വിസ്ഡൺ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം മൂന്നാം വര്‍ഷവും കോഹ്ലിക്ക്

438 0

ദുബൈ: തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വിസ്ഡണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. വനിതകളിലും ഇന്ത്യന്‍ ടീമിന് അഭിമാനിക്കാം. മികച്ച വനിത താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യന്‍ താരം സ്മൃതി മന്ഥാനയാണ്. മന്ഥാനയുടെ കന്നി നേട്ടമാണിത്.

കഴിഞ്ഞ വര്‍ഷത്തെ മികച്ച അഞ്ച് താരങ്ങളുടെ പട്ടികയിലും കോഹ്ലിക്ക് ഇടം നേടാന്‍ സാധിച്ചു. ഇംഗ്ലീഷ് താരങ്ങളായ ജോസ് ബട്‌ലര്‍, സാം കുറന്‍, റോറി ബേണ്‍സ്, ടമ്മി ബ്യൂമോണ്ട് എന്നിവരാണ് മറ്റു താരങ്ങള്‍.

ഈ അവാര്‍ഡ് മൂന്നിലധികം തവണ നേടിയിട്ടുള്ളത് ഡോണ്‍ ബ്രാഡ്മാനും(10 തവണ) ജാക്ക് ഹോബ്‌സുമാണ്(8 തവണ). 

മികച്ച അഞ്ച് താരങ്ങളുടെ പട്ടികയില്‍ ആദ്യമായിട്ടാണ് കോഹ്ലി  ഇടം നേടുന്നത്. നിലവില്‍ ടി20, ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ ഒന്നാം റാങ്കുകാരനായ കോഹ്ലി കഴിഞ്ഞ വര്‍ഷം 2735 റണ്‍സാണ് അടിച്ചെടുത്തത്. 

അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ തുടര്‍ച്ചായ രണ്ടാം വര്‍ഷവും ലീഡിങ് ടി20 ക്രിക്കറ്റ് താരമായി തെരഞ്ഞെടുക്കപ്പെട്ടു. 

ഏകദിനത്തില്‍ 669 റണ്‍സും ടി20യില്‍ 662 റണ്‍സും നേടിയാണ് സ്മൃതി മന്ഥാന ലീഡിംഗ് വനിത ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്.

Related Post

ടെന്നീസ് താരം സാനിയ മിര്‍സയുടെ ജീവിതം സിനിമയാകുന്നു

Posted by - May 29, 2018, 12:51 pm IST 0
മുംബൈ: ടെന്നീസ് താരം സാനിയ മിര്‍സയുടെ ജീവിതം സിനിമയാകുന്നു. രോഹിത് ഷെട്ടിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും സാനിയ…

ഐപിഎൽൽനിന്നും ബില്ലി സ്റ്റാൻലെക് പുറത്ത് 

Posted by - May 6, 2018, 09:24 am IST 0
വലതു കൈക്കേറ്റ പരിക്കിനെ തുടർന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് കളിക്കാരൻ ബില്ലി സ്റ്റാൻലെക് പുറത്ത്. വലതുകൈയിലെ വിരലിനു പൊട്ടൽ സംഭവിച്ചത് കാരണമാണ് ഈ ഓസ്‌ട്രേലിയൻ കളിക്കാരന് കളി നഷ്ടമാകുന്നത്. …

ഐപിഎല്ലില്‍  മുംബൈയെ 34 റണ്‍സിന് തോൽപിച്ച് നൈറ്റ് റൈഡേഴ്സ്  

Posted by - Apr 29, 2019, 12:50 pm IST 0
കൊല്‍ക്കത്ത: ഹര്‍ദ്ദിക് പാണ്ഡ്യയുടെ അവിശ്വസനീയ ഇന്നിംഗ്സിനും മുംബൈയെ രക്ഷിക്കാനായില്ല . ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് 34 റണ്‍സിന് തോറ്റ മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫ് ഉറപ്പിക്കാന്‍…

ജയത്തോടെ വാര്‍ണര്‍ക്ക് യാത്രയപ്പ് നല്‍കി സണ്‍റൈസേഴ്സ്    

Posted by - Apr 30, 2019, 07:00 pm IST 0
ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍ മുന്നില്‍നിന്നു നയിച്ചപ്പോള്‍ സണ്‍റൈസേഴ്സ് 20 ഓവറില്‍ ആറു വിക്കറ്റിന് 212 റണ്‍സ് എടുത്തു. ഡേവിഡ് വാര്‍ണര്‍ക്ക് ജയത്തോടെ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ യാത്രയപ്പ്. 56…

റെക്കോര്‍ഡ് നേട്ടവുമായി പ്ലേ ഓഫിലേക്ക് കടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്  

Posted by - Apr 28, 2019, 03:34 pm IST 0
ജയ്പൂര്‍: ഐപിഎല്‍ 12-ാം എഡിഷനില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്.  ഇതോടെ കളിച്ച എല്ലാ സീസണുകളിലും ( 10) പ്ലേ ഓഫിലെത്തിയ ഏക…

Leave a comment