വിവാഹാഭ്യർത്ഥന നിരസിച്ചു; വനിത പൊലീസുകാരിക്കെതിരെ ആസിഡാക്രമണം

340 0

മധുര: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് വനിത പൊലീസുകാരിക്കെതിരെ ആസിഡാക്രമണം. ആസിഡ് ആക്രമണത്തില്‍ 20 വയസുകാരിയായ പൊലീസുകാരിക്ക് മുഖത്തിന്‍റെ ഇടതുഭാഗത്തായി അമ്പത് ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വ്യാഴാഴ്ചയാണ് സംഭവം.  

പുലര്‍ച്ചെ 4.30 ന് ഡ്യൂട്ടിക്കു പോകാനായി വീട്ടില്‍നിന്നിറങ്ങിയ യുവതിയെ, പുറത്തു കാത്തുനിന്നിരുന്ന പ്രതിയും രണ്ടു സഹായികളും ചേര്‍ന്ന് അസിഡ് ബള്‍ബ് കൊണ്ട് ആക്രമിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ ദാമോദർപുര മേഖലയില്‍ വാടകയ്ക്ക് താമസിക്കുകയാണ് പൊലീസുകാരിയായ യുവതി. ബുലന്ദ്ശഹര്‍ സ്വദേശിയായ സഞ്ജയ് സിങ് ആണ് ആസിഡ് ആക്രമണം നടത്തിയ പ്രതി. ഇയാള്‍ കുറച്ചുകാലമായി പെൺകുട്ടിയെ പിന്തുടരുന്നുണ്ട്. വിവാഹാഭ്യർത്ഥന നിരസിച്ച യുവതി, ഇനിയും ശല്യം ചെയ്താല്‍ നിയമനടപടി സ്വീകരിക്കുമെന്ന് താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഈ പ്രകോപനമാണ് ഇയാളെ ആക്രമണത്തിന് പ്രേരിപ്പിച്ചത്.

മുഖ്യപ്രതിക്കായി അന്വേഷണം തുടരുകയാണ്. യുവതി തന്നെയാണ് ചികിത്സയ്ക്കിടയിൽ കേസിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയത്.

Related Post

മന്ത്രിമാരുടെ പേരുകള്‍ വൈകുന്നേരത്തോടെ; കേരളത്തില്‍ നിന്ന് ആരൊക്കെയെന്ന് ചര്‍ച്ചകള്‍ തുടരുന്നു  

Posted by - May 29, 2019, 06:30 pm IST 0
ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനിരിക്കെ മന്ത്രിമാര്‍ ആരൊക്കെയെന്ന് ഇന്നു വൈകുന്നേരത്തോടെ അറിയാനായേക്കും. കേന്ദ്ര ഭരണത്തിലെ കേരളത്തിന്റെ പ്രാതിനിധ്യത്തെക്കുറിച്ച് ചര്‍ച്ചകള്‍…

കാശ്മീരിലേക്കുളള 'വന്ദേ ഭാരത് എക്സ്പ്രസ്സ്' അമിത് ഷാ ഉത്‌ഘാടനം ചെയ്തു

Posted by - Oct 3, 2019, 02:51 pm IST 0
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ തീവണ്ടി സർവീസായ 'വന്ദേ ഭാരത് എക്സ്പ്രസ്സ്' കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ന്യൂഡൽഹിയിൽ  നിന്നും ഫ്ലാഗ് ഓഫ്‌ ചെയ്തു. ഡൽഹിക്കും…

ഇനി സംഭവിക്കാന്‍ പോകുന്നതെന്ന് നമുക്ക് കാത്തിരുന്ന് കാണാം: മോദി  

Posted by - May 2, 2019, 03:14 pm IST 0
ജയ്പൂര്‍: ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ യു.എന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഭീകരവാദത്തിനെതിരായ യുദ്ധത്തിലെ ഏറ്റവും വലിയ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ ലക്ഷ്യം…

ട്രംപിനെ വരവിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ അടിമത്ത മനോഭാവത്തിന്റെ പ്രതിഫലനമെന്ന് 'സാമ്‌ന' ദിനപത്രം 

Posted by - Feb 17, 2020, 01:47 pm IST 0
മുംബൈ: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഗുജറാത്ത്  സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ത്യ നടത്തുന്ന തയ്യാറെടുപ്പുകള്‍ അടിമത്ത മനോഭാവത്തിന്റെ പ്രതിഫലനമാണെന്ന് ശിവസേനാ മുഖപത്രം സാമ്‌ന.ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ഒരു…

Leave a comment