സംസ്ഥാനത്ത് പൊള്ളുന്ന ചൂട് തുടരും; സൂര്യാഘാത മുന്നറിയിപ്പ് 10 വരെ

210 0

തിരുവനന്തപുരം: സംസ്ഥാനത്ത് അതികഠിനമായ ചൂട് തുടരും. ചൂടിനെതിരെ ഉള്ള ജാഗ്രത നിർദേശം 10 വരെ നീട്ടി. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 3 മുതല്‍ 4 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യത.

കൊല്ലം,  പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ  ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ ഉയർന്നേക്കും. 11 മണി മുതല്‍  മൂന്നു വരെയുള്ള സമയത്ത് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

നിര്‍ജലീകരണം ഉണ്ടാകുമെന്നതിനാല്‍ ധാരാളം വെള്ളം കുടിക്കണം. പൊള്ളല്‍, ക്ഷീണം എന്നിവ ഉണ്ടായാൽ ഉടനടി മെഡിക്കല്‍ സഹായം തേടണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. വരള്‍ച്ച, പകര്‍ച്ചവ്യാധി അടക്കം നേരിടാൻ കര്‍മ്മ സമിതികള്‍ തയാറായിട്ടുണ്ട്. 

Related Post

വേണുഗോപാലന്‍ നായരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

Posted by - Dec 14, 2018, 09:14 am IST 0
തിരുവനന്തപുരം: ബിജെപി സമരപന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്തും. ശബരിമല പ്രശ്‌നം തന്നെയാണ്…

ട്രാന്‍സ്ജെന്ററുകള്‍  ശബരിമല ദര്‍ശനം നടത്തി

Posted by - Dec 18, 2018, 11:24 am IST 0
പത്തനംതിട്ട: കൊച്ചിയില്‍ നിന്നും ശബരിമലയിലെത്തിയ ട്രാന്‍സ്ജെന്ററുകള്‍ ദര്‍ശനം നടത്തി. രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി ഇന്നിവരാണ് ഇന്ന് പൊലീസ് സുരക്ഷയില്‍ ദര്‍ശനം നടത്തിയത്. ഹൈക്കോടതി നിരീക്ഷണ സമിതി…

നിയമം പാലിച്ചവര്‍ക്ക് ഒരോ ലിറ്റര്‍ പെട്രോളുമായി മോട്ടോര്‍ വാഹന വകുപ്പ്

Posted by - Apr 24, 2018, 03:09 pm IST 0
കാസര്‍കോട്: നിയമം പാലിച്ചവര്‍ക്ക് ഒരോ ലിറ്റര്‍ പെട്രോളുമായി മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വാഹന നിയമം പാലിച്ചവര്‍ക്കാണ് ഒരു ലിറ്റര്‍ പെട്രോള്‍ മോട്ടോര്‍ വാഹന വകുപ്പ് സമ്മാനിക്കുന്നത്.…

ജേക്കബ് തോമസ് നല്‍കിയ പരാതി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Posted by - Mar 12, 2018, 12:39 pm IST 0
ജേക്കബ് തോമസ് നല്‍കിയ പരാതി ഹൈക്കോടതി ഇന്ന് പരിഗണിക്കും വിസില്‍ ബ്ലോവേഴ്‌സ് നിയമപ്രകാരം തനിക്ക് സംരക്ഷണം വേണമെന്ന് ജേക്കബ് തോമസ്.ഈ നിയമ പ്രകാരം ആഴിമതി ചൂണ്ടിക്കാട്ടിയവർ ഭീഷണി…

Leave a comment