ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സിന്  ഏഴാം തോല്‍വി

552 0

മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഏഴാം തോല്‍വി. മുംബൈ ഇന്ത്യന്‍സിനോട് അഞ്ച് വിക്കറ്റിനാണ് വിരാട് കോലിയും സംഘവും പരാജയപ്പെട്ടത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. മുംബൈ 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

26 പന്തില്‍ 40 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. രോഹിത് ശര്‍മ (28), സൂര്യകുമാര്‍ യാദവ് (29), ഇഷാന്‍ കിഷന്‍ (21, ക്രുനാല്‍ പാണ്ഡ്യ (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഒന്നാം വിക്കറ്റില്‍ ഡികോക്ക്- രോഹിത് ശര്‍മ (19 പന്തില്‍ 28) സഖ്യം 70 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.

അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യ കൂടി തകർത്തടിച്ചതോടെ ഒരു ഓവർ ബാക്കി നിർത്തി മുംബൈ കളി സ്വന്തമാക്കി. പവൻ നേഗി എറിഞ്ഞ 18-ാം ഓവറിൽ രണ്ട് സിക്സും രണ്ട് ഫോറും പറത്തിയാണ് ഹാർദിക് മുംബൈയ്ക്ക് ജയം സമ്മാനിച്ചത്. 16 പന്തുകൾ നേരിട്ട ഹാർദിക് പാണ്ഡ്യ രണ്ട് സിക്സിന്റെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ 37 റൺസാണ് അടിച്ചുകൂട്ടിയത്.

നേരത്തെ, ഡിവില്ലിയേഴ്‌സ് (51 പന്തില്‍ 75), മൊയീന്‍ അലി (32 പന്തില്‍ 50) എന്നിവരുടെ ഇന്നിങ്‌സാണ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മുംബൈയ്ക്ക് വേണ്ടി ലസിത് മലിംഗ നാല് വിക്കറ്റ് വീഴ്ത്തി. 

മലിംഗയ്ക്ക് പുറമെ ബെഹ്രന്‍ഡോര്‍ഫ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Related Post

പുറത്തായ ബ്രസീല്‍ താരങ്ങളെ ചീമൊട്ടയെറിഞ്ഞ് സ്വീകരിച്ച്‌ ആരാധകര്‍ : വീഡിയോ കാണാം 

Posted by - Jul 9, 2018, 08:00 am IST 0
പുറത്തായ ബ്രസീല്‍ താരങ്ങളെ ചീമൊട്ടയെറിഞ്ഞ് സ്വീകരിച്ച്‌ ആരാധകര്‍. അര്‍ജന്റീന, ബ്രസീല്‍, സ്‌പെയിന്‍, ജെര്‍മനി തുടങ്ങി നിരവധി ആരാധകരുള്ള ടീമുകളാണ് ഇക്കുറി സെമി പോലും കാണാതെ പുറത്തായത്. ക്വാട്ടറില്‍…

ഐപിഎല്ലിൽ ഇന്ന് ചെന്നൈ- ഡൽഹി പോരാട്ടം 

Posted by - Mar 26, 2019, 01:32 pm IST 0
ദില്ലി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് ഡൽഹി കാപിറ്റൽസിനെ നേരിടും. രാത്രി എട്ടിന് ഡൽഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‍ലയിലാണ് മത്സരം.  യുവത്വത്തിന്‍റെ പ്രസരിപ്പുമായി…

ലോകകപ്പ് ക്രിക്കറ്റ് ടീമുകളെ വിറപ്പിച്ച് ഇംഗ്ലണ്ട്  

Posted by - May 23, 2019, 07:19 am IST 0
ലോകകപ്പിന്റെ ഡ്രസ് റിഹേഴ്‌സല്‍ എന്നു വിശേഷിപ്പിച്ച ഏകദിന പരമ്പരയിലെ തുടര്‍ച്ചയായ നാലു മത്സരങ്ങളില്‍ പടുകൂറ്റന്‍ വിജയം നേടിയ ടീമാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ട് ലോകകപ്പ് ടീമുകള്‍ക്ക് മുന്നറിയിപ്പു തന്നെയാണെന്നു…

ത്രിരാഷ്ട്ര ട്വന്റി20 കിരീടം ഇന്ത്യയ്ക്ക്

Posted by - Mar 19, 2018, 07:30 am IST 0
ത്രിരാഷ്ട്ര ട്വന്റി20 കിരീടം ഇന്ത്യയ്ക്ക് ത്രിരാഷ്ട്ര ട്വന്റി൨൦ മത്സരത്തിൽ ഇന്ത്യക്ക് മിന്നുന്ന വിജയം. ഫൈനൽ പോരാട്ടത്തിൽ നാല് ബംഗ്ലദേശിനെതിരെ നാലു വിക്കറ്റ് നേടിയാണ് ഇന്ത്യ വിജയക്കൊടി പറിച്ചത്.…

ലോകകപ്പ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

Posted by - Apr 15, 2019, 05:03 pm IST 0
സിഡ്‌നി: ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 12 മാസത്തെ വിലക്കിനുശേഷം ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ടീമിൽ തിരിച്ചെത്തി.  എന്നാല്‍…

Leave a comment