ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് ആഞ്ഞടിച്ചു; മണിക്കൂറില്‍ 245കി.മീ വേഗത; കാറ്റും മഴയും ശക്തം; ഒന്‍പതുമീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍  

385 0

ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് ആഞ്ഞടിച്ചു. ഒന്‍പത് മീറ്റര്‍ ഉയരത്തിലേക്ക് വരെ തിരമാലകള്‍ ആഞ്ഞടിച്ചു കയറി. രാവിലെ എട്ട് മണി മുതല്‍ പുരി തീരത്ത് വീശാന്‍ തുടങ്ങിയ ചുഴലിക്കാറ്റിന് മണിക്കൂറില്‍ 245 കിലോമീറ്റര്‍ വേഗതയാണ്. ഇതോടെ പുരിയില്‍ കാറ്റും മഴയും ശക്തമായിരിക്കുകയാണ്. തീരപ്രദേശത്തെ വീടുകള്‍ വെള്ളത്തിനിടിയിലായി. ഈ പ്രദേശത്തുള്ള കെട്ടിടങ്ങളും ഭീഷണിയിലാണ്. വന്‍ മരങ്ങള്‍ പോലും കടപുഴകി വീണു.

ഒഡീഷ, ബംഗാള്‍, ആന്ധ്രാ സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഒഡീഷയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒഡീഷയിലെ പുരി തീരത്താണ് കാറ്റ് ആദ്യം തൊട്ടത്. ഈ നൂറ്റാണ്ടില്‍ ഇന്ത്യ നേരിട്ട ഏറ്റവും ഭയാനകമായ ചുഴലിയാണ് ഫോനി.

ഒഡീഷയിലെ 14 ജില്ലകളില്‍ നിന്നായി 11.5 ലക്ഷം പേരെയാണ് ഒഴിപ്പിക്കുന്നത്. തീരപ്രദേശത്തും തെക്കന്‍ ജില്ലകളിലുമുള്ള 880 ആശ്വാസകേന്ദ്രങ്ങളില്‍ ഇവരെ താമസിപ്പിക്കും. ഒഡീഷയിലെ 9 ജില്ലകളിലായി 10,000 ഗ്രാമങ്ങളെയും 52 ടൗണുകളെയും ബാധിക്കുമെന്നാണു വിലയിരുത്തല്‍. ഇതിനു പുറമേ ബംഗാളിലെ ഏഴും ആന്ധ്രയിലെ മൂന്നും ജില്ലകളെയും ബാധിച്ചേക്കും. . രാജ്യത്ത് ഏറ്റവും കൂടുതല്‍ പേരെ ഒഴിപ്പിക്കുന്ന ദുരന്തനിവാരണ നടപടിയും ഇതാണ്. പട്ന- എറണാകുളം എക്‌സ്പ്രസ് ഉള്‍പ്പെടെ 223 ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി.

ഇന്ന് രാവിലെ രാവിലെ എട്ടിനും പത്തിനുമിടയ്ക്ക് പുരി നഗരത്തിന് സമീപത്തെ ഗോപാല്‍പൂര്‍, ചന്ദ്ബലി തീരങ്ങളിലായിരിക്കും അതിതീവ്രമായ ഫോനി ചുഴലിക്കാറ്റ് കരതൊടുകയെന്ന് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 170-180 കിലോമീറ്റര്‍ വേഗതയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഒഡിഷയിലെ 15 ജില്ലകളിലുള്ള 11 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു. കൊടുങ്കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. കരതൊട്ടതിന് ശേഷം ഒഡിഷ തീരത്ത്നിന്ന് ബംഗാളിലേക്കും അവിടെനിന്ന് ബംഗ്ലാദേശിലേക്കും നീങ്ങും. 90-100 കിലോമീറ്റര്‍ വേഗതയിലായിരിക്കും ബംഗാളില്‍ കൊടുങ്കാറ്റ് വീശുക.

