ബിജെപി ജയിക്കാതിരിക്കേണ്ടത് കേരളത്തിന്‍റെ മാനവികതയുടെ ആവശ്യം : യെച്ചൂരി

381 0

കോഴിക്കോട്: നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ച് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അഞ്ച് വർഷത്തെ മോദി ഭരണം ഭരണഘടനയെ തന്നെ അട്ടിമറിക്കുന്ന തരത്തിലായി. മതനിരപേക്ഷ സ്വഭാവത്തെ ഇല്ലാതാക്കാനുള്ള ശ്രമം നടന്നുവെന്നും യെച്ചൂരി കുറ്റപ്പെടുത്തി. രാജ്യത്ത് കേരളത്തിൽ മാത്രമാണ് ജനങ്ങൾ ഏറ്റവുമധികം തുല്യത അനുഭവിക്കുന്നത്. കേരളത്തിന്‍റെ മൂല്യങ്ങൾ സംരക്ഷിക്കുമെന്നാണ് മോദി പറയുന്നത്. മാനവികതയെ ബഹുമാനിക്കുന്ന കേരളത്തിൽ നിന്ന് മോദി പഠിക്കൂകയല്ലേ വേണ്ടതെന്നും യെച്ചൂരി ചോദിച്ചു. 

വെറുപ്പിന്‍റെയും അക്രമത്തിന്‍റെയും രാഷ്ട്രീയമാണ് ബിജെപി പടർത്തുന്നത്. ഏറ്റവും മികച്ച ബീഫ് കേരളത്തിൽ വിളമ്പുമെന്നാണ് കേരളത്തിലെ ബിജെപി സ്ഥാനാർത്ഥി പറയുന്നത്. 

ഉത്തരേന്ത്യയിൽ   ബീഫ് കഴിക്കാനാകുന്നുണ്ടോ? ബീഫിന്റെ പേര് പറഞ്ഞ് ആളുകളെ കൊന്നൊടുക്കുകയാണ് അവിടെ. ആസിഫയെ കൊന്നവരിൽ ഒരാളെ പോലും ശിക്ഷിക്കാന്‍ ഇതുവരെയുമായില്ല, എന്നിട്ടാണ് മോദി കേരളത്തിന്‍റെ മൂല്യം സംരക്ഷിക്കുമെന്ന് പറഞ്ഞത്. 20 സീറ്റിലും ബിജെപി ജയിക്കാതിരിക്കേണ്ടത് കേരളത്തിന്‍റെ മാനവികതയുടെ ആവശ്യമാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് കർഷക ആത്മഹത്യ വർധിച്ചു. യുവാക്കൾക്ക് തൊഴിൽ ഇല്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോഴുള്ളത്. 

നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകർത്തു. റഫാൽ ഇടപാടിൽ ഓരോ ദിവസവും അഴിമതിയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്.

 എന്‍റെയും നിങ്ങളുടെയും പണമാണത്. വിമാനത്താവളങ്ങൾ സ്വകാര്യ വൽക്കരിക്കപ്പെടുമ്പോൾ മോദിയുടെ സുഹൃത്തിനാണ് ഗുണം കിട്ടുന്നത്. 

ഇലക്ടറൽ ബോണ്ട് നിയമവിധേയമാക്കിയതോടെ അഴിമതി നിയമ വിധേയമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related Post

സിപിഐ എം പ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി കിണറ്റില്‍ വീണു മരിച്ചു

Posted by - May 12, 2018, 01:03 pm IST 0
കാസര്‍കോഡ് : രണ്ടു വര്‍ഷം മുമ്പ് സിപിഐ എം പ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി കിണറ്റില്‍ വീണു മരിച്ചു. വെള്ളിയാഴ്‌ച രാവിലെ പതിനൊന്നു മണിയോടെയാണ് പ്രജിത്ത്…

രജനീകാന്തിനും കമല്‍ഹാസനും പിന്നാലെ  പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക്

Posted by - Jan 1, 2019, 11:05 am IST 0
ന്യൂഡല്‍ഹി: 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പ്രകാശ് രാജ്. രജനീകാന്തിനും കമല്‍ഹാസനും പിന്നാലെ ചലച്ചിത്ര മേഖലയില്‍ നിന്ന് ഒരാള്‍കൂടി രാഷ്ട്രീയത്തിലേക്ക് ചുവട്…

ശ്രീ​ധ​ര​ന്‍​പി​ള്ള​യ്ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്കാ​നാ​വി​ല്ലെ​ന്നു സ​ര്‍​ക്കാ​ര്‍ 

Posted by - Nov 15, 2018, 08:53 pm IST 0
കൊ​ച്ചി: ശ​ബ​രി​മ​ല​ വിഷയവുമായി ബ​ന്ധ​പ്പെ​ട്ടു ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ന്‍ പി​ള്ള യു​വ​മോ​ര്‍​ച്ച യോ​ഗ​ത്തി​ല്‍ ന​ട​ത്തി​യ വി​വാ​ദ പ്ര​സം​ഗ​ത്തെ​ത്തു​ട​ര്‍​ന്നു ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് റ​ദ്ദാ​ക്കു​ന്ന​തു സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തെ…

പി.ജയരാജന്റെ വാഹനം തടഞ്ഞ അഞ്ച് യുവാക്കളെ കസ്റ്റഡിയിലെടുത്തു

Posted by - Jul 10, 2018, 08:24 am IST 0
കൂത്തുപറമ്പ്: സി.പി.എം.ജില്ലാ സെക്രട്ടറി പി.ജയരാജന്റെ വാഹനം തടഞ്ഞ അഞ്ച് യുവാക്കളെ കസ്റ്റഡിയിലെടുത്തു. തടഞ്ഞുനിര്‍ത്തുകയായിരുന്നു.ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവമുണ്ടായത്. മദ്യലഹരിയിലായിരുന്ന യുവാക്കള്‍ മാലൂരില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം പാട്യത്തെ വീട്ടിലേക്ക്…

അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ബിഹാറിൽ ജെഡിയു-ബിജെപി സഖ്യം വിജയിക്കില്ല: പ്രശാന്ത് കിഷോർ  

Posted by - Feb 18, 2020, 04:06 pm IST 0
 അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിനെ താഴെയിറക്കാൻ വൻ പദ്ധതികളുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശാന്ത് കിഷോർ . ബീഹാറിലെ വികസന മുരടിപ്പിന് കാരണം നിതീഷ്…

Leave a comment