൊറോണ ബാധിതരുടെ എണ്ണം 77,658 ആയി ഉയര്‍ന്നു. പുതുതായി 508 പേര്‍ക്ക് കൂടി കൊറോണ ബാധിച്ചതായി…

കേരളത്തിൽ 19 പേർക്ക് കോവിഡ് 19 : മുഖ്യമന്ത്രി

Posted by - Mar 13, 2020, 11:39 am IST 0
കേരളത്തിൽ 19 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയതായി രണ്ടു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് വന്നയാൾ…

കട കമ്പോളങ്ങൾ അടച്ചു. മുംബൈ നഗരം കൊറോണ ഭീതിയിൽ 

Posted by - Mar 19, 2020, 07:52 pm IST 0
മുംബൈ : നഗരത്തിൽ എല്ലായിടത്തും കടകളും ഓഫീസുകളും അടച്ചു തുടങ്ങി,  ബിഎംസി ഉച്ചയോടെ എല്ലായിടത്തും നോട്ടീസ് നൽകിയതോടെ അത്യാവശ്യ സാധനങ്ങൾ വാങ്ങാനുള്ളവരുടെ തിരക്കും തുടങ്ങി,  ചിലയിടങ്ങളിൽ മുഴുവൻ…

ആമവാതത്തിന്റെ ലക്ഷണങ്ങള്‍ കാണാതെ പോകരുത്  

Posted by - May 5, 2019, 03:47 pm IST 0
സന്ധിക്കുളളിലെ എല്ലുകളെ പൊതിയുന്ന ആവരണത്തിന് ഉണ്ടാവുന്ന നീര്‍ക്കെട്ടാണ് ആമവാതത്തിന്റെ കാരണമെങ്കിലും ലക്ഷണങ്ങള്‍ പലതുണ്ട്. ദേഹംകുത്തിനോവുക, രുചിയില്ലായ്മ അങ്ങനെ പല ലക്ഷണങ്ങളും കണ്ടേക്കാം. ഓരോരുത്തര്‍ക്കും ലക്ഷണങ്ങളിലും മാറ്റമുണ്ടാകും. ഓരോ…

Leave a comment