ജേക്കബ് തോമസിനെതിരെ അഴിമതി കേസ്: കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു  

224 0

തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ അഴിമതിക്കേസ്. തുറമുഖ ഡയറക്‌ടറായിരിക്കെ ഡ്രെഡ്ജർ വാങ്ങിയതിൽ ജേക്കബ് തോമസ് അഴിമതി നടത്തിയെന്നാണ് കേസ്. ഇതുസംബന്ധിച്ച് വിജിലൻസ് കമ്മീഷൻ കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു.

ഡ്രെഡ്‌ജർ വാങ്ങാൻ എട്ട്‌ കോടിയാണ് അനുവദിച്ചതെങ്കിലും 19 കോടിക്കാണ് ഡ്രെഡ്‌ജർ വാങ്ങിയത് എന്ന് എഫ്.ഐ.ആർ പറയുന്നു. വിജിലൻസും ഹൈക്കോടതിയും പരിശോധിച്ച് തള്ളിയ ആരോപണത്തിലാണ് പുതിയ കേസ്.

ജേക്കബ് തോമസിന്‍റെ രാഷ്ട്രീയ പ്രവേശനം വാര്‍ത്തകളില്‍ ഇടം പിടിച്ചതിനു പിന്നാലെയാണ് പുതിയ കേസ്. കേരളാ കേഡറിലെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥൻ നിലവിൽ ജേക്കബ് തോമസാണ്. എന്നാൽ 2017 ഡിസംബർ മുതൽ ജേക്കബ് തോമസ് സസ്പെൻഷനിലാണ്.

Related Post

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒഴിവായത് വന്‍ദുരന്തം 

Posted by - Jul 13, 2018, 11:30 am IST 0
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. ഖത്തര്‍ എയര്‍വേയ്സിന്റെ വിമാനമാണ് തെന്നിമാറിയത്. പൈലറ്റിന്റെ ജാഗ്രതമൂലം വന്‍ അപകടം ഒഴിവായി. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. റെണ്‍വെയിലെ…

കെ സുരേന്ദ്രന് ജാമ്യം

Posted by - Nov 28, 2018, 11:51 am IST 0
തിരുവനന്തപുരം: കെ സുരേന്ദ്രന് ജാമ്യം ലഭിച്ചു. നെയ്യാറ്റിന്‍കര തഹസീല്‍ദാറെ ഉപരോധിച്ച കേസിലാണ് കെ സുരേന്ദ്രന് ജാമ്യം ലഭിച്ചത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെയായിരുന്നു സംഭവം നടന്നത്.

സംസ്ഥാനത്ത് പെട്രോള്‍ വില കുതിച്ചുയരുന്നു

Posted by - May 19, 2018, 07:02 am IST 0
തിരുവനന്തപുരം: പെട്രോള്‍ വില കുതിച്ചുയരുന്നു. ഇന്ന് തിരുവനന്തപുരത്തെ വില 80 രൂപയാണ്. പെട്രോളിന് 32 പൈസയുടെ വര്‍ദ്ധനവാണ് ഇന്ന് ഒറ്റ ദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത്. ഡീസലിന് 24…

ഗുരുവായൂരിലെ നിയമങ്ങൾ മാറുന്നു

Posted by - Apr 19, 2018, 07:01 am IST 0
ഗുരുവായൂരിലെ നിയമങ്ങൾ മാറുന്നു ഗുരുവായൂർ ക്ഷേത്രത്തിലെ അന്നലക്ഷ്‌മി ഹാളിൽ നടന്നുവരുന്ന പ്രസാദ ഊട്ടിൽ ഇനിമുതൽ ഹിന്ദുക്കൾക്ക് മാത്രമല്ല  അഹിന്ദുക്കൾക്കും പ്രവേശിക്കാം. ദേവസ്വം ഭരണസമിതി യോഗമാണ് പുതിയ നിയമം…

എസ്ഡിപിഐയെ തള്ളിപ്പറഞ്ഞ് മുസ്ലിംലീഗ് നേതാവ്

Posted by - Jul 5, 2018, 12:19 pm IST 0
മലപ്പുറം : എസ്ഡിപിഐയെ തള്ളിപ്പറഞ്ഞ് മുസ്ലിംലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍.കാമ്പസ് കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് എസ്ഡിപിഐയെ മുസ്ലിംലീഗ് നേതാവ് തള്ളിപ്പറഞ്ഞത്. ഇസ്ലാമിന്റെ പേരില്‍ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം. …

Leave a comment