നടുറോഡില്‍ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം  

120 0

കോഴിക്കോട് : നടുറോഡില്‍ വെച്ച് ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം. യുവതി ഓടി രക്ഷപ്പെട്ടതിനാല്‍ ദുരന്തം ഒഴിവായി. തളിപ്പറമ്പ് സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ് അസിസ്റ്റന്റുമായ രമയെയാണ് ഭര്‍ത്താവ് ഷനോജ് കുമാര്‍ തീ കൊളുത്താന്‍ ശ്രമിച്ചത്. വിവാഹ മോചനത്തിന് ശ്രമിക്കുന്നതിനിടെയാണ് രമയെ അപായപ്പെടുത്താന്‍ ഷനോജ്കുമാര്‍ ശ്രമിച്ചത്.

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന രമയുടെ ദേഹത്ത് ഷനോജ്കുമാര്‍ പെട്രോള്‍ ഒഴിക്കുകയായിരുന്നു.  പെട്രോള്‍ ഒഴിച്ച ഉടന്‍ തന്നെ രമ ഓടി തൊട്ടടുത്തുള്ള വീട്ടില്‍ അഭയം തേടി. ഈ വീട്ടുകാരും സമീപവാസികളും ചേര്‍ന്ന് ഷനോജ്കുമാറിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഷനോജ്കുമാറിനെ ചോദ്യം ചെയ്തുവരികയാണെന്നും കൊലപാതകശ്രമത്തിന് കേസെടുത്തതായും ചേവായൂര്‍ പൊലീസ് അറിയിച്ചു. ഇയാളുടെ സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അഞ്ചുവര്‍ഷം മുമ്പ് വിവാഹിതരായ ഷനോജ്കുമാറും രമയും ഇപ്പോള്‍ വെവ്വേറെയാണ് താമസം. രമ താമസിക്കുന്നത് എന്‍ജിഒ ക്വാര്‍ട്ടേഴ്സിനടുത്തുള്ള  ലേഡീസ് ഹോസ്റ്റലിലാണ്.

Related Post

കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിന്റെ ലിംഗം പെണ്‍കുട്ടി അറുത്തുമാറ്റി  

Posted by - May 4, 2019, 11:44 am IST 0
ചണ്ഡീഗഡ്: കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിന്റെ ലിംഗം പെണ്‍കുട്ടി അറുത്തുമാറ്റി. യുവാവിന്റെ കൈയില്‍ നിന്നും കത്തി പിടിച്ചു വാങ്ങി അയാളുടെ ലിംഗം മുറിച്ചെടുക്കുകയായിരുന്നു.…

വഞ്ചന,വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി അമിത് ജോഗിയെ അറസ്റ്റ് ചെയ്തു

Posted by - Sep 3, 2019, 03:06 pm IST 0
ബിലാസ്പൂർ: ഛത്തീസ്ഗഡ് (ജെ) ജനതാ കോൺഗ്രസിന്റെ തലവനായ മുൻ ഛത്തീസ്ഗഡ്  മുഖ്യമന്ത്രി അജിത് ജോഗിയുടെ മകൻ അമിത് ജോഗിയെ ചൊവ്വാഴ്ച സംസ്ഥാനത്തെ ബിലാസ്പൂർ ജില്ലയിൽ വഞ്ചന, വ്യാജവൽക്കരണം…

ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു പൊലീസില്‍ കീഴടങ്ങി  

Posted by - May 26, 2019, 09:39 am IST 0
കൊച്ചി: ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊന്നു. നെട്ടൂര്‍ സ്വദേശിനി ബിനിയാണ് ഭര്‍ത്താവ് ആന്റണിയുടെ അടിയേറ്റ് കൊല്ലപ്പെട്ടത്. മാരകായുധം ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച്ച പുലര്‍ച്ചെ…

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: മൂന്നു പൊലീസുകാര്‍കൂടി അറസ്റ്റില്‍  

Posted by - Jul 24, 2019, 10:16 pm IST 0
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസില്‍ മൂന്ന് പോലീസുകാര്‍ കൂടി അറസ്റ്റില്‍. നെടുങ്കണ്ടം സ്റ്റേഷനിലെ എഎസ്ഐ റോയ് പി വര്‍ഗ്ഗീസ്, സിവില്‍ പോലീസ് ഓഫീസര്‍ ജിതിന്‍ കെ.ജോര്‍ജ്, ഹോം…

ദലിത് ക്രിസ്ത്യൻ കെവിൻ കൊല: 10 പേർക്ക് ഇരട്ട ജീവപര്യന്തം

Posted by - Aug 28, 2019, 04:24 pm IST 0
കോട്ടയം : 23 കാരനായ ദലിത് ക്രിസ്ത്യാനിയുടെ(കെവിൻ ) കൊലപാതകത്തിന് 10 പേർക്ക് ഇരട്ട ജീവപര്യന്തം തടവ് വിധിച്ചു. കെവിൻ പി ജോസഫിന്റെ ഭാര്യയുടെ മാതാപിതാക്കൾ ഉൾപ്പെട്ട…

Leave a comment