ബോളിവുഡ് താരം മഹേഷ് ആനന്ദ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

421 0

മുംബൈ; ബോളിവുഡ് താരം മഹേഷ് ആനന്ദ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ബോളിവുഡ് ചിത്രങ്ങളിലെ നിറ സാന്നിധ്യമായിരുന്ന മഹേഷ് ആനന്ദിനെ മുംബൈയിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഭാര്യ മോസ്‌കോയിലായിരുന്നതിനാല്‍ മുംബൈയിലെ അദ്ധേരിയിലെ യാരി റോഡിലായിരുന്നു മഹേഷ് താമസിച്ചിരുന്നത്. മൃതദേഹം കണ്ടെത്തുമ്ബോള്‍ അഴുകിയ നിലയിലായിരുന്നു.

വില്ലന്‍ കഥാപാത്രങ്ങളിലൂടെയായിരുന്നു മഹേഷ് പേരെടുത്തത്. 80-കളിലും 90-കളിലും നിരവധി ചിത്രങ്ങളില്‍ വില്ലന്‍ കഥാപാത്രങ്ങളെ അനശ്വരമാക്കിയ താരമാണ് മഹേഷ്. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച അഭിമന്യു എന്ന ചിത്രത്തിലെ വില്ലന്‍ വേഷമാണ് മഹേഷ് ആനന്ദിനെ മലയാള സിനിമ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനാക്കിയത്. കുരുക്ഷേത്ര, സ്വര്‍ഗ്, കൂലി നമ്ബര്‍ 1, വിജേത, ഷഹെന്‍ഷാ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം പ്രജയെന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഗോവിന്ദ നായകനായ രംഗീല രാജയാണ് അവസാന ചിത്രം. 57 വയസ്സായിരുന്നു.

Related Post

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ പ്രദര്‍ശനങ്ങള്‍ തുടങ്ങി

Posted by - Dec 7, 2018, 12:06 pm IST 0
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ പ്രദര്‍ശനങ്ങള്‍ തുടങ്ങി. ഇന്ന് ആകെ 34 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. വൈകിട്ട് ആറിന് നിശാഗന്ധിയില്‍ ചലച്ചിത്രോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. കൈരളി തീയേറ്ററിലും ടാഗോറിലും…

പ്രിയ ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

Posted by - Sep 10, 2018, 07:14 pm IST 0
മലയാളികളുടെ പ്രിയ ഗായിക ഡോ.വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വീട്ടില്‍ വച്ചായിരുന്നു ചടങ്ങ്. ഒക്ടോബര്‍ 22 ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം. പാലാ…

രജനീകാന്തും നയൻതാരയും ഒന്നിക്കുന്ന ദർബാറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

Posted by - Apr 9, 2019, 04:45 pm IST 0
സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായെത്തുന്ന ദർബാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു . സംവിധായകൻ എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക.  എ ആർ…

ഖുറേഷി അബ്‌റാമായി മോഹൻലാൽ; ലൂസിഫർ 2 ഒരുങ്ങുന്നു?

Posted by - Apr 17, 2019, 03:56 pm IST 0
റിലീസ് ചെയ്‌ത് വാരങ്ങൾ പിന്നിട്ടിട്ടും ലൂസിഫർ സൃഷ്‌ടിച്ച തരംഗം ഇനിയും അവസാനിച്ചിട്ടില്ല. എട്ട് ദിവസത്തിനുള്ളിൽ 100 കോടി കളക്‌ട് ചെയ്‌ത ചിത്രം മലയാള സിനിമയിൽ പുതിയൊരു റെക്കോഡ്…

നടി മേഘ്‌നാ രാജ് വിവാഹിതയായി 

Posted by - Apr 30, 2018, 11:05 am IST 0
ബാംഗലൂരു: നടി മേഘ്‌നാ രാജ് വിവാഹിതയായി. ബാംഗലൂരുവിലെ കോറമംഗല സെയ്ന്റ് ആന്റണീസ് ഫ്രയറി പള്ളിയിലാണ് നടി മേഘ്‌നാ രാജും കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയും തമ്മിലുള്ള വിവാഹം…

Leave a comment