ബിജെപിയുടെ പ്രകടനപത്രികയിൽ ശബരിമലയും

264 0

ദില്ലി: 2019 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രികയിൽ ശബരിമല വിഷയവും. ശബരിമലയിൽ വിശ്വാസസംരക്ഷണത്തിനായി സുപ്രീം കോടതിയിൽ നിലപാടെടുക്കുമെന്നാണ് പ്രകടനപത്രികയിൽ ബിജെപി വ്യക്തമാക്കുന്നത്. മതപരമായ വിഷയങ്ങളിൽ പ്രധാനപ്പെട്ട ഒന്നായാണ് ശബരിമലയെ പ്രകടനപത്രികയിൽ അവതരിപ്പിച്ചിരിക്കുന്നത്. 

ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസവും പാരമ്പര്യവും പ്രാർത്ഥനാപരമായ ആചാരങ്ങളും സുപ്രീംകോടതിയ്ക്ക് മുമ്പാകെ കൃത്യമായി അവതരിപ്പിക്കും. വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കുമെന്നും ബിജെപി പ്രകടനപത്രികയിൽ പറയുന്നു.

കേരളത്തിൽ ബിജെപിയുടെ പ്രധാനപ്രചാരണ വിഷയമാണ് ശബരിമല. ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി വന്ന ശേഷമുണ്ടായ പ്രക്ഷോഭങ്ങൾ സജീവചർച്ചാ വിഷയമാക്കിത്തന്നെയാണ് ബിജെപി സംസ്ഥാനത്ത് വോട്ട് തേടുന്നതും. ഇതിലൂടെ ലോക്സഭയിൽ കേരളത്തിൽ നിന്ന് ആദ്യമായി അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി മുന്നോട്ടു പോകുന്നത്. 

Related Post

സർക്കാരിന് തിരിച്ചടിയുമായി കരുണ മെഡിക്കൽ ബിൽ 

Posted by - Apr 8, 2018, 05:24 am IST 0
സർക്കാരിന് തിരിച്ചടിയുമായി കരുണ മെഡിക്കൽ ബിൽ  തിരുവനന്തപുരം :സർക്കാരിന് തിരിച്ചടിയുമായി  കണ്ണൂർ കരുണ മെഡിക്കൽ ബിൽ. ബിൽ നിലനിക്കിലെന്ന നിയമോപദേശം ലഭിച്ച തിനെ തുടർന്ന് ഗവർണർ  ബില്ലിൽ…

നരേന്ദ്രമോദിയെ എക്സ്പയറി ബാബുവെന്ന് വിളിച്ച് മമത ബാനർജി

Posted by - Apr 4, 2019, 12:35 pm IST 0
കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ വികസനം തടസപ്പെടുത്തുന്ന സ്പീഡ് ബ്രേക്കറാണ് മുഖ്യമന്ത്രി മമത ബാനർജിയെന്ന് വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നരേന്ദ്രമോദി എക്സപയറി ബാബുവെന്ന് അതേ നാണയത്തിൽ തിരിച്ചടിച്ച് മമത ബാനർജി.…

നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്; പത്രിക സമർപ്പിച്ചത് 303 സ്ഥാനാർത്ഥികൾ

Posted by - Apr 5, 2019, 10:45 am IST 0
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്താകെ 303 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.അവസാന ദിവസമായ ഇന്നലെ വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയടക്കം 149 പേരാണ് പത്രിക നൽകിയത്. നാമനിർദ്ദേശ…

 ടി പി വധക്കേസ്, വിവാദപട്ടിക വെട്ടിച്ചുരുക്കി

Posted by - Mar 8, 2018, 12:50 pm IST 0
 ടി പി വധക്കേസ്, വിവാദപട്ടിക വെട്ടിച്ചുരുക്കി  വൻ വിവാദത്തിനു വഴിതെളിച്ച തടവുകാരുടെ മോചന പട്ടിക സർക്കാർതന്നെ തിരുത്തി.ടി പി വധക്കേസിലെ പ്രതികളെയും ചന്ദ്രബോസ് വധക്കേസിലെ പ്രതികളെയും വിട്ടയക്കാനുള്ള…

ആന്ധ്രപ്രദേശ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ ഹരിബാബു രാജിവെച്ചു

Posted by - Apr 17, 2018, 02:09 pm IST 0
അമരാവതി: ആന്ധ്രപ്രദേശിലെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ ഹരിബാബു രാജിവെച്ചു. ടി ഡി പി എന്‍ ഡി എ സഖ്യംവിട്ട പശ്ചാത്തലത്തില്‍ പാര്‍ട്ടി നേതൃത്വത്തില്‍…

Leave a comment