ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

285 0

കൊച്ചി: ന്യൂസീലൻഡിലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശിനി അൻസി അലി ബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പിന്നീട് തിരുവള്ളൂരിലുള്ള ഭർത്താവിന്‍റെ വീട്ടിലേക്ക് കൊണ്ട് പോയി.

 കൊടുങ്ങല്ലൂരിലെ കമ്മ്യൂണിറ്റി ഹാളിൽ മൃതദേഹം പൊതു ദർശനത്തിനുവയ്ക്കും. 

മാർച്ച് 15നാണ് ന്യൂസിലാൻഡ് ക്രൈസ്റ്റ് ചർച്ച് നഗരത്തിലെ അൽ നൂർ മസ്ജിദിൽ ജുമാ നിസ്‌കാരത്തിനിടയിലുണ്ടായ ഭീകരാക്രമണത്തിൽ അൻസി ഉൾപ്പെടെ അമ്പത് പേർ കൊല്ലപ്പെട്ടത്.

ക്രൈസ്റ്റ്ചർച്ച് വെടിവയ്പിൽ അഞ്ച് ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. ഒരു വർഷം മുമ്പാണ് അൻസിയ ഭർത്താവ് അബ്ദുൾ നാസറിനൊപ്പം ന്യൂസിലൻഡിലേക്ക് പോയത്. ന്യൂസിലൻഡ് അഗ്രികൾച്ചർ യൂണിവേഴ്സിറ്റി എംടെക് വിദ്യാർത്ഥിനിയായിരുന്നു അൻസി. വെടിവയ്പ്പ് നടന്ന ദിവസം ഇവർ ഒരുമിച്ചാണ് പള്ളിയിലെത്തുന്നത്. 

സംഭവസമയത്ത്  പള്ളിയ്‌ക്ക് പുറത്തായിരുന്ന നാസർ നിസാര പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്.

Related Post

ലിഗയുടെ മരണം കൊലപാതകം 

Posted by - Apr 26, 2018, 06:18 am IST 0
ലിഗയെന്ന വിദേശ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് അഞ്ചുപേർ അറസ്റ്റിലായി. കോവളം വാഴമുട്ടത് കണ്ടാൽ കാടുകൾക്കിടയിൽ മരിച്ച നിലയിൽകണ്ടെത്തിയ ലിഗ എന്ന വിദേശ വനിതയുടെ മരണം സ്വാഭാവിക മാറണമെല്ലെന്ന്…

വോട്ടർ കാർഡ് ആധാറുമായി ബന്ധിപ്പിക്കണം.

Posted by - Mar 12, 2018, 08:52 am IST 0
വോട്ടർ കാർഡ് ആധാറുമായി ബന്ധിപ്പിക്കണം. വോട്ടർ കാർഡ് ആധാറുമായി ബന്ധിപ്പിക്കണം എന്ന ആവിശ്യവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രിം കോടതിയിൽ അപേക്ഷ സമർപ്പിച്ചു. മുൻ നിലപാട് പ്രകാരം…

ഗുരുവായൂർ ഉത്സവത്തിന് ഇന്ന് സമാപനം 

Posted by - Mar 8, 2018, 10:57 am IST 0
ഗുരുവായൂർ ഉത്സവത്തിന് ഇന്ന് സമാപനം  പത്തുദിവസമായി നടന്നുവരുന്ന ഗുരുവായൂർ ഉത്സവത്തിന് ഇന്ന് ആറാട്ടോടുകൂടി സമാപനം കുറിക്കും. ഉച്ച കഴിഞ്ഞു ഗുരുവായൂരപ്പ വിഗ്രഹത്തില് ചൈതന്യം പഞ്ചലോഹ വിഗ്രഹത്തിലേക്ക് ആവാഹിക്കുന്നതോടുകൂടി…

നേപ്പാളില്‍ വിനോദസഞ്ചാരത്തിനു പോയ എട്ടു മലയാളികള്‍ ശ്വാസം മുട്ടി മരിച്ചു

Posted by - Jan 21, 2020, 03:29 pm IST 0
കാഠ്മണ്ഡു: നേപ്പാളില്‍ വിനോദസഞ്ചാരത്തിനു പോയ എട്ടു മലയാളികള്‍ റിസോര്‍ട്ടിലെ മുറിയ്ക്കുള്ളില്‍ ശ്വാസം മുട്ടി മരിച്ചു. തണുപ്പില്‍ നിന്നു രക്ഷനെടാന്‍ റൂമിലെ ഗ്യാസ് ഹീറ്റര്‍ ഓണ്‍ ചെയ്തിട്ടതാണ് അപകടകാരണം.…

ഒരു മണിക്കൂർ പോലും നീട്ടി നൽകില്ല: മരട് വിഷയത്തിൽ  ജസ്റ്റിസ് അരുൺമിശ്ര

Posted by - Oct 4, 2019, 06:58 pm IST 0
ന്യൂഡൽഹി: തീരദേശ പരിപാലനനിയമം ലംഘിച്ച് മരടിൽ നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിക്കണമെന്ന വിധിയിൽ ഒരു ഭേദഗതിയും വരുത്തില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഫ്ലാറ്റ് പൊളിക്കുന്നത് സംബന്ധിച്ച് സമയം നീട്ടി…

Leave a comment