ജാലിയൻവാലാബാഗ് കൂട്ടക്കൊല: അഗാധ ഖേദമെന്ന് തെരേസ മെയ്

229 0

ലണ്ടൻ: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ കണ്ണീരുണങ്ങാത്ത ഏടായ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ 100-ാം വാർഷികത്തിൽ ബ്രിട്ടൻ ഖേദം പ്രകടിപ്പിച്ചു. ബ്രിട്ടീഷ് പാർലമെന്റിലാണ് പ്രധാനമന്ത്രി തെരേസ മെയ്, ബ്രിട്ടീഷ് ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ അടയാളമാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെന്നും സംഭവത്തിൽ അഗാധമായ ഖേദം പ്രകടിപ്പിക്കുന്നതായും വെളിപ്പെടുത്തിയത്.

പക്ഷേ, സംഭവത്തിൽ മാപ്പ് പറയാൻ പ്രധാനമന്ത്രി തയ്യാറായില്ല. ആഴ്ചയിലൊരിക്കലുള്ള പാർലമെന്റിലെ ചോദ്യോത്തരവേളയിലാണ് മെയ് ഖേദപ്രകടനം നടത്തിയത്. 

കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മെയ് നിരുപാധികം മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ ഇതിന് മുമ്പും ബ്രിട്ടൻ ഖേദപ്രകടനം നടത്തിയിട്ടുണ്ട്. 

ബിട്ടീഷ് ഇന്ത്യയുടെ ചരിത്രത്തിലെ അപമാനകരമായ സംഭവമായിരുന്നു ജാലിയൻ വാലാബാഗ് എന്ന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ജയിംസ് കാമറൂണും പരസ്യമായി പറഞ്ഞിരുന്നു. മാത്രമല്ല, 1997 ൽ കൂട്ടക്കൊല നടന്ന സ്ഥലം സന്ദർശിക്കുന്നതിന് മുമ്പ് എലിസബത്ത് രാജ്ഞിയും ഇന്ത്യയുമായുള്ള ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും നിരാശാജനകമായ ഉദാഹരണമാണ് അതെന്ന് പറഞ്ഞിട്ടുണ്ട്.

ബ്രിട്ടീഷ് ഭരണകാലത്ത് 1919 ഏപ്രിൽ 19നായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനിടയിൽ നിലവിളി ശബ്ദങ്ങൾ ഉയർന്നുകേട്ട ആ ദിനം. പഞ്ചാബിലെ അമൃത്‌സറിൽ ജാലിയൻ വാലാബാഗിൽ ബ്രിട്ടീഷ് പട്ടാളം നടത്തിയ വെടിവയ്പിൽ ആയിരത്തിലേറെ സ്വാതന്ത്ര്യസമര ഭടന്മാരാണ് കൊല്ലപ്പെട്ടത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് ജാലിയൻ വാലാബാഗിലെ മൈതാനത്ത് ഒത്തുകൂടിയ 20000ഓളം വരുന്ന ജനങ്ങൾക്കുനേരെയാണ് ജനറൽ ഒ.ഡയറിന്റെ നിർദേശപ്രകാരം ബ്രിട്ടീഷ് പട്ടാളം വെടിയുതിർത്തത്. മൈതാനത്തിന്റെ വാതിലുകളെല്ലാം അടച്ചശേഷം 50ഓളം പട്ടാളക്കാർ 10 മിനിട്ടോളം തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു.

20 വർഷങ്ങൾക്കുശേഷം 1940 മാർച്ച് 13ന് ബ്രിട്ടനിലെ കാക്സ്ടൺ ഹാളിൽവച്ച് ഉദ്ദംസിംഗ് എന്ന ധീരദേശാഭിമാനി ജനറൽ ഒ.ഡയറിനെ വെടിവച്ചു കൊലപ്പെടുത്തി.

Related Post

ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന് കേന്ദ്ര ഗോവെർന്മെന്റിന്റെ അംഗീകാരം

Posted by - Dec 24, 2019, 07:52 pm IST 0
ന്യൂഡല്‍ഹി: ഇന്ത്യയുടെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്(സിഡിഎസ്) പദവിക്ക് കേന്ദ്ര സര്‍ക്കാറിന്റെ  അംഗീകാരം.   സെക്രട്ടറിതലത്തിലുള്ള ഉദ്യോഗസ്ഥനുള്ള എല്ലാ അധികാരങ്ങളും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന് ഉണ്ടായിരിക്കുമെന്ന്…

കേരളത്തിന്‍റെ ആവശ്യങ്ങള്‍ വിലയിരുത്താന്‍ യുഎന്‍ സംഘം

Posted by - Sep 14, 2018, 07:44 am IST 0
കേരളത്തിന്‍റെ പ്രളയാനന്തര ആവശ്യങ്ങള്‍ വിലയിരുത്താന്‍ യുഎന്‍ സംഘം സംസ്ഥാനത്തെത്തി. 17ന് ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നതതല ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തും. വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്കും…

യുപിയില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും വെടിവെച്ചുകൊന്നു  

Posted by - Aug 18, 2019, 09:54 pm IST 0
സഹറാന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനേയും സഹോദരനേയും വെടിവെച്ചുകൊന്നു. ദൈനിക് ജാഗരണ്‍ പത്രത്തിലെ ആശിഷ് ജന്‍വാനിയയാണ് കൊല്ലപ്പെട്ടത്. മദ്യലോബിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. സഹറാന്‍പൂരില്‍ വെച്ചാണ് കൊലപാതകം നടന്നത്. ഇദ്ദേഹത്തിന്…

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ 

Posted by - Dec 16, 2018, 02:23 pm IST 0
ന്യൂഡല്‍ഹി: ഭൂപേഷ് ഭാഗേലിനെ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. നിലവില്‍ ഛത്തീസ്ഗഡ് പിസിസി അധ്യക്ഷനാണ് ഭൂപേഷ്. ആറ് ദിവസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കുശേഷമാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്.

കശ്‌മീരിൽ ഏറ്റുമുട്ടൽ, മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു 

Posted by - Mar 28, 2019, 11:23 am IST 0
ശ്രീനഗര്‍:  ജമ്മു കശ്മീരിലെ ഷോപ്യന്‍ ജില്ലയില്‍ സിആര്‍പിഎഫുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഷോപ്യനിലെ കെല്ലാറില്‍ ഇന്ന് രാവിലെയാണ് സിആര്‍പിഎഫും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടിയത്. മരിച്ച ഭീകരരെ…

Leave a comment