മുന്‍ ധനമന്ത്രി വി. വിശ്വനാഥമേനോന്‍ അന്തരിച്ചു  

118 0

കൊച്ചി: സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ വി. വിശ്വനാഥമേനോന്‍ അന്തരിച്ചു. 1987 ലെ ഇ കെ നയനാര്‍ മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന വിശ്വനാഥ മേനോന്‍ രണ്ടു തവണ പാര്‍ലമെന്റംഗവും ആയിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇടയ്ക്ക് സിപിഎമ്മുമായി പിണങ്ങിയ അദ്ദേഹം 2003 ല്‍ എറണാകുളത്ത് ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി പാര്‍ലമെന്റിലേക്ക് മത്സരിച്ചിരുന്നു. സുഹൃത്തുക്കള്‍ക്കിടയില്‍ അമ്പാടി വിശ്വം എന്നറിയപ്പെട്ടിരുന്ന വിശ്വനാഥ മേനോന്‍ ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട കമ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളാണ്.

12 വര്‍ഷം എഫ്.എ.സി.ടി. യൂണിയന്‍ പ്രസിഡന്റും 14 വര്‍ഷം ഇന്‍ഡല്‍ യൂണിയന്‍ പ്രസിഡന്റുമായിരുന്നു. കൊച്ചി പോര്‍ട്ട് യൂണിയന്റെയും പ്രസിഡന്റായിരുന്നു. അവിഭക്ത സി.പി.ഐ.യുടെ പ്രതിനിധിയായും പിന്നീട് സി.പി.ഐ.(എം.) പ്രതിനിധിയായും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Related Post

തിരുവനന്തപുരം, പത്തനംതിട്ട,,ആലത്തൂര്‍, വടകര ? ആകാംക്ഷയോടെ കേരളം  

Posted by - May 23, 2019, 07:00 am IST 0
കേരളം  ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഈ നാലു മണ്ഡലങ്ങളിലെ ഫലം. 'താമര വിരിയുമോ എന്നതാണ് തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും ആകാംക്ഷ.   തിരുവനന്തപുരത്ത് രാജേട്ടന്റെ വിജയം ബി ജെ പി…

ക്രിക്കറ്റ് കളിക്കിടെ ബാറ്റ് തലയുടെ പിന്നില്‍ കൊണ്ട് വിദ്യാര്‍ഥി മരിച്ചു

Posted by - Nov 22, 2019, 04:17 pm IST 0
മാവേലിക്കര: ക്രിക്കറ്റ് കളിക്കിടെ ബാറ്റ് തലയിൽ  കൊണ്ട് വിദ്യാര്‍ഥി മരിച്ചു. ചാരുമ്മൂട് പുതുപ്പള്ളിക്കുന്ന് വിനോദ് ഭവനില്‍ നവനീത് (11) ആണ് മരിച്ചത്. മാവേലിക്കര ചുനക്കര ഗവ. ഹയര്‍…

നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Posted by - Nov 18, 2019, 04:27 pm IST 0
കൊച്ചി: നടൻ ശ്രീനിവാസനെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കമാലി എൽ എഫ് ആശുപത്രിയിലാണ് ശ്രീനിവാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്  ചെന്നൈയിലേക്ക് പോകാൻ പരിശോധനകളെല്ലാം…

ശബരിമലയിലെ യുവതീ പ്രവേശനവിധി അന്തിമമല്ലെന്ന് സുപ്രീംകോടതി

Posted by - Dec 5, 2019, 02:35 pm IST 0
ന്യൂദല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശനവിധി അന്തിമമല്ലെന്ന് സുപ്രീംകോടതി. 2018ല്‍ ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധി അവസാനത്തേത് അല്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡേ. വിധിയിലെ ചിലകാര്യങ്ങള്‍ പരിശോധിക്കുന്നതിന്…

മണ്ഡലകാല സമയത്ത് ശബരിമലയിൽ വനിതാ പൊലീസിനെ വിന്യസിക്കില്ല

Posted by - Nov 12, 2019, 01:43 pm IST 0
തിരുവനന്തപുരം : മണ്ഡലകാല സമയത്ത് ശബരിമലയിൽ വനിതാ പൊലീസിനെ വിന്യസിക്കില്ല. ഇത്തവണത്തെ മണ്ഡലകാല സമയം കഴിഞ്ഞ വർഷത്തെ പോലെ സംഘർഷത്തിന് സാധ്യത ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്…

Leave a comment