ആമവാതത്തിന്റെ ലക്ഷണങ്ങള്‍ കാണാതെ പോകരുത്  

279 0

സന്ധിക്കുളളിലെ എല്ലുകളെ പൊതിയുന്ന ആവരണത്തിന് ഉണ്ടാവുന്ന നീര്‍ക്കെട്ടാണ് ആമവാതത്തിന്റെ കാരണമെങ്കിലും ലക്ഷണങ്ങള്‍ പലതുണ്ട്. ദേഹംകുത്തിനോവുക, രുചിയില്ലായ്മ അങ്ങനെ പല ലക്ഷണങ്ങളും കണ്ടേക്കാം. ഓരോരുത്തര്‍ക്കും ലക്ഷണങ്ങളിലും മാറ്റമുണ്ടാകും. ഓരോ ദിവസവും വ്യത്യസ്ത തരത്തിലായിരിക്കും ലക്ഷണങ്ങള്‍.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

തളര്‍ച്ച: തളര്‍ച്ച വരുമ്പോള്‍ അത് നിസ്സാരമാക്കരുത്. ആഴ്ചകളോ മാസങ്ങളോ പിന്നിടുമ്പോഴേക്കും തളര്‍ച്ച മറ്റ് ലക്ഷണങ്ങള്‍ക്ക് വഴി മാറും. തളര്‍ച്ചയുടെ കാരണം കണ്ടെത്തി ചികിത്സ ചെയ്യണം.

സന്ധികളിലെ മരവിപ്പ് : വാതത്തിന്റെ ആദ്യ ലക്ഷണമാണ് സന്ധികളില്‍ മരവിപ്പ് അനുഭവപ്പെടുക. ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴോ അല്ലാതിരിക്കുമ്പോഴോ സന്ധികളില്‍ മരവിപ്പ് അനുഭവപ്പെടാം. സാധാരണയായി കൈകളിലെ സന്ധികളിലാണ് മരവിപ്പ് തുടങ്ങുക.

സന്ധിവേദന : മരവിപ്പ് പലപ്പോഴും സന്ധി വേദനക്ക് വഴിമാറുന്നു. കൈകാലുകള്‍ ഇളക്കുമ്പോഴോ വെറുതെയിരിക്കുമ്പോഴോ സന്ധി വേദന അനുഭവപ്പെടാം. ആദ്യഘട്ടത്തില്‍ വിരലുകളിലും കൈക്കുഴകളിലുമാണ് വേദനയനുഭവപ്പെടുക. പിന്നീട് കാല്‍മുട്ട്, കാല്‍പാദം, കണങ്കാല്‍, ചുമല്‍ എന്നിവിടങ്ങളില്‍ വേദന അനുഭവപ്പെടാം.

തരിപ്പും വിറയലും : തരിപ്പ്, വേദന തുടങ്ങിയവ അനുഭവപ്പെടുക. കൈകള്‍ക്ക് പൊളളലേറ്റത് പോലുളള തോന്നലുണ്ടാകും. നടക്കുമ്പോള്‍ കൈകാലുകളുടെ സന്ധികളില്‍ നിന്ന് പൊട്ടുന്നത് പോലുളള ശബ്ദമുണ്ടാകും.

Related Post

കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഒരു ലക്ഷത്തോളം ശിശു മരണം മഹാരാഷ്ട്രയിൽ 

Posted by - Mar 4, 2020, 11:23 am IST 0
മുംബൈ: മഹാരാഷ്ട്രയിൽ ശിശുമരണ നിരക്ക് ഒരു ലക്ഷത്തോളമെന്നും, അർബുദ രോഗികളുടെ മരണനിരക്ക് ഭയപെടുത്തുന്നതാണെന്നും കഴിഞ്ഞ ദിവസം നിയമസഭ കൌൺസിൽ യോഗത്തിൽ ആരോഗ്യമന്ത്രി രാജേഷ് തൊപ്പെ  അറിയിച്ചു. പോഷക…

വേനലവധിക്ക് മുന്നേ ഒന്നുമുതൽ ഏഴുവരെയുള്ള ക്‌ളാസുകളിലെ പരീക്ഷകൾ വേണ്ടന്ന് വച്ചു

Posted by - Mar 10, 2020, 06:18 pm IST 0
സുപ്രധാന അപ്ഡേറ്റുകൾ  1. കോവിഡ് – 19 ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ആറ് പേർdvക്ക് കൂടി സ്ഥിരീകരിച്ചിരിക്കുന്നു. സംസ്ഥാനത്ത് ആകെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം…

കൊറോണ: 67 സാംപിളുകൾ നെഗറ്റീവ് ആശ്വാസത്തിൽ എറണാകുളം

Posted by - Mar 24, 2020, 01:51 pm IST 0
എറണാകുളം: സാംപിളുകൾ അയച്ച 67 പേരുടേതും നെഗറ്റീവ്. നിലവിൽ 16 പേരാണ് ചികിൽസയിലുള്ളത്. സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധത്തിന് ലോക് ഡൗൺ കർശനമാക്കി. കടകൾക്ക് തുറന്നതോടെ സാധനങ്ങൾ വാങ്ങാനായി…

രാജ്യം അതീവ ജാഗ്രതയിൽ , അതിർത്തിയിലെ പതിനെട്ടു ചെക് പോസ്റ്റുകൾ അടച്ചു.

Posted by - Mar 14, 2020, 11:47 am IST 0
ന്യൂഡൽഹി : കൊറോണ വൈറസ് മൂലം മരണം രണ്ടെണ്ണമായതോടെ , രാജ്യത്തു കടുത്ത സുരക്ഷയിലാണ് . ഇന്നലെ ഡൽഹി സ്വാദേശിയായ 69 കാരി മരിച്ച സാഹചര്യത്തിലാണ് അതിർത്തിയിലെ…

Leave a comment