നടി ജയപ്രദ ബിജെപിയിൽ;  തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

340 0

ദില്ലി: മുൻ എംപിയും പ്രശസ്ത സിനിമാ താരവുമായ ജയപ്രദ ബിജെപിയിൽ ചേർന്നു. സമാജ്‍വാദിയിൽ പാർട്ടിയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്ന ജയപ്രദ പാർട്ടി നേതാവ് അസംഖാനുമായുള്ള പ്രശ്നങ്ങളെ തു‍ടർന്ന് പാർട്ടിയിൽ നിന്ന് പുറത്ത് വന്നതായിരുന്നു. 

ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്ക് ദേശം പാർട്ടിയിലൂടെയായിരുന്നു ജയപ്രദയുടെ രാഷ്ട്രീയ പ്രവേശം. ചന്ദ്രബാബു നായിഡുവിന്‍റെ വിശ്വസ്തയായി മാറിയ ജയപ്രദ ആന്ധ്രയിൽ നിന്ന് രാജ്യസഭയിലുമെത്തി. ഒരു ഘട്ടത്തിൽ തെലുങ്ക് മഹിളാ സംഘടനയുടെ അധ്യക്ഷ പദവി വരെ വഹിച്ചിരുന്നു. 

പിന്നീട് സമാജ്‍വാദി പാർട്ടിയിൽ ചേ‍ർന്ന ജയപ്രദ യുപിയിലെ രാംപുരിൽ നിന്ന് രണ്ട് തവണ ലോക്സഭാംഗമായി. 2004ലിലും 2009 ലും ആയിരുന്നു ഈ തെരഞ്ഞെടുപ്പ് വിജയങ്ങൾ. ഇതിന് പിന്നാലെയായിരുന്നും അസംഖാൻ വിവാദം. 2014 ൽ ബിജ്നോർ മണ്ഡലത്തിൽ നിന്ന് വീണ്ടും ലോക്സഭയിലേക്ക് മത്സരിച്ച ജയപ്രദ പക്ഷേ പരാജയപ്പെട്ടു. ഇത്തവണ ബിജെപി ടിക്കറ്റിൽ രാംപുരിൽ നിന്ന് ജയപ്രദ ലോക്സഭയിലേക്ക് മത്സരിക്കാനാണ് സാധ്യത.

Related Post

യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് അതിക്ര

Posted by - Dec 9, 2018, 04:33 pm IST 0
തിരുവനന്തപുരം: എഎന്‍ രാധാകൃഷ്ണന്റെ നിരാഹാര സമരം തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ജനാധിപത്യപരമായ ഇടപെടലുകള്‍ ഉണ്ടാകണമെന്ന ആവശ്യവുമായി യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം.…

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു

Posted by - Jul 8, 2018, 10:22 am IST 0
കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ജേക്കബ് (90) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. . 1982ലും 1988ലും രാജ്യസഭാംഗമായിരുന്ന എംഎം ജേക്കബ് 1986ല്‍ രാജ്യസഭാ…

സിപിഎം പോളിറ്റ് ബ്യൂറോ അംഗം നിരുപം സെന്‍ അന്തരിച്ചു

Posted by - Dec 24, 2018, 10:42 am IST 0
കൊല്‍ക്കത്ത: സിപിഎം പോളിറ്റ് ബ്യൂറോ അംഗം നിരുപം സെന്‍ (71) അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് എ.എം.ആര്‍.ഐ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ അഞ്ചു…

പ്രകടന പത്രിക പുറത്തിറക്കി സിപിഐ

Posted by - Mar 29, 2019, 05:42 pm IST 0
ദില്ലി: സിപിഐയുടെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. നിരവധി വാഗ്ദാനങ്ങള്‍കൊണ്ട് നിറഞ്ഞതാണ് പ്രകടനപത്രിക. ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് പ്രകടന പത്രിക പുറത്തുവിട്ട് ദേശീയ സെക്രട്ടറി…

വി വി രാജേഷ് തിരുവനന്തപുരം ജില്ലാ ബി ജെ പി പ്രസിഡന്റ് 

Posted by - Jan 20, 2020, 11:31 am IST 0
തിരുവനന്തപുരം: ജില്ലയുടെ പുതിയ ബിജെപി പ്രസിഡന്റായി വിവി രാജേഷിനെ തെരഞ്ഞെടുത്തു.  വി.വി രാജേഷ് സമരമുഖത്ത് എന്നും തീപാറുന്ന നേതാവാണ്.  ശബരിമല ടോള്‍ സമരം, മുല്ലപ്പെരിയാര്‍ സമരം, സോളാര്‍…

Leave a comment