കളക്ടറെ ചട്ടം പഠിപ്പിക്കേണ്ട,സുരേഷ് ഗോപിയുടേത് ചട്ടലംഘനം: ടിക്കാറാം മീണ

342 0

തിരുവനന്തപുരം: തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ നടപടി ചട്ടലംഘനം തന്നെയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കളക്ടർ സ്വന്തം ജോലിയാണ് ചെയ്തത്. അത് അവർക്ക് നന്നായി ചെയ്യാനറിയാം. അവരെ ചട്ടം പഠിപ്പിക്കേണ്ടതില്ല. നോട്ടീസയച്ചതിനു കളക്ടർക്കെതിരെ സംസാരിച്ച സുരേഷ് ഗോപിയുടെ നടപടി കുറ്റകരമാണെന്നും ടിക്കാറാം മീണ  പറഞ്ഞു.

''ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാം. പക്ഷേ, ദൈവത്തിന്‍റെയും അയ്യപ്പന്‍റെയും പേരിൽ വോട്ട് തേടി ജനങ്ങളുടെ വികാരം വഷളാക്കി വോട്ടിന് വേണ്ടി ഉപയോഗിക്കരുത്. അത് വളരെ വ്യക്തമാണ്. മാതൃകാ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണത്. അത് കൃത്യമായി ചട്ടത്തിൽ പറഞ്ഞിട്ടുണ്ട്'', ടിക്കാറാം മീണ വ്യക്തമാക്കി.

ഇപ്പോൾ തനിക്ക് വിഷയത്തിൽ ഇടപെടേണ്ട കാര്യമില്ല. ചട്ടലംഘനമുണ്ടെന്ന് നല്ല രീതിയിൽ ബോധ്യപ്പെട്ടതിനെത്തുടർന്നാണ് കളക്ടർ നോട്ടീസയച്ചിരിക്കുന്നത്. ആ നോട്ടീസിന് മറുപടി സുരേഷ് ഗോപി തരട്ടെ. അത് കളക്ടർ പരിശോധിക്കും. വരണാധികാരി കൂടിയായ കളക്ടർ വേണ്ട നടപടിയെടുക്കും – ടിക്കാറാം മീണ പറഞ്ഞു. 

''കളക്ടർമാരെ മാതൃകാപെരുമാറ്റച്ചട്ടം പഠിപ്പിക്കേണ്ട കാര്യം രാഷ്ട്രീയപാർട്ടികൾക്കില്ല. കളക്ടർമാർക്ക് നന്നായി പെരുമാറ്റച്ചട്ടം അറിയാം'', മീണ പറയുന്നു. 

മാതൃകാപെരുമാറ്റച്ചട്ടം രാഷ്ട്രീയപാർട്ടികൾ തന്നെ ചർച്ച ചെയ്താണ് ഉണ്ടാക്കിയത്. അത് തെരഞ്ഞെടുപ്പ് കമ്മീഷൻ അടിച്ചേൽപിച്ചതല്ല. മതം, ജാതി, ദൈവം എന്നിവയുടെ ഒക്കെ പേരിൽ വോട്ട് ചോദിക്കുന്നത് തെറ്റാണെന്ന് വളരെ വ്യക്തമായി പറഞ്ഞ കാര്യമാണ്. അത് അറിയില്ലെന്ന് പറയുന്നത് ബാലിശമാണെന്നും ടിക്കാറാം മീണ വ്യക്തമാക്കി. 

വെള്ളിയാഴ്ച വൈകിട്ടാണ് തേക്കിൻകാട് മൈതാനിയിൽ നടന്ന എൻഡിഎയുടെ ആദ്യ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സുരേഷ് ഗോപി അയ്യപ്പനാമത്തിൽ വോട്ട് ചോദിച്ചത്.  ഇത് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കളക്ടർ ടി വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസയച്ചത്. 48 മണിക്കൂറിനകം വിശദീകരണം നൽകണമെന്നാണ് ജില്ലാ കളക്ടർ സുരേഷ് ഗോപിക്ക് നൽകിയിരിക്കുന്ന നിർദേശം. ഈ സമയത്തിനുള്ളിൽ നൽകിയ വിശദീകരണം തൃപ്തികരമാണോ എന്ന് നോക്കിയാകും വരണാധികാരി കൂടിയായ ജില്ലാ കളക്ടർ മറ്റ് നടപടികളിലേക്ക് കടക്കുക.

Related Post

സൂര്യസംഗീതം നാളെ വാഷി സിഡ്കോ എക്സിബിഷൻ സെന്ററിൽ  

Posted by - Dec 28, 2019, 10:16 pm IST 0
ഇതിഹാസ ഗായിക  എം.എസ്  സുബ്ബലക്ഷ്മി അവശേഷിപ്പിച്ച ശൂന്യത നികത്താൻ കഴിവുള്ള  യൂട്യൂബ് പ്രതിഭാസമായ 13 വയസ്സുകാരിയായ  സൂര്യഗായത്രി 2019 ഡിസംബർ 29 ന് രാവിലെ 10.00 മുതൽ…

ട്രൂ ഇന്ത്യൻ  സമാദരം 2020 ഞായറാഴ്ച ഡോംബിവ്‌ലിയിൽ   

Posted by - Jan 31, 2020, 10:47 am IST 0
ഡോംബിവില്ലി : സാംസ്‌കാരിക വിനിമയം ലക്ഷ്യമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ പത്താമത് വാർഷിക ആഘോഷം ഫെബ്രുവരി 2 ,…

കെ.സുരേന്ദ്രന്റെ റിമാന്‍ഡ് 14 ദിവസത്തേയ്ക്ക്കൂടി നീട്ടി

Posted by - Dec 6, 2018, 01:10 pm IST 0
പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ റിമാന്‍ഡ് 14 ദിവസത്തേയ്ക്ക്കൂടി നീട്ടി. പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. ചിത്തിര ആട്ട പൂജ ദിവസം…

വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് ജിഷയുടെ അമ്മ രാജേശ്വരി

Posted by - Jun 12, 2018, 07:47 am IST 0
പെരുമ്പാവൂര്‍: വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് ജിഷയുടെ 'അമ്മ രാജേശ്വരി. മകളുടെ കൊലയാളി അമീര്‍ ഉള്‍ ഇസ്ളാം മാത്രമാണോ എന്നാണ് രാജേശ്വരിയുടെ സംശയം. തനിച്ച്‌ ഇത്തരമൊരു കൊലപാതകം ചെയ്യാന്‍…

പ്രളയകാലത്ത് കേരളത്തെ അവഗണിച്ചിട്ടില്ല; ആവശ്യമായ സഹായങ്ങള്‍ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിച്ചു നല്‍കിയെന്ന് പ്രധാനമന്ത്രി

Posted by - Dec 15, 2018, 08:35 am IST 0
ന്യൂഡല്‍ഹി: പ്രളയകാലത്ത് കേരളത്തെ അവഗണിച്ചിട്ടില്ലെന്നും ആവശ്യമായ സഹായങ്ങള്‍ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിച്ചു നല്‍കിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലുള്ള ബി.ജെ.പിയുടെ ബൂത്ത് പ്രസിഡന്റുമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ്…

Leave a comment