പഞ്ചാബിനെതിരെ മുംബൈക്ക് അവസാന പന്തില്‍ ജയം

336 0

മുംബൈ: ക്രിസ് ഗെയ്‌‌ലിന്റെയും കെ എല്‍ രാഹുലിന്റെയും വെടിക്കെട്ട് ബാറ്റിംഗിന് കീറോണ്‍ പൊള്ളാര്‍ഡ് ഒറ്റയ്ക്ക് മറുപടി നല്‍കിയപ്പോള്‍ ഐപിഎല്ലില്‍ രോഹിത് ശര്‍മ ഇല്ലാതെ ഇറങ്ങിയ മുംബൈ ഇന്ത്യൻസ് കിംഗ്സ് ഇലവന്‍ പ‍ഞ്ചാബിനെതിരെ മൂന്ന് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി.

പഞ്ചാബ് ഉയര്‍ത്തിയ 198 റണ്‍സിന്റെ വിജലക്ഷ്യം മുംബൈ അവസാന പന്തില്‍ മറികടന്നു. 31 പന്തില്‍ 83 റണ്‍സടിച്ച് അവസാന ഓവറില്‍ പുറത്തായ പൊള്ളാര്‍ഡ‍ാണ് മുംബൈയ്ക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്. 

സ്കോര്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ 197/4, മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 198/7.

അങ്കിത് രജ്പുത് എറിഞ്ഞ അവസാന ഓവറില്‍ 15 റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.ആദ്യ പന്ത് നോ ബോളാവുകയും പൊള്ളാര്‍ഡ് സിക്സര്‍ നേടുകയും ചെയ്തതോടെ മുംബൈക്ക് ആത്മവിശ്വാസമായി. അടുത്ത പന്തില്‍ ബൗണ്ടറിയടിച്ച് പൊള്ളാര്‍ഡ് മുംബൈയെ വിജയത്തോട് അടുപ്പിച്ചു. എന്നാല്‍ മൂന്നാം പന്തില്‍ പൊള്ളാര്‍ഡ് സിക്സറടിക്കാനുള്ള ശ്രമത്തില്‍ പുറത്തായതോടെ വീണ്ടും മുംബൈ സമ്മര്‍ദ്ദത്തിലായി.

അവസാന പന്തില്‍ രണ്ട് റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍വേണ്ടിയിരുന്നത്. പന്ത് കൊണ്ട് നിരാശപ്പെടുത്തിയ അല്‍സാരി ജോസഫ് ബാറ്റുകൊണ്ട് മുംബൈക്കായി വിജയറണ്‍ ഓടിയെടുത്തു.

രോഹിത്തിന്റെ പകരക്കാരാനായി ടീമിലെത്തിയ യുവതാരം സിദ്ദേശ് ലാഡ് ആദ്യ ഓവറില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്സറടിച്ചാണ് തുടങ്ങിയത്. അടുത്ത പന്ത് ബൗണ്ടറിയടിച്ച് മുംബൈക്ക് പ്രതീക്ഷ നല്‍കിയെങ്കിലും 13 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായി. 

നല്ല തുടക്കം കിട്ടിയിട്ടും ഡീകോക്ക്(24), സൂര്യകുമാര്‍ യാദവ്(21), ഇഷാന്‍ കിഷന്‍(7), ഹര്‍ദ്ദിക് പാണ്ഡ്യ(19) എന്നിവരും പെട്ടെന്ന് മടങ്ങിയതോടെ മുംബൈ പ്രതിസന്ധിയിലായി. വിക്കറ്റുകള്‍ വീഴുമ്പോഴും ഒരറ്റത്ത് പോരാട്ടം തുടര്‍ന്ന പൊള്ളാര്‍ഡ് പോരാട്ടം അവസാന ഓവറിലേക്ക് നീട്ടി. അവസാന രണ്ടോവറില്‍ മുംബൈക്ക് ജയിക്കാന്‍ 32 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. സാം കറനെറിഞ്ഞ പത്തൊമ്പതാം ഓവറില്‍ രണ്ട് സിക്സറടക്കം പൊള്ളാര്‍ഡ്  17 റണ്‍സടിച്ചു. 

10 സിക്സറും മൂന്ന് ബൗണ്ടറിയും അടങ്ങുന്നതാണ് പൊള്ളാര്‍ഡിന്റെ ഇന്നിംഗ്സ്. പഞ്ചാബിനായി നാലോവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത ഷമിയാണ് ബൗളിംഗില്‍ തിളങ്ങിയത്.

