നോട്ട് നിരോധനത്തിന്‍റെ മറവിൽ വൻ അഴിമതി; ദൃശ്യങ്ങൾ പുറത്തുവിട്ട് കോണ്‍ഗ്രസ്

325 0

ന്യൂഡൽഹി: നോട്ട് നിരോധനത്തിന്‍റെ മറവിൽ കേന്ദ്ര സർക്കാരും ബിജെപിയും വൻ അഴിമതി നടത്തിയതിന്‍റെ തെളിവുകൾ പുറത്തുവിട്ട് കോണ്‍ഗ്രസ്. സർക്കാർ ജീവനക്കാരുടെയും ബാങ്ക് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ കോടിക്കണക്കിന് രൂപ ബിജെപിയുടെ അടുപ്പക്കാർ മാറിയെടുത്തുവെന്നതിന്‍റെ തെളിവാണ് പുറത്തുവിട്ടിരിക്കുന്നത്.

മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ കോർപ്പറേഷന്‍റെ ഗോഡൗണിൽ പണം കൈമാറുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവിട്ടു. കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബലാണ് തെളിവുകൾ പരസ്യമാക്കിയത്.

ഒറ്റയടിക്ക് 320 കോടി രൂപ വരെ അടുപ്പക്കാർക്ക് വേണ്ടി സർക്കാർ ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും മാറി നൽകിയിട്ടുണ്ട്. വിദേശത്ത് കറൻസി അടിച്ച ശേഷം ഇന്ത്യയിൽ എത്തിച്ചാണ് ഇത്തരത്തിൽ നിരോധിച്ച നോട്ടുകൾ മാറി നൽകിയത്. 

ഇപ്പോഴും പഴയ നോട്ടുകൾ വാങ്ങി പുതിയത് നൽകുകയാണെന്നും ഇതിന് പിന്നിൽ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും

 ബിജെപി അധ്യക്ഷൻ അമിത് ഷായാണ് അഴിമതിക്ക് ചുക്കാൻ പിടിച്ചതെന്നും കപിൽ സിബൽ ആരോപിച്ചു.

Related Post

ഇത് കാവൽക്കാരനും അഴിമതിക്കാരനും തമ്മിലുള്ള പോരാട്ടം: മോദി

Posted by - Mar 28, 2019, 07:00 pm IST 0
മീററ്റ്: ലോക്സഭയിൽ ഏറ്റവും കൂടുതൽ സീറ്റുകളുള്ള ഉത്തർപ്രദേശിൽ നിന്ന് മോദിയുടെ തെരഞ്ഞെടുപ്പ് പര്യടനം തുടങ്ങി. ബിജെപിക്കെതിരെ ഒന്നിച്ച എസ്‍പി-ബിഎസ്‍പി സഖ്യത്തെ കടന്നാക്രമിച്ചും രാഹുൽ ഗാന്ധിയെ കളിയാക്കിയുമായിരുന്നു പര്യടനത്തിലെ…

പാലായുടെ പര്യായമായ മാണിസാർ

Posted by - Apr 10, 2019, 06:16 pm IST 0
കോട്ടയം: അരനൂറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തിൽ പ്രമാണിയായി തലയുയർത്തി നിന്ന വ്യക്തിത്വമായിരുന്നു കെ.എം. മാണിയുടേത്. മീനച്ചിലാർ അതിരിടുന്ന പാലായുടെ രാഷ്ട്രീയ ഭൂപടത്തിൽ എഴുതപ്പെട്ട വ്യക്തിത്വവും. കുട്ടികൾ നൽകിയ മാണിസാർ…

പീയൂഷ് ഗോയലിനെതിരേ അഴിമതിയാരോപണം

Posted by - Apr 29, 2018, 08:49 am IST 0
കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെതിരേ അഴിമതിയാരോപണവുമായി കോൺഗ്രസ് രംഗത്ത്. ഫ്ലാഷ്നെറ്റ് ഇൻഫോ സൊല്യൂഷൻ എന്ന കമ്പിനിൽ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനും ഭാര്യക്കുമുള്ള ഷെയർ പാരമ്പര്യ ഊർജ ഊർജ മേഖലയിൽ…

അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Posted by - Dec 2, 2018, 05:51 pm IST 0
പത്തനംതിട്ട: നിരോധനാജ്ഞ ലംഘിച്ച്‌ ശബരിമലയിലേക്കു പോകാനെത്തിയതിനെത്തുടര്‍ന്ന് അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 8 പേരെയാണ് ഇന്ന് ഉച്ചയോടെ നിലയ്ക്കലില്‍ വെച്ച്‌…

ആം ആദ്മി എം‌എൽ‌എ അൽക ലാംബ പാർട്ടി വിട്ടു

Posted by - Sep 6, 2019, 12:01 pm IST 0
ആം ആദ്മി പാർട്ടി (എഎപി) എം‌എൽ‌എ അൽക ലാംബ പാർട്ടി വിട്ടു .  ട്വിറ്ററിലൂടെയാണ് അവരുടെ രാജി വാർത്ത പോസ്റ്റ് ചെയ്തത്. “ആം ആദ്മി പാർട്ടിക്ക്“ ഗുഡ്…

Leave a comment