നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹർജി ഇന്ന് ഹൈക്കോടതിപരിഗണിക്കും

166 0

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ നേരത്തെ നൽകിയ ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീലുമായി ദിലീപ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

കേസിൽ വസ്തുതകളുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തിലല്ല പ്രതിയാക്കിയതെന്നാണ് ഹർജിയിൽ ദിലീപ് ചൂണ്ടിക്കാട്ടുന്നത്. പോലീസ് അന്വേഷണം നിഷ്പക്ഷമായിരുന്നില്ലെന്നും ഹർജിയിൽ ദിലീപ് ആരോപിക്കുന്നു. സത്യാവസ്ഥ പുറത്തു വരാൻ സംസ്ഥാന പോലീസിന് പുറത്തുള്ള സിബിഐ പോലുള്ള ഏജൻസികൾ കേസ് അന്വേഷിക്കണമെന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്.  ഹർജി ഹൈക്കോടതി തീർപ്പാക്കുന്നത് വരെ സിബിഐ പ്രത്യേക കോടതിയിൽ തുടങ്ങിയ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നും ദിലീപ് ആവശ്യപ്പെടുന്നുണ്ട്. 

ഇന്നലെ, ആക്രമണം നേരിട്ട നടിയുടെ പേര് പറഞ്ഞുള്ള അധിക്ഷേപകരമായ പരാമര്‍ശത്തില്‍ പി സി ജോര്‍ജ് എംഎല്‍എയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സ്വന്തം കുടുംബത്തിലുള്ളവരെ കുറിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമോ എന്ന് കോടതി ചോദിച്ചു.ആരെക്കുറിച്ചും എന്തും പറയാമെന്നാണോ പി സി ജോർജ് കരുതിയത് എന്ന് രൂക്ഷ ഭാഷയില്‍ ചോദിച്ച കോടതി പുരുഷ മേധാവിത്വം അവസാനിക്കണമെന്നും വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന ഹര്‍ജി പിന്നീട് പി സി ജോര്‍ജിന് പിന്‍വലിക്കേണ്ടി വരികയായിരുന്നു.

Related Post

കെവിന്റെ കൊലപാതകം : പ്രതികളുടെ മൊഴി പുറത്ത് 

Posted by - May 30, 2018, 08:37 am IST 0
കോട്ടയം: മര്‍ദനമേറ്റ് അവശനായ കെവിന്‍ വെളളം ചോദിച്ചപ്പോള്‍ ഒന്നാം പ്രതി ഷാനു ചാക്കോ വായില്‍ മദ്യം ഒഴിച്ചുകൊടുത്തെന്ന് പിടിയിലായ പ്രതികളുടെ മൊഴി. ആദ്യം പിടിയിലായ നിയാസ്, റിയാസ്,…

ജൂണ്‍ 30 ന് യു.ഡി.എഫ് ഹര്‍ത്താല്‍

Posted by - Jun 4, 2018, 08:26 pm IST 0
തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഈ മാസം ഏഴിന് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഈ മാസം 30ലേക്ക് മാറ്റി. നിപ്പ വൈറസിന്റേയും മറ്റ് പകര്‍ച്ച വ്യാധികളുടേയും പ്രതിരോധ…

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ നാളെ ഹ​ര്‍​ത്താ​ല്‍

Posted by - Dec 10, 2018, 02:07 pm IST 0
തി​ര​വ​ന​ന്ത​പു​രം: ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ ഹ​ര്‍​ത്താ​ല്‍. ബി​ജെ​പി​യാ​ണ് ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ബി​ജെ​പി​യു​ടെ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ര്‍​ച്ചി​നിടെ ഉണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹ​ര്‍​ത്താ​ല്‍.  തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് ഇ​ന്ന് ന​ട​ന്ന…

സംസ്ഥാനത്ത് ഇന്നും ഇന്ധനവില ഉയര്‍ന്നു 

Posted by - May 20, 2018, 09:24 am IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 80.35 രൂപയും ഡീസലിന് 73.34 രൂപയുമാണ്. കഴിഞ്ഞ ഏഴുദിവസം കൊണ്ട് പെട്രോളിന് 1.73 രൂപയും…

ശബരിമല നട നാളെ അടയ്ക്കും

Posted by - Jan 19, 2019, 12:13 pm IST 0
സന്നിധാനം : മകരവിളക്ക് തീര്‍ത്ഥാടനത്തിന് അവസാനം കുറിച്ചുകൊണ്ട് ശബരിമല നട നാളെ അടയ്ക്കും. ഇന്ന് വൈകിട്ട് വരെ മാത്രമാണ് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശന സൗകര്യമുള്ളത്. ഹരിവരാസനം പാടി വൈകീട്ട്…

Leave a comment