മങ്കാദിങ് വിവാദത്തിന് ശേഷം പഞ്ചാബും രാജസ്ഥാനും ഇന്ന് നേര്‍ക്കുനേര്‍

323 0

മൊഹാലി: ഐപിഎല്ലിൽ കിംഗ്‌സ് ഇലവൻ പഞ്ചാബ് ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടും. രാത്രി എട്ടിന് പഞ്ചാബിന്‍റെ ഹോം ഗ്രൗണ്ടായ മൊഹാലിയിൽ ആണ് മത്സരം. ജയ്‌പൂരിൽ ഏറ്റുമുട്ടിയപ്പോൾ മങ്കാദിങ് വിവാദത്തിലൂടെ പഞ്ചാബ് ജയിച്ചിരുന്നു.

ക്രിസ് ഗെയ്ൽ, കെ എൽ രാഹുൽ, മായങ്ക് അഗ‍ർവാൾ എന്നിവരിലാണ് പഞ്ചാബിന്‍റെ ബാറ്റിംഗ് പ്രതീക്ഷ. ജോസ് ബട്‍ലർ, അജിങ്ക്യ രഹാനെ, മലയാളിതാരം സഞ്ജു സാംസൺ, സ്റ്റീവ് സ്‌മിത്ത് എന്നിവരിലൂടെ ആയിരിക്കും രാജസ്ഥാന്‍റെ മറുപടി. ബൗളിംഗ് കരുത്തിൽ ഇരുടീമും ഒപ്പത്തിനൊപ്പമാണ്. 

ഇന്നലെ നടന്ന മത്സരത്തില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഏഴാം തോൽവി ഏറ്റുവാങ്ങി. മുംബൈ ഇന്ത്യൻസ് അഞ്ച് വിക്കറ്റിന് ബാംഗ്ലൂരിനെ തോൽപിച്ചു. 

ബാംഗ്ലൂരിന്‍റെ 171 റൺസ് മുംബൈ ആറ് പന്ത് ശേഷിക്കേ മറികടന്നു. ഇതോടെ ബാംഗ്ലൂരിന്‍റെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചു.

Related Post

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബിന് ജയം

Posted by - Apr 17, 2019, 03:42 pm IST 0
ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് തകര്‍പ്പന്‍ ജയം. 183 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍റെ പോരാട്ടം 170 ല്‍ അവസാനിച്ചു. 12 റണ്‍സിന്‍റെ ജയത്തോടെ പഞ്ചാബ്…

ജൂൺവരെ ക്രിക്കറ്റിന് വിലക്ക്

Posted by - Mar 27, 2020, 02:46 pm IST 0
രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിലിന്റെ (ഐസിസി) എല്ലാ ലോകകപ്പ്‌ യോഗ്യതാ മത്സരങ്ങളും ജൂൺ 30 വരെ തത്ക്കാലം മാറ്റിവച്ചു.  ഇതോടെ ജൂൺവരെ ലോക ക്രിക്കറ്റിൽ ഒരു മത്സരവും നടക്കില്ലെന്ന്‌…

ഡല്‍ഹിയില്‍ ഐപിഎല്‍ വാതുവെപ്പ് സംഘം അറസ്റ്റില്‍

Posted by - May 21, 2018, 07:59 am IST 0
ഡല്‍ഹിയില്‍ ഐപിഎല്‍ വാതുവെപ്പ് സംഘം അറസ്റ്റില്‍. നാലുപേരാണ് അറസ്റ്റിലായിരിക്കുന്നത്. സ്ഥലത്തെ വീട് കേന്ദ്രീകരിച്ചാണ് വാതുവെപ്പ് നടന്നിരുന്നത്. ഈ വീട് പൊലീസ് റെയ്ഡ് ചെയ്തു. എട്ട് മൊബൈല്‍ ഫോണുകള്‍,…

ഐപിഎല്ലില്‍ ഇന്ന് ഹൈദരാബാദ്- സൂപ്പര്‍ കിംഗ്‌സ് പോരാട്ടം

Posted by - Apr 17, 2019, 03:49 pm IST 0
ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്ന് ദക്ഷിണേന്ത്യന്‍ പോരാട്ടം. സൺറൈസേഴ്സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിംഗ്‌സും നേര്‍ക്കുനേര്‍ വരും. ഹൈദരാബാദിൽ രാത്രി എട്ട് മണിക്കാണ് മത്സരം. ഏഴ് കളിയിൽ ആറ്…

ഐപിഎൽൽനിന്നും ബില്ലി സ്റ്റാൻലെക് പുറത്ത് 

Posted by - May 6, 2018, 09:24 am IST 0
വലതു കൈക്കേറ്റ പരിക്കിനെ തുടർന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് കളിക്കാരൻ ബില്ലി സ്റ്റാൻലെക് പുറത്ത്. വലതുകൈയിലെ വിരലിനു പൊട്ടൽ സംഭവിച്ചത് കാരണമാണ് ഈ ഓസ്‌ട്രേലിയൻ കളിക്കാരന് കളി നഷ്ടമാകുന്നത്. …

Leave a comment