തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ  വെടിയേറ്റ് മരിച്ച സംഭവത്തില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

267 0

കൊല്‍ക്കത്ത : ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ സത്യജിത് ബിശ്വാസ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നും ബിശ്വാസിനെ പിന്നില്‍ നിന്ന് വെടിവെക്കുകയായിരുന്നുവെന്നും എസ്.പി രൂപേഷ് കുമാര്‍ പറഞ്ഞു.

ബംഗാളിലെ ഫുല്‍ബാരിയില്‍ സരസ്വതി പൂജ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് കൃഷ്ണഗഞ്ജ് മണ്ഡലത്തിലെ എം.എല്‍.എ യായ സത്യജിത് ബിശ്വാസ് വെടിയേറ്റ് കൊല്ലപ്പെട്ടത്. വേദിയില്‍ നിന്ന് ഇറങ്ങുന്നതിനിടെ അക്രമിയുടെ വെടിയേല്‍ക്കുകയായിരുന്നു. യുവനേതാവായ സത്യജിത് ബിശ്വാസിന്റെ വിവാഹം അടുത്തിടെയായിരുന്നു കഴിഞ്ഞത്.

ബിശ്വാസിന് വെടിയേല്‍ക്കുമ്ബോള്‍ സംസ്ഥാന മന്ത്രി രത്ന ഘോഷും തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരിശങ്കര്‍ ദത്തയും ഒപ്പമുണ്ടായിരുന്നു. ഇത് രാഷ്ട്രീയ കൊലപാതകമാണെന്നും ബിജെപിയാണ് പിന്നിലെന്നും ഗൗരി ശങ്കര്‍ ദത്ത ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് കേസ് സിബിഐ അന്വേഷിക്കണമെന്നും ബംഗാള്‍ പോലീസില്‍ വിശ്വാസമില്ലെന്നും വ്യക്തമാക്കിയിരുന്നു.

Related Post

എയര്‍ഹോസ്റ്റസിനെ  വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Dec 19, 2019, 01:51 pm IST 0
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിലെ ഡിഎല്‍എഫ് ഫേസ് 3 യിൽ എയര്‍ഹോസ്റ്റസിനെ ദുരൂഹസാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രമുഖ എയര്‍ലൈന്‍സിലെ ജീവനക്കാരി മിസ്തു സര്‍ക്കാരിനെയാണ്‌ വാടകയ്ക്ക് താമസിക്കുന്ന…

അഭിജിത് ബാനര്‍ജി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി 

Posted by - Oct 22, 2019, 04:01 pm IST 0
ന്യൂഡല്‍ഹി: നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജിയുമായുള്ള…

കശ്മീരില്‍  പലയിടത്തും വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി  

Posted by - Sep 28, 2019, 03:30 pm IST 0
കശ്മീര്‍ :കശ്മീരിൽ  തുടരുന്ന കര്‍ശന നിയന്ത്രങ്ങള്‍ക്ക് പിന്നാലെ കശ്മീരില്‍ ചിലയിടങ്ങളില്‍ വീണ്ടും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്നലെ ചിലയിടങ്ങളില്‍ 144 പ്രഖ്യാപിച്ചു. നൗഹട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍…

പ്രശസ്ത സീരിയല്‍ നടി ആത്മഹത്യ ചെയ്ത നിലയില്‍ 

Posted by - Nov 30, 2018, 01:20 pm IST 0
ചെന്നൈ: പ്രശസ്ത തമിഴ് സീരിയല്‍ നടി റിയാമിക(റിയ)യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് ഫാളാറ്റിലെത്തി അന്വേഷിച്ച സഹോദരന്‍ പ്രകാശാണ് റിയയെ മരിച്ച…

ഡൽഹിയിൽ നിന്ന്‌ കൂട്ടത്തോടെ പലായനം

Posted by - Mar 29, 2020, 12:32 pm IST 0
ന്യൂ ഡൽഹി : ഇന്ത്യയിൽ  ലോക്ക്ഡൗൺ പ്രബല്യത്തിലുള്ള സമയത്ത്, ലക്ഷക്കണക്കിന് ആളുകളെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരു വലിയ കുടിയൊഴിപ്പിക്കൽ പ്രവർത്തനം ശനിയാഴ്ച പുലർച്ചെ ഡൽഹിയിലെ ഗാസിയാബാദും നോയിഡയുമായുള്ള…

Leave a comment