ചിരഞ്ജീവിയുടെ ചരിത്ര യുദ്ധസിനിമാ സെറ്റിലെ തീപിടുത്തം:  സെറ്റ് പൊളിച്ചുനീക്കുന്നതിന്റെ ചെലവ് ഒഴിവാക്കാന്‍ തീയിട്ടതെന്ന് സംശയം  

337 0

ഹൈദരാബാദ്: തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ ചരിത്ര യുദ്ധസിനിമാ സെറ്റിന് മനപൂര്‍വം തീയിട്ടതാണെന്ന് റിപ്പോര്‍ട്ടുകള്‍. ഷൂട്ടിങ് തീര്‍ന്നു സെറ്റ് പൊളിച്ചുനീക്കുന്നതിന്റെ ചെലവ് ഒഴിവാക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീയിട്ടതാവാമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ബിഗ് ബജറ്റ് ചിത്രമായ സേ രാ നരസിംഹറെഡ്ഡിയുടെ സെറ്റിലാണ് തീപിടുത്തമുണ്ടായത്. മൂന്നു കോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി ആയിരുന്നു റിപ്പോര്‍ട്ടുകള്‍.

ചിരഞ്ജീവിയുടെ കോകാപേട്ടിലെ ഫാംഹൗസിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കോട്ട നിര്‍മ്മിച്ചത്. വ്യാഴാഴ്ച രാത്രി വരെ ഇവിടെ ഷൂട്ടിംഗ് നടന്നിരുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് തീപിടുത്തം. ഈ ചിത്രത്തിന്റെ സെറ്റില്‍ ഇത് രണ്ടാം തവണയാണ് തീപിടുത്തം ഉണ്ടാകുന്നത്. 2017 നവംബറില്‍ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ഇട്ട സെറ്റിന് തീപിടിച്ചിരുന്നു.

സുരേന്ദര്‍ റെഡ്ഡിയാണ് സേ രാ നരസിംഹറെഡ്ഡി എന്ന ബ്രഹ്മാണ്ഡ ചരിത്ര യുദ്ധസിനിമ സംവിധാനം ചെയ്യുന്നത്. ഉയ്യലവാഡ നരസിംഹറെഡ്ഡി എന്ന സ്വാതന്ത്ര്യസമരസേനാനിയുടെ വേഷത്തിലാണ് ചിരഞ്ജീവി എത്തുന്നത്. നയന്‍താര ചിത്രത്തില്‍ ചിരഞ്ജീവിയുടെ ഭാര്യയായി വേഷമിടുന്നു. കിച്ച സുദീപ്, വിജയ് സേതുപതി, ജഗപതിബാബു, തമന്ന തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. തെലുങ്ക്, തമിഴ്, ഹിന്ദു ഭാഷകളില്‍ ഒരുക്കുന്ന ചിത്രം ദസറയ്ക്ക് തിയേറ്ററുകളിലെത്തിക്കാനാണ് അണിയറക്കാരുടെ പദ്ധതി. രാംചരണാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

കോടികള്‍ ചെലവഴിച്ചു നിര്‍മിക്കുന്ന ചിത്രീകരണത്തിനു ശേഷം പൊളിച്ചുനീക്കുന്നത് അതിനേക്കാളേറെ ചെലവു വരുത്തിവയ്ക്കുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ഇത് ഒഴിവാക്കാന്‍ തീപിടിത്തം സൃഷ്ടിച്ചതാവാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Related Post

നൂറാം ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ സൈജു കുറുപ്പ്; ഉപചാരപൂര്‍വം ഗുണ്ടാ ജയന്‍  

Posted by - Mar 12, 2021, 10:34 am IST 0
കരിയറിലെ നൂറാം ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ സൈജു കുറുപ്പ്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എന്ന ചിത്രത്തിലാണ് സൈജു ടൈറ്റില്‍ റോളില്‍ എത്തുന്നത്.…

അപര്‍ണ ബാലമുരളിയുടെ പുതിയ ചിത്രം 'ഉല'  

Posted by - Apr 12, 2021, 03:23 pm IST 0
അപര്‍ണ ബാലമുരളി കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. മലയാളത്തിലും തമിഴിലുമായാണ് ചിത്രം എത്തുക. സിനിമയുടെ പോസ്റ്റര്‍ പൃഥ്വിരാജ് പുറത്തുവിട്ടു. അടുത്തിടെ തമിഴ് ചിത്രം സൂരരൈ പൊട്രു…

മധു വാര്യര്‍ സംവിധാന രംഗത്തേക്ക്; മഞ്ജു വാര്യര്‍ നായിക; ബിജു മേനോന്‍ നായകന്‍  

Posted by - May 9, 2019, 07:22 pm IST 0
മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ സഹോദരി മഞ്ജു വാര്യരെ നായികയാക്കി ആദ്യ ചിത്രം സംവിധാനം ചെയ്യുന്നു. ബിജു മേനോനാണ് നായകനായി എത്തുന്നത്. പ്രമോദ് മോഹന്‍…

'സ്റ്റാര്‍' ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇറങ്ങി; ചിത്രം ഏപ്രില്‍ 9-ന്  

Posted by - Mar 17, 2021, 10:13 am IST 0
പൈപ്പിന്‍ ചുവട്ടിലെ പ്രണയം' എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്റ്റാര്‍'. ജോജു ജോര്‍ജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവര്‍…

ജിസ് ജോയി-ബോബന്‍ കുഞ്ചാക്കോ കൂട്ടുകെട്ടിന്റെ മോഹന്‍കുമാര്‍ ഫാന്‍സ്  

Posted by - Mar 18, 2021, 04:19 pm IST 0
കുഞ്ചാക്കോബോബന്റെ 'മോഹന്‍കുമാര്‍ ഫാന്‍സ്' നാളെ പ്രേക്ഷകരിലേക്ക് എത്തും. വിജയ് സൂപ്പറും പൗര്‍ണമിക്കും ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളത്തില്‍ വീണ്ടും സിനിമയ്ക്കുള്ളിലെ സിനിമാക്കാരുടെ ജീവിതം…

Leave a comment