ടിക് ടോക്കിന്റെ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി  

286 0

ചെന്നൈ: സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി. ടിക് ടോക്കിന്റെ പുന:പരിശോധനാഹര്‍ജിയില്‍ അടിയന്തിരമായി തീരുമാനമെടുക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതി ഉപാധികളോടെ നിരോധനം നീക്കിയിരിക്കുന്നത്. ടിക് ടോക്ക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്യാതിരുന്നതിനെ തുടര്‍ന്നാണ് ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന് നീക്കിയത്.

ബുധനാഴ്ച തന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും അല്ലെങ്കില്‍ ടിക്ക് ടോക്കിന് ഏര്‍പ്പെടുത്തിയ സ്റ്റേ ഇല്ലാതാവും എന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നിര്‍ദ്ദേശം. അശ്ലീലത പ്രചരിപ്പിക്കുന്നുവെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി ടിക്ക് ടോക്ക് ആപ്പിന് നിരോധനം ഏര്‍പ്പെടുത്തിയത്.

ചൈനീസ് വീഡിയോ ആപ്പായ ടിക് ടോക്കിന് 54 മില്യണ്‍ ഉപഭോക്താക്കളാണ് ഇന്ത്യയില്‍ മാത്രമുള്ളത്. അശ്ശീലത പ്രചരിപ്പിക്കുന്നുവെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി ടിക്ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതേതുടര്‍ന്ന് പ്ലേ സ്റ്റോറില്‍ നിന്ന് ഈ ആപ്പ് പിന്‍വലിക്കുകയായിരുന്നു.

തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് മദ്രാസ് ഹൈക്കോടതി ഇക്കാര്യത്തില്‍ നടപടി എടുത്തത് എന്ന് ചൂണ്ടിക്കാട്ടി ടിക്ക് ടോക്കിന്റെ മാതൃക കമ്പനിയായ ബൈറ്റ് ഡാന്‍സ് പുനപരിശോധന ഹര്‍ജി നല്‍കിയത്. നിരോധനത്തെതുടര്‍ന്ന് ദിവസേന മൂന്നര കോടി രൂപയുടെ നഷ്ടം കമ്പനിക്ക് ഉണ്ടായെന്നും 250 ഓളം പേരുടെ ജോലി ഭീഷണിയിലാണെന്നും കമ്പനി അറിയിച്ചിരുന്നു.

Related Post

പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പിൽ മൂന്നു സീറ്റും നേടി തൃണമൂല്‍ കോണ്‍ഗ്രസ്  

Posted by - Nov 28, 2019, 01:58 pm IST 0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ്  തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചത്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഓരോ…

പൗരത്വ നിയമത്തില്‍ രാഹുല്‍ ഗാന്ധിയെ പരസ്യ സംവാദത്തിന് ക്ഷണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

Posted by - Jan 19, 2020, 09:39 am IST 0
ബെംഗളൂരു: പൗരത്വ നിയമത്തില്‍ രാഹുല്‍ ഗാന്ധിയെ പരസ്യ സംവാദത്തിന് ക്ഷണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംവാദത്തിന്റെ സ്ഥലവും തീയതിയും രാഹുലിന് തീരുമാനിക്കാമെന്നും അമിത് ഷാ പറഞ്ഞു.…

കീഴടങ്ങാന്‍ ആവശ്യപ്പെട്ടു, എന്നാൽ അവര്‍ പോലീസിനെ ആക്രമിച്ചു, പിന്നെ സ്വയം രക്ഷക്ക് ഞങ്ങള്‍ വെടിവെച്ചു- കമ്മീഷണര്‍ വി.സി. സജ്ജനാര്‍

Posted by - Dec 6, 2019, 04:36 pm IST 0
ഹൈദരാബാദ്: പോലീസ് വെടിവെച്ചുകൊന്ന നാലുപേരും ഡോക്ടറെ ബലാത്സംഗ ചെയ്ത് കൊലപ്പെടുത്തിയ കുറ്റവാളികളാണെന്ന് സെറാബാദ് പോലീസ് കമ്മീഷണര്‍ വി.സി. സജ്ജനാര്‍. മുഹമ്മദ് ആരിഫ്, ശിവ,നവീന്‍, ചെല്ല കേശവലു എന്നീ…

പ്രിയങ്കാ ഗാന്ധിയുടെ ഫോൺ ചോർത്തൽ  അന്വേഷിക്കണമെന്ന്  കോൺഗ്രസ്സ്

Posted by - Nov 4, 2019, 10:01 am IST 0
ന്യൂ ഡൽഹി : പ്രിയങ്കാ ഗാന്ധിയുടേത് ഉൾപ്പെടെ 121 ഇന്ത്യക്കാരുടെ ഫോൺ വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട് പാർലമെന്ററി സമിതികളിൽ അന്വേഷണം ആവശ്യപ്പെടാൻ കോൺഗ്രസ്സ്. ഇസ്രായേലി സ്പൈവെയറാണ് കോൺഗ്രസ്സ്…

ഡോക്ടറെ വധിക്കാന്‍ ശ്രമിച്ച  അഞ്ചു പേര്‍ പിടിയില്‍

Posted by - May 1, 2018, 11:50 am IST 0
ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയില്‍ ഡോക്ടറെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ചു പേര്‍ പിടിയില്‍. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് സംഭവമുണ്ടായതെന്നാണ് സൂചന.  അസ്ഥിരോഗ വിദഗ്ധനായ ഡോ. ഹാന്‍സ്. യു…

Leave a comment