വിനോദസഞ്ചാരികളോട് കൊല്‍ക്കത്തവിടാന്‍ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. 1999-ല്‍ വീശിയ ശക്തമായ ചുഴലിക്കാറ്റില്‍ 10,000 പേരാണ് ഒഡിഷയില്‍ മരിച്ചത്. 200 കിലോമീറ്റര്‍ വേഗതയ്ക്കടുത്താണ് കാറ്റ് ഒഡീഷയിലേക്ക് പാഞ്ഞടുക്കുന്നത്. ദുരന്തത്തിന്റെ വ്യാപ്തി അതിഭീകരമാകുമെന്ന് വിലയിരുത്തലുണ്ട്. അതുകൊണ്ടാണ് തീരമേഖലയിലെ ജനങ്ങളെ ആകെ ഒഴിപ്പിച്ചത്. കര, വ്യോമ, നാവിക സേനകള്‍ക്കു പുറമേ തീരസംരക്ഷണ സേന, ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്), ഒഡീഷ ദുരന്ത ദ്രുതകര്‍മസേന (ഒഡിആര്‍എഎഫ്), അഗ്നിശമന സേന തുടങ്ങിയവ രംഗത്തുണ്ട്.

Related Post

ബിജെപി നേതാവ് പങ്കജ മുണ്ടെ തിരഞ്ഞെടുപ്പ് റാലിക്കിടെ തളര്‍ന്നുവീണു

Posted by - Oct 20, 2019, 09:51 am IST 0
മുംബൈ: മഹാരാഷ്ട്രയിലെ വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രിയും ബി.ജെ.പി. നേതാവുമായ പങ്കജ മുണ്ടെ തിരഞ്ഞെടുപ്പ് റാലിക്കിടെ തളര്‍ന്നുവീണു. അവർ  മത്സരിക്കുന്ന ബീഡ് ജില്ലയിലെ പാര്‍ലിയില്‍ ശനിയാഴ്ച തിരഞ്ഞെടുപ്പ് റാലിയെ…

ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഡിലിറ്റ് ബിരുദം

Posted by - Nov 21, 2018, 07:37 pm IST 0
തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഡിലിറ്റ് ബിരുദം. വിവിധ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഡിലിറ്റ് നല്‍കുന്നത്. രാജസ്ഥാനിലെ ശ്രീജഗദീഷ്പ്രസാദ് ജബര്‍മല്‍ തിബ്രേവാല സര്‍വ്വകലാശാലയുടേതാണ് തീരുമാനം.സാമൂഹ്യ, സാംസ്‌കാരിക,…

അവസാനഘട്ട വോട്ടിംഗ് നാളെ; മോഡി കേദാര്‍നാഥിലെ ഗുഹയ്ക്കുള്ളില്‍ ഏകാന്തധ്യാനത്തില്‍  

Posted by - May 18, 2019, 07:55 pm IST 0
കേദാര്‍നാഥ്: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്രമോഡി കേദാര്‍ നാഥില്‍. ഉത്തരാഖണ്ഡില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് മോഡി എത്തിയിരിക്കുന്നത്. കേദാര്‍നാഥിനു സമീപമുള്ള…

പുതുമുഖ നടിമാരെ ഉപയോഗിച്ച്‌ സെക്സ് റാക്കറ്റ് നടത്തുന്ന നിർമാതാവും ഭാര്യയും അറസ്റ്റിൽ

Posted by - Jun 15, 2018, 09:12 pm IST 0
വാഷിംഗ്ടൺ: യുവനടിമാരെ ഉപയോഗപ്പെടുത്തി പെൺവാണിഭം നടത്തിയ സിനിമാ നിർമാതാവും ഭാര്യയും അമേരിക്കയിൽ അറസ്റ്റിൽ. തെലുങ്ക് വ്യവസായിയും സിനിമാ നിർമാതാവുമായ ടി.എം കിഷൻ, ഭാര്യ ചന്ദ്ര എന്നിവരെയാണ് ഷിക്കാഗോ…

ഇന്ന് ഭാരത്‌ ബന്ദ്‌: കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളെ ഒഴിവാക്കിയതായി എം എം ഹസന്‍

Posted by - Sep 10, 2018, 06:28 am IST 0
തിരുവനന്തപുരം: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ ഇന്ന് ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ നിന്ന് കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളെ ഒഴിവാക്കിയതായി കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. ബന്ദ്…

Leave a comment