കസ്റ്റഡിയിലെടുത്ത മലയാളികൾക്ക് ശ്രീലങ്കൻ സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ല: എൻഐഎ    

194 0

കൊച്ചി: ശ്രീലങ്കൻ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മലയാളികൾക്ക് സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ലെന്ന് എൻഐഎ അറിയിച്ചു. എന്നാൽ, ഇവർ തീവ്ര വർഗീയത പ്രചരിപ്പിച്ചതായി കണ്ടെത്തി.
 ശ്രീലങ്കൻ സ്ഫോടനം ആസൂത്രണം ചെയ്ത നാഷണൽ തൗഹീദ് ജമാ അത് നേതാവ് സഹ്രാൻ ഹാഷിമിന്റെ കേരള ബന്ധത്തെക്കുറിച്ചുളള അന്വേഷണത്തിലായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്.
 സഹ്രാൻ ഹാഷിമിന്റെ പ്രസംഗങ്ങളും ആശയങ്ങളും ഇവർ വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് എൻഐഎ വ്യക്തമാക്കി.
 കസ്റ്റഡിയിലായ പാലക്കാട് സ്വദേശിക്ക് തൗഹീദ് ജമാ അത്തിന്റെ തമിഴ്നാട് ഘടകവുമായും ബന്ധമുണ്ടെന്ന് എൻഐഎ അറിയിച്ചു.
 കേസെടുത്ത് അന്വേഷിക്കാനാണ് എൻഐഎയുടെ നീക്കം. കഴിഞ്ഞ ദിവസം, കാസർകോട് സ്വദേശികളായ രണ്ട് പേരോട് ഇന്ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ ദേശീയ അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിട്ടുണ്ട്.
 ഇവരുടെ വീടുകളിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ മൊബൈൽ ഫോണുകളടക്കം പിടിച്ചെടുത്തിരുന്നു.
നാഷണൽ തൗഹിദ് ജമാഅത്ത് സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ അറുപതോളം മലയാളികൾ എൻഐഎയുടെ നിരീക്ഷണത്തിലാണെന്ന് സൂചനയുണ്ട്.

Related Post

ഗ്യാസ് ടാങ്കർ മറിഞ്ഞ് വാതക ചോർച്ച

Posted by - Oct 16, 2019, 10:18 am IST 0
കാസർഗോഡ് : കാസർഗോഡ്-മംഗലാപുരം ദേശീയപാതയിൽ പാചകവാതകം നിറച്  വന്ന ടാങ്കർ ലോറി അപകടത്തിൽപെട്ട്  പ്രദേശത്ത് വാതകം ചോർന്നു. അടുക്കത്ത്ബയലിന് സമീപം പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്. …

തൃശൂര്‍ പൂര വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ കര്‍ശന വ്യവസ്ഥകളോടെ അനുമതി  

Posted by - May 11, 2019, 05:25 pm IST 0
തൃശൂര്‍: തൃശൂര്‍ പൂര വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ കര്‍ശന വ്യവസ്ഥകളോടെ അനുമതി. പൂരവിളംബരത്തിന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുര നട തുറക്കാന്‍ ഒരു മണിക്കൂര്‍ നേരത്തേക്ക്…

കോൺഗ്രസ് നേതാവ് പി ശങ്കരൻ അന്തരിച്ചു 

Posted by - Feb 26, 2020, 11:39 am IST 0
കോഴിക്കോട്:  സീനിയർ  കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ അഡ്വ. പി. ശങ്കരന്‍ (73) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. 2001-ല്‍ എ.കെ.ആന്റണി…

ശബരിമല വിധിയിൽ സന്തോഷമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ

Posted by - Nov 14, 2019, 02:07 pm IST 0
തിരവനന്തപുരം: ശബരിമല യുവതി പ്രവേശന കേസ് 7 അംഗ ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയിൽ  വളരെയേറെ സന്തോഷമുണ്ടെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ.  അയ്യപ്പഭക്തൻമാരുടെ…

Leave a comment