വ്യോമസേനാ ഉപമേധാവിയായി രാകേഷ് കുമാര്‍ സിംഗ് ഇന്ന് ചുമതലയേല്‍ക്കും  

236 0

ന്യൂഡല്‍ഹി: വ്യോമസേനാ ഉപമേധാവിയായി എയര്‍ മാര്‍ഷല്‍ രാകേഷ് കുമാര്‍ സിംഗ് ഇന്നു ചുമതലയേല്‍ക്കും. എയര്‍ മാര്‍ഷല്‍ അനില്‍ ഖോസ്ല വിരമിച്ച ഒഴിവിലേക്കാണു നിയമനം.

നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പൂര്‍വ വിദ്യാര്‍ഥിയായ ഇദ്ദേഹം 1980 ജൂണ്‍ 15-നാണ് ഭാരതീയ വ്യോമസേനയില്‍ യുദ്ധവിമാന പൈലറ്റായി കമ്മീഷന്‍ ചെയ്തത്. ബംഗ്ലാദേശ് കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളജില്‍നിന്ന് പ്രതിരോധ പഠനത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

സെന്‍ട്രല്‍ വ്യോമസേനാ ആസ്ഥാനത്ത് എയര്‍ സ്റ്റാഫ് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുള്ള എയര്‍ മാര്‍ഷല്‍ ന്യൂഡല്‍ഹി വ്യോമസേന ആസ്ഥാനത്ത് ഡെപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫായിരുന്നു. 26 തരം യുദ്ധവിമാനങ്ങള്‍ പറത്തിയിട്ടുള്ള രാകേഷ് കുമാറിന് 4250 മണിക്കൂറിന്റെ വിമാനം പറത്തല്‍ പരിചയമുണ്ട്.

മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയില്‍ എയര്‍ അറ്റാച്ചെ ആയിരുന്നു രാകേഷ് കുമാര്‍. ഇദ്ദേഹത്തെ രാജ്യം പരം വിശിഷ്ട് സേവാ മെഡല്‍, അതി വിശിഷ്ട് സേവാ മെഡല്‍, വായു സേനാ മെഡല്‍ എന്നിവ നല്‍കി ആദരിച്ചു.

Related Post

പുല്‍ വാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം തികയുന്നു

Posted by - Feb 14, 2020, 10:29 am IST 0
ന്യൂദല്‍ഹി :  പുല്‍ വാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം . 2019 ഫെബ്രുവരി 14നാണ് സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ ഭീകരാക്രമണം ഉണ്ടായത്കു. 40…

നാസിക്കില്‍ ട്രെയിന്‍ പാളം തെറ്റി

Posted by - Jun 10, 2018, 12:07 pm IST 0
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ ട്രെയിന്‍ പാളം തെറ്റി. മുംബൈ-ഹൗറ മെയിലാണ് പാളം തെറ്റിയത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. അപകടത്തെ തുടര്‍ന്ന്‌ ഈ റൂട്ടിലൂടെയുള്ള 12 ട്രെയിനുകള്‍ റദ്ദാക്കി.…

"ചിനൂക്ക്" കരുത്ത് ഇനി ഇന്ത്യൻ  വ്യോമസേനയ്ക്കും

Posted by - Mar 26, 2019, 01:12 pm IST 0
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും കരുത്തുറ്റതും വേഗതയേറിയതുമായ സൈനിക ഹെലികോപ്റ്ററുകളായ ''ചിനൂക്ക് " ഇനി ഇന്ത്യയ്ക്ക് സ്വന്തം. യുഎസുമായുണ്ടാക്കിയ കരാർ പ്രകാരം രാജ്യത്ത് എത്തിച്ച ആദ്യ നാല് ചിനൂക്ക്…

ധാരാവിയില്‍ രോഗം പടരുന്നു 36 പുതിയ രോഗികള്‍-ആകെ 1675

Posted by - May 28, 2020, 08:51 pm IST 0
ഇന്ത്യയുടെ കോവിഡ് ഹോട്ട് സ്‌പോട്ടായി മാറിയ മുംബൈ ധാരാവിയില്‍ 36 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ 1675 രോഗികളാണ് ചേരിയിലുള്ളത്. 61പേരാണ് ഇതുവരെ മരണപ്പെട്ടതെന്ന് മുംബൈ…

അവന്തിപ്പോറ സ്ഫോടനം: വീരമൃത്യു വരിച്ച ജവാന്മാരില്‍ മലയാളിയും; വസന്തകുമാര്‍ രാജ്യത്തിന് വേണ്ടി പോരാടി മരിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് സഹോദരന്‍

Posted by - Feb 15, 2019, 10:20 am IST 0
ജമ്മുകാശ്മീരിലെ അവന്തിപ്പൊരയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി ജവാനും ഉള്‍പ്പെടുന്നു. വി വി വസന്തകുമാര്‍ രാജ്യത്തിന് വേണ്ടി പോരാടി മരിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് സഹോദരന്‍ സജീവന്‍ പറഞ്ഞു..വയനാട്ടിലെ ലക്കിടി…

Leave a comment