ശബരിമല നട കുംഭമാസ പൂജകള്‍ക്കായി തുറന്നു

242 0

ശബരിമല നട കുംഭമാസ പൂജകള്‍ക്കായി തുറന്നു. വൈകിട്ട് അഞ്ചുമണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വാസുദേവന്‍ നമ്ബൂതിരിയാണ് നട തുറന്നത്. അതേസമയം, നട തുറക്കുന്ന ദിവസമായിട്ടും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടോ മറ്റ് അംഗങ്ങളോ ഇന്ന് സന്നിധാനത്ത് എത്തിയില്ല.

ഇന്ന് ശബരിമലയില്‍ പ്രത്യേക പൂജകളൊന്നുമില്ല. രാത്രി പത്തിന് ഹരിവരാസനം ചൊല്ലി നട അടയ്ക്കും. നാളെ രാവിലെ അഞ്ചിന് വീണ്ടും നട തുറക്കും. കുംഭമാസ പൂജകള്‍ക്ക് ശേഷം ഞായറാഴ്ച രാത്രി 10ന് നടയടയ്ക്കും.സ്ത്രീ പ്രവേശന വിധിയെ തുടര്‍ന്ന് മണ്ഡല-മകരവിളക്ക് സീസണില്‍ ശബരിമലയിലും നിലയ്ക്കലിലും ഉണ്ടായ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Related Post

നിമിഷയുടെ മരണത്തിന് കാരണം വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ട് പുറത്ത് 

Posted by - Aug 2, 2018, 10:43 am IST 0
കൊച്ചി: മോഷണത്തിനിടെ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിനിരയായ നിമിഷയുടെ മരണത്തിനു കാരണമായത് കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മുത്തശ്ശിയുടെ മാല പൊട്ടിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണ് നിമിഷ ആക്രമണത്തിനിരയായത്.…

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്നു

Posted by - Dec 9, 2018, 10:48 am IST 0
കണ്ണൂര്‍: മലബാറിന്റെ വികസന സ്വപ്നങ്ങള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കി കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്നു. അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് രാവിലെ 10.06 ഓടെ പറന്നുയര്‍ന്നത്.…

1.44 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

Posted by - Dec 5, 2018, 02:23 pm IST 0
മലപ്പുറം : പെരിന്തല്‍മണ്ണയില്‍ 1.44 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോഡൂര്‍ സ്വദേശി സൈനുദ്ദീന്‍ ആണ് അറസ്റ്റില്‍ ആയിരിക്കുന്നത്.…

കേരളത്തിൽ ഇന്ന് അർധരാത്രി മുതൽ പൊതു പണിമുടക്ക് 

Posted by - Apr 1, 2018, 09:09 am IST 0
കേരളത്തിൽ ഇന്ന് അർധരാത്രി മുതൽ പൊതു പണിമുടക്ക്  ഞായറാഴ്ച രാത്രി 12 മുതൽ തിങ്കളാഴ്ച രാത്രി 12 വരെ  കേരളമൊട്ടാകെ പൊതുമണിമുടക്ക്.  സിഐടിയു, ഐഎൻ ടിയുസി, എഐടിയുസി,…

ലിഗ കൊലക്കേസില്‍ വഴിത്തിരിവ്: രണ്ട് പ്രതികൾ കുറ്റം സമ്മതിച്ചു 

Posted by - May 2, 2018, 10:15 am IST 0
തിരുവനന്തപുരം: ലിഗ കൊലക്കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. കസ്റ്റഡിയിലിരിക്കുന്ന രണ്ട് പ്രതികളാണ് കുറ്റം സമ്മതിച്ചിരിക്കുന്നത്. പീഡനത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രതികള്‍ പറഞ്ഞത്. പ്രദേശവാസികളായ രണ്ട് പേരുടെയും അറസ്റ്റ്…

Leave a comment