ശബരിമല കേസ് ; സംസ്ഥാന സർക്കാരിന് തിരിച്ചടി

101 0

ന്യൂഡൽഹി: ശബരിമല കേസിൽ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. ശബരിമല കേസിലെ ഹർജികൾ ഹെെക്കോടതിയിൽ നിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് തള്ളി. നിരീക്ഷക സമിതിയെ നിയമിച്ച കാര്യത്തിലും ഇടപെടാനാകില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കി.

ഹൈക്കോടതിയുടെ പരിഗണനയിൽ വിഷയുമായി ബന്ധപ്പെട്ട ഒമ്പത് ഹർജികളാണുള്ളത്.

സുപ്രീംകോടതി പുനപരിശോധന ഹർജിയിൽ വിധി പറയാനിരിക്കുന്ന സാഹചര്യത്തിൽ ഈ ഹർജികളും സുപ്രീംകോടതി പരിഗണിക്കണമെന്നായിരുന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്.

ഹൈക്കോടതിയുടെ അധികാരങ്ങളിൽ ഇടപെടില്ലെന്നും ഇക്കാര്യത്തിൽ അന്തിമതീരുമാനം ഹൈക്കോടതിയുടേത് തന്നെയാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ബഞ്ചാണ് ഇന്ന് ഹർജികൾ പരിഗണിച്ചത്. സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയയാണ് ഹാജരായത്. 

യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണെന്നും ആ സാഹചര്യത്തിൽ ഹൈക്കോടതി ഈ ഹർജികൾ പരിഗണിക്കുന്നത് ഭരണഘടനാപരമായി തെറ്റാണെന്നായിരുന്നു സംസ്ഥാനസർക്കാരിന്റെ വാദം. എന്നാൽ, ഇക്കാര്യം ഹൈക്കോടതിയുടെ പരിഗണനയിലുള്ള സ്ഥിതിക്ക് ആ അധികാരത്തിൽ ഇടപെടാനില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Related Post

മെഡിക്കൽ പ്രവേശനബിൽ പാസാക്കി

Posted by - Apr 5, 2018, 06:05 am IST 0
മെഡിക്കൽ പ്രവേശനബിൽ പാസാക്കി സുപ്രിംകോടതിയുടെ വിമർശനം അവഗണിച്ച് കരുണ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥിനികളുടെ പ്രവേശനം സാധുവാക്കാനുള്ള നിയമം നിയമസഭ പാസാക്കി. കോൺഗ്രസ് അംഗം വി.ടി ബൽറാം മാത്രമാണ്…

കസ്റ്റഡിയില്‍ വാങ്ങിയ മൂന്ന് പ്രതികള്‍ പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടു

Posted by - Apr 26, 2018, 08:24 am IST 0
ചാവക്കാട്: കസ്റ്റഡിയില്‍ വാങ്ങിയ മൂന്ന് പ്രതികള്‍ പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 11-ഓടെ പോലീസിന്റെ കണ്ണുവെട്ടിച്ച്‌ ചാവക്കാട് പോലീസ് സ്റ്റേഷനില്‍നിന്ന് പാലപ്പെട്ടി മാലിക്കുളം സ്വദേശി…

തൊടുപുഴയിലെ മർദ്ദനം; കുട്ടിയുടെ നില അതീവ ഗുരുതരം

Posted by - Apr 6, 2019, 01:31 pm IST 0
തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിനിരയായ എഴുവയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെയും സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡിലെ ഡോക്ടർമാർ ആശുപത്രിയിൽ കുട്ടിയെ സന്ദർശിച്ചിരുന്നു. ആരോഗ്യനിലയില്‍…

ശ്രീജിത്ത് മരണം; പുതിയ വഴിത്തിരിവുകൾ

Posted by - Apr 22, 2018, 09:03 am IST 0
ശ്രീജിത്ത് മരണം പുതിയ വഴിത്തിരിവുകൾ വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്.ഐ ദീപക് കുമാറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. വടക്കൻ പറവൂർ…

എസ്ഡിപിഐയെ തള്ളിപ്പറഞ്ഞ് മുസ്ലിംലീഗ് നേതാവ്

Posted by - Jul 5, 2018, 12:19 pm IST 0
മലപ്പുറം : എസ്ഡിപിഐയെ തള്ളിപ്പറഞ്ഞ് മുസ്ലിംലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍.കാമ്പസ് കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് എസ്ഡിപിഐയെ മുസ്ലിംലീഗ് നേതാവ് തള്ളിപ്പറഞ്ഞത്. ഇസ്ലാമിന്റെ പേരില്‍ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം. …

Leave a comment