മിന്നല്‍ സ്റ്റംപിംഗും, വെടിക്കെട്ട് ബാറ്റിംഗുമായി ധോണി;  ഡല്‍ഹിയെ 80 റണ്‍സിന് തോല്‍പിച്ച് ചെന്നൈ  

436 0

ചെന്നൈ: ഐപിഎല്ലില്‍ താഹിര്‍- ജഡേജ മിന്നലാക്രമണത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെ 80 റണ്‍സിന് തോല്‍പിച്ച് ചെപ്പോക്കില്‍ ചെന്നൈയുടെ വിളയാട്ടം.
ചെന്നൈയുടെ 179 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹിയെ ചെന്നൈ ബൗളര്‍മാര്‍ 16.2 ഓവറില്‍ 99ല്‍ ഒതുക്കി.
44 റണ്‍സെടുത്ത നായകന്‍ ശ്രേയസ് അയ്യര്‍ക്ക് മാത്രമാണ് ഡല്‍ഹി നിരയില്‍ തിളങ്ങാനായത്. താഹിറിന്റെയും ജഡേജയുടെയും ബൗളിംഗിനൊപ്പം ധോണിയുടെ മിന്നല്‍ സ്റ്റംപിങ്ങുമാണ് ചെന്നൈയ്ക്ക് ഒന്‍പതാം ജയം സമ്മാനിച്ചത്.

മറുപടി ബാറ്റില്‍ തുടക്കത്തിലെ പതറിയ ഡല്‍ഹിക്ക് ശ്രേയസ് അയ്യരുടെ പ്രതിരോധമൊഴികെ മറ്റൊന്നും ആശാവഹകമായിരുന്നില്ല.
രണ്ടാം വിക്കറ്റിലെ 48 റണ്‍സാണ് ഡല്‍ഹിയുടെ ഉയര്‍ന്ന കൂട്ടുകെട്ട്.
പൃഥ്വി ഷാ(4), ശിഖര്‍ ധവാന്‍(19), ഋഷഭ് പന്ത്(5), കോളിന്‍ ഇന്‍ഗ്രാം(1), അക്ഷാര്‍ പട്ടേല്‍(9), റൂത്ത്ഫോര്‍ഡ്(2), മോറിസ്(0),ജഗദീഷ(6), മിശ്ര(8) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍.
താഹിര്‍ 3.2 ഓവറില്‍ 12 റണ്‍സ് വഴങ്ങി നാലും ജഡേജ മൂന്ന് ഓവറില്‍ ഒന്‍പതിന് മൂന്നും ഹര്‍ഭജനും ചഹാറും ഓരോ വിക്കറ്റും നേടി.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സുരേഷ് റെയ്‌നയുടെ അര്‍ധസെഞ്ചുറിയുടെയും(59) ധോണിയുടെയും(22 പന്തില്‍ 44) ജഡേജയുടെയും(10 പന്തില്‍ 25) വെടിക്കെട്ട് ബാറ്റിംഗിന്റെയും കരുത്തിലാണ് മികച്ച സ്‌കോര്‍ കുറിച്ചത്. അവസാന മൂന്നോവറില്‍ 53 റണ്‍സടിച്ച ജഡേജയും ധോണിയും ചേര്‍ന്ന് ചെന്നൈയെ 20 ഓവറില്‍ നാല് വിക്കറ്റിന് 179ല്‍ എത്തിച്ചു. ഡുപ്ലസിസ് 39 എടുത്ത് പുറത്തായപ്പോള്‍ വാട്സണ്‍ അക്കൗണ്ട് തുറന്നില്ല. ജഗദീഷ രണ്ടും മോറിസും അക്ഷാറും ഓരോ വിക്കറ്റും വീഴ്ത്തി.

വിക്കറ്റിന് മുന്നിലും പിന്നിലും മിന്നലായ എം എസ് ധോണിയായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്സ്- ഡല്‍ഹി കാപിറ്റല്‍സ് മത്സരത്തിലെ പ്ലെയര്‍ ഓഫ് ദ് മാച്ച്.
ഐപിഎല്ലില്‍ 17-ാം തവണയാണ് ധോണി പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ താരങ്ങളില്‍ രോഹിത് ശര്‍മ്മയ്ക്ക് ഒപ്പമെത്തി ധോണി. പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്‌കാരങ്ങളില്‍ ധോണിക്കും രോഹിതിനും മുന്നിലുള്ളത് വിദേശ താരങ്ങളായ ക്രിസ് ഗെയ്ല്‍(21), എബഡി(20) എന്നിവര്‍ മാത്രമാണ്.  

Related Post

അമേരിക്കന്‍ പ്രസിഡന്റിന്റെ പേര് സ്വീകരിച്ച്‌ ഇസ്രായേലി ഫുട്ബോള്‍ ടീം

Posted by - May 15, 2018, 08:41 am IST 0
ഇസ്രായേല്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബായ ബേയ്റ്റാര്‍ ജെറുസലേം അമെരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ പേര് വെച്ച്‌ പുനര്‍നാമകരണം ചെയ്തു. ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി…

പതിനാല് വർഷത്തെ കാത്തിരിപ്പിനുശേഷം സന്തോഷ് ട്രോഫി കേരളത്തിന്‌

Posted by - Apr 2, 2018, 08:38 am IST 0
സാൾട്ട് ലേക് സ്റ്റേഡിയത്തിൽ ബംഗാളിനെ തോല്പിച്ച് പതിനാല് വർഷങ്ങൾക്കു ശേഷം കേരളം വിജയക്കൊടി പാറിച്ചു. അധികസമയത് ഗേൾ അടിച്ചു സമനിലയിൽ കളിനിന്നു തുടർന്ന് പെനാൽട്ടിൽ കേരളം മധുരമായ്…

അവസാന ഓവറില്‍ രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് ജയം

Posted by - Apr 12, 2019, 12:31 pm IST 0
ജയ്പൂര്‍: 20-ാം ഓവറിലെ അവസാന പന്തില്‍ മിച്ചല്‍ സാന്റ്‌നര്‍ നേടിയ സിക്‌സില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിജയം. ജയ്പൂരില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു…

മങ്കാദിങ് വിവാദത്തിന് ശേഷം പഞ്ചാബും രാജസ്ഥാനും ഇന്ന് നേര്‍ക്കുനേര്‍

Posted by - Apr 16, 2019, 11:43 am IST 0
മൊഹാലി: ഐപിഎല്ലിൽ കിംഗ്‌സ് ഇലവൻ പഞ്ചാബ് ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടും. രാത്രി എട്ടിന് പഞ്ചാബിന്‍റെ ഹോം ഗ്രൗണ്ടായ മൊഹാലിയിൽ ആണ് മത്സരം. ജയ്‌പൂരിൽ ഏറ്റുമുട്ടിയപ്പോൾ മങ്കാദിങ്…

ബ്രസീൽ ജർമനിയെ പിടിച്ചു കെട്ടി 

Posted by - Mar 28, 2018, 07:48 am IST 0
ബ്രസീൽ ജർമനിയെ പിടിച്ചു കെട്ടി  ബ്രസീൽ ജർമനിയെ ഒന്നേ പൂജ്യം എന്ന നിലക്ക് ഗോൾ നേടി ജർമനിയോട് മധുര പ്രതികാരം വീട്ടി. കഴിഞ്ഞ ലോക കപ്പ് മത്സരത്തിൽ…

Leave a comment