പെരുമാറ്റച്ചട്ടലംഘനം: മോദിക്കും അമിത് ഷാക്കുമെതിരെയുള്ള പരാതികളില്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനോട് സുപ്രീം കോടതി  

279 0

ന്യുഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതികളില്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. കോണ്‍ഗ്രസ് ഒമ്പത് പരാതികളാണ് മോഡിക്കും അമിത് ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. കാലതാമസം ഉണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചു.

മാതൃകാപെരുമാറ്റ ചട്ടം ലംഘിച്ചത് ചൂണ്ടിക്കാട്ടി  പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷാക്കുമെതിരെ 11 പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരുന്നു. എന്നാല്‍ ഒന്നില്‍പോലും കമ്മീഷന്‍ നടപടി എടുത്തില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസാണ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഹര്‍ജി കോടതി പരിഗണിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകന്‍ ഹാജരായിരുന്നു. മോദിക്കും അമിത് ഷാക്കുമെതിരായ 11 പരാതികളില്‍ രണ്ട് കേസുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീര്‍പ്പു കല്‍പ്പിച്ചിട്ടുണ്ടെന്നും ശേഷിക്കുന്ന പരാതികളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് അടുത്ത ബുധനാഴ്ച വരെ  സമയം വേണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം തള്ളിയ സുപ്രിംകോടതി തിങ്കളാഴ്ചയ്ക്കകം പരാതികളില്‍ തീരുമാനം എടുക്കണമെന്ന് ഉത്തരവിട്ടു. ഹര്‍ജി സുപ്രിംകോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

നരേന്ദ്രമോദിയും അമിത് ഷായും നിരവധി തവണ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതികള്‍ നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌ക്രിയ നിലപാട് തുടരുകയാണെന്നുമാണ് കോണ്‍ഗ്രസിന്റെ ഹര്‍ജി. കോണ്‍ഗ്രസ് എംപി സുഷ്മിത ദേവാണ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

സൈനികനടപടികളെ രാഷ്ട്രീയ നേട്ടത്തിനായി തെരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പരാമര്‍ശിക്കുന്നു, ഏപ്രില്‍ 23 ന് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുമ്പോള്‍ മോദി ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് റാലി നടത്തി തുടങ്ങിയ ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്നത്.

Related Post

മുംബൈയില്‍ ഫ്ളാറ്റില്‍ തീപിടിത്തം

Posted by - Nov 14, 2018, 08:04 am IST 0
മുംബൈ: അന്ധേരിയില്‍ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര്‍ മരിച്ചു. ചൊവ്വാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്‍റെ പത്തും പതിനൊന്നും നിലകളിലെ അപ്പാര്‍ട്ടുമെന്‍റുകളിലാണ് തീപടര്‍ന്നതെന്ന് അഗ്നിശമനസേന അറിയിച്ചു. തീപിടിത്തമുണ്ടാകാനുള്ള…

ചന്ദ്രയാന്‍ ലക്ഷ്യത്തിലേയ്ക്ക് നീങ്ങുന്നു  :  35 കി.മീ മാത്രം അകലെ 

Posted by - Sep 4, 2019, 10:54 am IST 0
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-2 ലക്ഷ്യത്തിന് തൊട്ടരികില്‍ എത്തി . വിക്രം ലാന്‍ഡറിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തലും വിജയികരമായി പൂര്‍ത്തികരിച്ചു. ഐഎസ്ആര്‍ഒ ആണ് ഈ വിവരം പുറത്തുവിട്ടത്…

കെ. സുരേന്ദ്രൻ  കേരള ബി ജെ പി പ്രസിഡന്റ് 

Posted by - Feb 15, 2020, 12:44 pm IST 0
തിരുവനന്തപുരം: കെ.സുരേന്ദ്രനെ സംസ്ഥാന ബിജെപി അധ്യക്ഷനായി ബിജെപി കേന്ദ്ര നേതൃത്വം തെരഞ്ഞെടുത്തു.  ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. 

ജാലിയൻ വാലാബാഗ് കൂട്ടക്കുരുതി നടന്നിട്ട് 100 വർഷം

Posted by - Apr 13, 2019, 12:00 pm IST 0
ലോകമനസാക്ഷിയെ ഞെട്ടിച്ച ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നിട്ട് നൂറ് വർഷം പിന്നീടുന്നു. 1919 ഏപ്രിൽ 13 ന് അമൃത്‍സറിലുണ്ടായ വെടിവെപ്പിൽ ആയിരങ്ങളാണ് മരിച്ചുവീണത്. സംഭവത്തിൽ ഒരു നൂറ്റാണ്ടിനിപ്പുറം…

ഐഎന്‍എക്‌സ് മീഡിയ കേസില്‍ സുപ്രീം കോടതി പി. ചിദംബരത്തിന് ജാമ്യം അനുവദിച്ചു

Posted by - Oct 22, 2019, 02:53 pm IST 0
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത അഴിമതി കേസിലാണ് സുപ്രീം കോടതി അദ്ദേഹത്തിന്…

Leave a comment