64 പന്തില്‍ 100 റണ്‍സുമായി പുറത്താകാതെ നിന്ന കെ എല്‍ രാഹുലും 36 പന്തില്‍ 63 റണ്‍സെടുത്ത് പുറത്തായ ക്രിസ് ഗെയ്‌ലുമാണ് പ‍ഞ്ചാബിന് മികച്ച സ്കോർ സമ്മാനിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ഗെയ്‌ല്‍-രാഹുല്‍ സഖ്യം 13 ഓവറില്‍ 116 റണ്‍സടിച്ചു. ആദ്യ നാലോവറില്‍ 20 റണ്‍സ് മാത്രമെടുത്തിരുന്ന പ‍ഞ്ചാബിന്റെ സ്കോര്‍ ബോര്‍ഡ് ഗെയ്‌ലാട്ടം തുടങ്ങിയതോടെ കുതിച്ചു കയറി. 

ആറ് സിക്സറും ആറ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഗെയ്‌‌ലിന്റെ ഇന്നിംഗ്സ്. ഗെയ്ല്‍ പുറത്തായശേഷം മന്ദഗതിയിലായ പഞ്ചാബ് ഇന്നിംഗ്സിന് അവസാന ഓവറുകളില്‍ ആഞ്ഞടിച്ച കെ എല്‍ രാഹുലാണ് ഗതിവേഗം നല്‍കിയത്.

 പതിനേഴാം ഓവറില്‍ 143 റണ്‍സ് മാത്രമായിരുന്നു പഞ്ചാബിന്റെ സ്കോര്‍.

Related Post

ഐ പി എൽ മത്സരം തിരുവനന്തപുരം നടന്നേക്കും 

Posted by - Apr 9, 2018, 07:51 am IST 0
ഐ പി എൽ മത്സരം തിരുവനന്തപുരം നടന്നേക്കും  കാവേരി പ്രശ്‌നം മൂലം നിന്നുപോയ ചെന്നൈ സൂപ്പർ കിങ്‌സ് കളിക്കാനിക്കുന്ന ഐ പി എൽ ഹോം മത്സരങ്ങൾ തിരുവനന്തപുരം…

ബ്രസീൽ ജർമനിയെ പിടിച്ചു കെട്ടി 

Posted by - Mar 28, 2018, 07:48 am IST 0
ബ്രസീൽ ജർമനിയെ പിടിച്ചു കെട്ടി  ബ്രസീൽ ജർമനിയെ ഒന്നേ പൂജ്യം എന്ന നിലക്ക് ഗോൾ നേടി ജർമനിയോട് മധുര പ്രതികാരം വീട്ടി. കഴിഞ്ഞ ലോക കപ്പ് മത്സരത്തിൽ…

പതിനാറ് സ്വർണം നേടി ഇന്ത്യ വീണ്ടും 

Posted by - Apr 13, 2018, 11:44 am IST 0
പതിനാറ് സ്വർണം നേടി ഇന്ത്യ വീണ്ടും  റെക്കോർഡോടുകൂടി 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിൽ അനീഷ് ഭൻവാല സ്വർണം നേടി ഇതോടെ കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക്…

ഹനുമാന്‍ മുന്‍ കായിക താരമായിരുന്നു; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം

Posted by - Dec 24, 2018, 11:16 am IST 0
ലഖ്‌നൗ: ഹനുമാന്റെ ജാതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു വരാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി.ഹനുമാന്‍ മുസല്‍മാന്‍ ആണെന്നും ദളിതനാണെന്നും ജാട്ട് വിഭാഗക്കാരനാണെന്നുമുള്ള അനവധി പ്രസ്താവനകള്‍ക്ക് ഇന്ത്യന്‍ സമൂഹം സാക്ഷികളായി. എന്നാല്‍…

ജയത്തോടെ വാര്‍ണര്‍ക്ക് യാത്രയപ്പ് നല്‍കി സണ്‍റൈസേഴ്സ്    

Posted by - Apr 30, 2019, 07:00 pm IST 0
ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍ മുന്നില്‍നിന്നു നയിച്ചപ്പോള്‍ സണ്‍റൈസേഴ്സ് 20 ഓവറില്‍ ആറു വിക്കറ്റിന് 212 റണ്‍സ് എടുത്തു. ഡേവിഡ് വാര്‍ണര്‍ക്ക് ജയത്തോടെ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ യാത്രയപ്പ്. 56…

Leave a comment