ചൂട് കൂടിയിട്ടും പരീക്ഷ മാറ്റാതെ കാലിക്കറ്റ് യൂണിവേഴ്സിറ്റി 

273 0

തേഞ്ഞിപ്പലം: കനത്ത ചൂടും വരൾച്ചയും കാരണം ഹോസ്റ്റലുകൾ അടച്ചിട്ടിട്ടും കാലിക്കറ്റ് യൂണിവേഴ്സിറ്റി ലോ പരീക്ഷകൾ മാറ്റാൻ തയ്യാറാവുന്നില്ലെന്ന് പരാതി. വെക്കേഷൻ സമയത്ത് നടത്താൻ തീരുമാനിച്ച പരീക്ഷകൾ മാറ്റണമെന്ന് നേരത്തെ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു. എന്നാൽ, അക്കാദമിക് കലണ്ടർ പാലിക്കേണ്ടതിനാൽ പരീക്ഷ മാറ്റാനാവില്ലെന്നാണ് യൂണിവേഴ്സിറ്റിയുടെ വിശദീകരണം. 

ആകെ പരീക്ഷയെഴുതുന്ന 900 കുട്ടികളിൽ 100 പേരും കോഴിക്കോട് ലോ കോളജിൽ നിന്നുള്ളവർ. എന്നാൽ, ചൂട് കനത്തതോടെ വെള്ളമില്ലാതാവുകയും ഹോസ്റ്റൽ അടക്കുകയും ചെയ്തു.

കനത്ത ചൂട് പരിഗണിച്ച് പരീക്ഷ മാറ്റി വെക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം പി മോഹൻദാസ് ഉത്തരവിട്ടെങ്കിലും യൂണിവേഴ്സിറ്റി അധികൃതർ പരീക്ഷ മാറ്റാൻ തയ്യാറല്ല. ഹൈക്കോടതിയിൽ റിട്ട് നൽകാനൊരുങ്ങുകയാണ് വിദ്യാർത്ഥികൾ.

Related Post

എസ‌്‌എസ‌്‌എല്‍സി പരീക്ഷകളുടെ തീയതിയില്‍ മാറ്റം വരാന്‍ സാധ്യത 

Posted by - Aug 1, 2018, 07:55 am IST 0
തിരുവനന്തപുരം: അധ്യയനവര്‍ഷത്തില്‍ ഉണ്ടായ മഴക്കെടുതിയും കോഴിക്കോട് ഉണ്ടായ നിപ വൈറസ് ബാധയും കാരണം എസ‌്‌എസ‌്‌എല്‍സി പരീക്ഷകളുടെ തീയതികള്‍ നീട്ടാന്‍ സാധ്യത. ഒരു അധ്യയനവര്‍ഷത്തില്‍ കുറഞ്ഞത‌് 200 പ്രവൃത്തി…

മാ​റ്റി​വ​ച്ച പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി​ക​ള്‍ തീ​രു​മാ​നി​ച്ചു

Posted by - Jun 12, 2018, 09:06 am IST 0
തി​രു​വ​ന​ന്ത​പു​രം: നി​പ്പാ കാരണം മാ​റ്റി​വ​ച്ച പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി​ക​ള്‍ തീ​രു​മാ​നി​ച്ചു.  ക​ഴി​ഞ്ഞ ഒ​ന്‍​പ​തി​ന് ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന ജൂ​ണി​യ​ര്‍ അ​സി​സ്റ്റ​ന്‍റ്, കേ​ര​ള ഇ​ല​ക്‌ട്രി​ക്ക​ല്‍ ആ​ന്‍​ഡ് അ​ലൈ​ഡ് എ​ന്‍​ജി​നി​യ​റിം​ഗ് ക​ന്പ​നി​യി​ലെ…

വിഷയവുമായി ബന്ധമില്ലാത്ത അദ്ധ്യാപകർ മൂല്യ നിർണയം നടത്തുന്നു

Posted by - Apr 17, 2018, 06:56 am IST 0
വിഷയവുമായി ബന്ധമില്ലാത്ത അദ്ധ്യാപകർ മൂല്യ നിർണയം നടത്തുന്നു  പത്താം തരത്തിലെ സി.ബി.എസ്.ഇ പരീക്ഷയുടെ മൂല്യനിർണയം നടത്തുന്നത് വിഷയവുമായി ബന്ധമില്ലാത്ത അദ്ധ്യാപകരെന്ന് റിപ്പോർട്ട്. സയൻസ് വിഷയങ്ങളായ ഫിസിക്സ്, കെമിസ്ട്രി,…

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 84.33 ശതമാനം വിജയം  

Posted by - May 8, 2019, 11:45 am IST 0
തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം ആണ് വിജയം. 3,11,375 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഓപ്പണ്‍ സ്‌കൂള്‍ വഴി പരീക്ഷ എഴുതിയ 58,895…

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 91.1 ശതമാനം വിജയം; മലയാളി പെണ്‍കുട്ടി ടോപ്പര്‍  

Posted by - May 6, 2019, 07:04 pm IST 0
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള ഭാവനാ എന്‍ ശിവദാസാണ് ടോപ്പര്‍. 500 ല്‍ 499 മാര്‍ക്കാണ് ഭാവന നേടിയത്.  ഭാവനയെ കൂടാതെ…

Leave a comment