ഷുക്കൂര്‍ വധക്കേസില്‍ വിചാരണ കണ്ണൂരില്‍ നിന്നും മാറ്റണമെന്ന് സിബിഐ

226 0

കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ വിചാരണ കണ്ണൂരില്‍ നിന്നും മാറ്റണമെന്ന് സിബിഐ ആവശ്യപ്പെട്ടു. കൊച്ചിയിലെ സിബിഐ സ്പെഷ്യല്‍ കോടതിയിലേക്ക് വിചാരണ മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. പെട്ടെന്നുണ്ടായ പ്രകോപനമല്ല ബോധപൂര്‍വ്വമായ ആസൂത്രണമാണ് ഷുക്കൂറിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് തലശ്ശേരി കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. കുറ്റപത്രവുമായി ബന്ധപ്പെട്ട കേസ് ഇന്ന് തലശ്ശേരിയിലെ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കവേയാണ് സിബിഐ ആവശ്യം ഉന്നയിച്ചത്.

ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജന്റെയും ടി.വി.രാജേഷിന്റെയും വ്യക്തമായ പങ്ക് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട് ഇരുവര്‍ക്കെതിരേയുമുള്ള തെളിവുകള്‍ സിബിഐ അക്കമിട്ട് നിരത്തി. നേതാക്കള്‍ ഇടപെട്ട് നടത്തിയ ഗൂഢാലോചനയും ആസൂത്രണവുമാണ് ഷുക്കൂര്‍ വധത്തിലേതെന്ന് കുറ്റപത്രം വ്യക്തമാക്കുന്നത്.

സിപിഎം ശക്തികേന്ദ്രമായ കീഴറ കണ്ണപുരത്തെ വള്ളുവന്‍ കടവില്‍വച്ചാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നും കുറ്റപത്രം പറയുന്നു. ഷുക്കൂറിനെ സുഹൃത്തുക്കള്‍ക്കൊപ്പം കണ്ണപുരം കീഴറയിലെ ഒരു വീട്ടില്‍ രണ്ടര മണിക്കൂറോളം ബന്ദിയാക്കി വിചാരണ ചെയ്ത്, മൊബൈല്‍ ഫോണില്‍ ചിത്രമെടുത്ത് അരിയില്‍ ലോക്കല്‍ സെക്രട്ടറിക്ക് അയച്ചുകൊടുത്ത് ഉറപ്പുവരുത്തിയ ശേഷമാണ് വെട്ടിക്കൊന്നത്.

ഷുക്കൂറിന്റെ സുഹൃത്ത് സക്കരിയയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

Related Post

വ​ഴി​ക്ക​ട​വി​ന് സ​മീ​പം വീ​ണ്ടും മാ​വോ​യി​സ്റ്റു​ക​ളെ​ത്തി

Posted by - Jan 1, 2019, 08:35 am IST 0
മ​ല​പ്പു​റം: വ​ഴി​ക്ക​ട​വി​ന് സ​മീ​പം വീ​ണ്ടും മാ​വോ​യി​സ്റ്റു​ക​ളെ​ത്തി. താ​ന്നി​ക്ക​ട​വ് ആ​ദി​വാ​സി കോ​ള​നി​യി​ലാ​ണ് തിങ്കളാഴ്ച രാത്രി 11ന് മാ​വോ​യി​സ്റ്റ് സം​ഘം എ​ത്തി​യ​ത്. തോ​ക്കു​മാ​യെ​ത്തി​യ മൂ​ന്നം​ഗ സം​ഘം ഒ​രു മ​ണി​ക്കൂ​റോ​ളം കോ​ള​നി​യി​ല്‍…

മുംബൈയിൽ ലോക്കൽ ട്രെയിനിൽ യാത്രക്കാരി പ്രസവിച്ചു 

Posted by - Sep 15, 2019, 11:41 am IST 0
മുംബൈ: മുംബൈയിലെ ലോക്കൽ ട്രെയിനിൽ ഗർഭിണിയായ സ്ത്രീ ഒരു കുട്ടിക്ക് ജന്മം നൽകി. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ നിന്ന് താനെ സ്റ്റേഷനിലേക്ക് യുവതി യാത്ര ചെയ്തപ്പോൾ…

തുടര്‍ച്ചയായി പത്താം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധനവ്‌ 

Posted by - May 23, 2018, 07:38 am IST 0
തിരുവനന്തപുരം: തുടര്‍ച്ചയായി പത്താം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധന പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയുമാണ് കൂടിയത്. ഇന്ധന വില കുറയ്ക്കുന്നത് സംബന്ധിച്ച്‌ എണ്ണക്കമ്പിനികളുമായി കേന്ദ്ര…

ഇടവിട്ടുള്ള മഴ: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്‍

Posted by - May 11, 2018, 09:05 am IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ആരംഭിച്ചതോടെ പൊതുജനങ്ങ‍‍ള്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ കരുതലോടെയിരിക്കണമെന്ന് ആരോഗ്യ വകുപ്പ്‍. പകര്‍ച്ചപ്പനികള്‍ അപകടകാരികളായതിനാല്‍ സ്വയം ചികിത്സിക്കാതെ എത്രയും വേഗം വിദഗ്ധ ചികിത്സ തേടണം.…

Leave a comment