ത്രില്ലടിപ്പിച്ച് അതിരൻ, ട്രെയിലർ പുറത്തിറങ്ങി 

199 0

ഫഹദ് ഫാസിലും സായ് പല്ലവിയും ഒന്നിക്കുന്ന അതിരൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരെ ഭയപ്പെടുത്തി ത്രില്ലടിപ്പിക്കുന്ന ട്രെയിലർ നടൻ പൃഥ്വിരാജിന്റെ ഫേസ്ബുക്കിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്.  കലിക്ക് ശേഷം പ്രിയ താരം സായ് പല്ലവി മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് അതിരൻ.

നവാഗതനായ വിവേക് കഥയും സംവിധാനവും ചെയ്യുന്ന ചിത്രത്തിൽ പ്രകാശ് രാജ്, അതുൽ കുൽക്കർണി, സുരഭി, സുദേവ് നായർ, രൺജി പണിക്കർ, ലെന, ശാന്തി കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.

 സെഞ്ച്വറി ഇൻവെസ്റ്റ്മെന്റ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനു മൂത്തേടത്തും സംഗീത സംവിധാനം പി.എസ് ജയഹരിയുമാണ്. ചിത്രം ഏപ്രിൽ 12 തിയേറ്ററുകളിലെത്തും.

https://www.youtube.com/watch?v=4DTsMtDcbNo

Related Post

മെഗാഷോയിലെ വീഴ്ചയില്‍ എന്തെങ്കിലും പരിക്ക് പറ്റിയോ? വിശദീകരണവുമായി മോഹന്‍ലാല്‍

Posted by - May 7, 2018, 08:32 pm IST 0
താരസംഘടനയുടെ മെഗാഷോയില്‍ കഴിഞ്ഞ ദിവസം മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ ഡാന്‍സ് പ്രാക്ടീസിനിടെ ഒന്ന് തെന്നിവീണു. ഈ വാര്‍ത്തയാണ് ഇന്നത്തെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. വീഴ്ചയില്‍ അദ്ദേഹത്തിന് എന്തെങ്കിലും പരിക്ക്…

മമ്മൂട്ടി വീണ്ടും പാടി

Posted by - Apr 28, 2018, 07:29 am IST 0
വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി വീണ്ടും പാടി.അങ്കിൾ എന്ന പുതിയ സിനിമയ്ക് വേണ്ടി ആണ് മമ്മൂട്ടി വീണ്ടും പാടിയത്. "എന്താ ജോൺസാ കള്ളില്ലേ…കല്ലുമ്മകായില്ലേ" എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷകരും…

ഗായിക റിമി ടോമി വിവാഹമോചനത്തിന്; പസ്പരസമ്മതത്തോടെ ഹര്‍ജി; അവസാനിപ്പിക്കുന്നത് 11 വര്‍ഷം നീണ്ട ദാമ്പത്യജീവിതം  

Posted by - May 2, 2019, 06:38 pm IST 0
കൊച്ചി: 11 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കാനൊരുങ്ങി ഗായികയും നടിയുമായ റിമി ടോമി.  ഭര്‍ത്താവ് റോയ്‌സുമായി വിവാഹ മോചനം ആവശ്യപ്പെട്ട് റിമി ടോമി എറണാകുളം കുടുംബ കോടതിയില്‍ ഹര്‍ജി…

നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

Posted by - Nov 10, 2018, 09:49 pm IST 0
ചെന്നൈ: നടിയും ആകാശവാണിയിൽ മുന്‍ അനൗൺസറുമായിരുന്ന ലക്ഷ്മി കൃഷണമൂർത്തി (90) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയോടെയായിരുന്നു അന്ത്യം. കോഴിക്കോട് ആകാശവാണിയില്‍ ഏറെ കാലം അനൗണ്‍സറും വാര്‍ത്താവതാരികയുമായിരുന്നു…

നടി മേഘ്‌നാ രാജ് വിവാഹിതയായി 

Posted by - Apr 30, 2018, 11:05 am IST 0
ബാംഗലൂരു: നടി മേഘ്‌നാ രാജ് വിവാഹിതയായി. ബാംഗലൂരുവിലെ കോറമംഗല സെയ്ന്റ് ആന്റണീസ് ഫ്രയറി പള്ളിയിലാണ് നടി മേഘ്‌നാ രാജും കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയും തമ്മിലുള്ള വിവാഹം…

Leave a comment