കെ എം മാണിയുടെ നിര്യാണം കേരളത്തിന് നികത്താനാകാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി

254 0

തിരുവനന്തപുരം: കെഎം മാണിയുടെ നിര്യാണം കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  

കെഎം മാണിയുടെ നിര്യാണം മൂലം കേരള കോണ്‍ഗ്രസ്സിനു മാത്രമല്ല, കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമാണുണ്ടായിട്ടുള്ളത്. 

പ്രഗത്ഭനായ നിയമസഭാ സമാജികനേയും കേരളത്തിന്‍റെ പ്രശ്നങ്ങള്‍ പഠിച്ച് അവതരിപ്പിച്ചിരുന്ന ശ്രദ്ധേയനായ രാഷ്ട്രീയ നേതാവിനെയുമാണ് നഷ്ടമായിട്ടുള്ളതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിനതീതമായി സഭയിലും പുറത്തും എല്ലവരുടെയും സ്നേഹാദരങ്ങള്‍ക്ക് പാത്രമായിരുന്നു  അദ്ദേഹം. പുതിയ നിയമസഭാ സമാജികര്‍ക്ക് മാതൃകയാക്കേണ്ട ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിലുണ്ട്. 

കേരളത്തിന്‍റെ പൊതുതാല്‍പര്യങ്ങള്‍ വിശേഷിച്ച് കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധ പതിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Post

തമിഴ് നാട്ടിൽ ഇന്ന് പ്രതിപക്ഷ പാർട്ടിയുടെ ബന്ദ് 

Posted by - Apr 5, 2018, 09:48 am IST 0
തമിഴ് നാട്ടിൽ ഇന്ന് പ്രതിപക്ഷ പാർട്ടിയുടെ ബന്ദ്  ഡി.എം.കെ, എ.ഡി.എം.കെ,  സി. പി.ഐ, സി.പി.ഐ.എം തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ കാവേരി മാനേജ്‍മെന്റ് രൂപീകരണത്തിൽ പ്രതിഷേധിച്ച് ഇന്ന് തമിഴ്…

ശബരിമല മുഖ്യ പ്രചാരണ വിഷയമാക്കാൻ ബിജെപി

Posted by - Apr 13, 2019, 05:06 pm IST 0
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യവിഷയമായി ഉന്നയിക്കാന്‍ സംസ്ഥാന ബിജെപി നേതൃത്വം തീരുമാനിച്ചു. കേരളം പോളിംഗ് ബൂത്തിലെത്താന്‍ പത്ത് ദിവസം മാത്രം ശേഷിക്കേ ശബരിമല വിഷയം ശക്തമായി…

കോഴിക്കോട് ലൈറ്റ് മെട്രോയുമായി മുന്നോട്ട്പോകും- മുഖ്യമന്ത്രി 

Posted by - Mar 9, 2018, 11:10 am IST 0
കോഴിക്കോട് ലൈറ്റ് മെട്രോയുമായി മുന്നോട്ട്പോകും- മുഖ്യമന്ത്രി ലൈറ്റ് മെട്രോയുമായി മുന്നോട്ടുപോകാൻ പറ്റാത്തതിന്‌ പ്രധാനകാരണം സാമ്പത്തികതടസമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി മാത്രമല്ല കേന്ദ്രാനുമതി കിട്ടിയതിനുശേഷം മെട്രോയുടെ പണിതുടങ്ങാം എന്നാണ് സർക്കാരിന്റെ…

രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദേവസ്വം മന്ത്രി

Posted by - Dec 3, 2018, 09:32 pm IST 0
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നിയമസഭാ നടപടികള്‍ തടസ്സപ്പെടുത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയെ…

കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ പ്രതിസന്ധിയില്‍; രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു  

Posted by - Jul 1, 2019, 06:59 pm IST 0
ബംഗലൂരു: കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി വീണ്ടും രാജി. കോണ്‍ഗ്രസ് ക്യാമ്പിലെ രണ്ട് വിമത എം.എല്‍.എമാര്‍ കൂടി രാജിവച്ചു. വിജയനഗര കോണ്‍ഗ്രസ് എം.എല്‍.എ ആനന്ദ് സിംഗ്, മുന്‍ മന്ത്രിയും…

Leave a comment