രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം പുതുചരിത്രം കുറിച്ചു 

422 0

വയനാട്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം പുതുചരിത്രം രചിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ഗുജറാത്തിനെ 113 റണ്‍സിന് തകര്‍ത്ത് കേരളം ആദ്യമായി സെമിഫൈനലില്‍ കടന്നു. 195 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് മൂന്നാം ദിനം 81 റണ്‍സിന് കൂടാരം കയറി.

കൃഷ്ണഗിരിയിലെ പേസ് പിച്ചില്‍ തീതുപ്പുന്ന പന്തുകളുമായി ഗുജറാത്തിനെ വിറപ്പിച്ച പേസര്‍മാരായ ബേസില്‍ തന്പിയും സന്ദീപ് വാര്യരുമാണ് കേരളത്തിന്‍റെ ചരിത്ര ജയത്തിന് ചുക്കാന്‍ പിടിച്ചത്. ബേസില്‍ അഞ്ചും സന്ദീപ് നാലും വിക്കറ്റുകള്‍ പിഴുതു. മത്സരത്തില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തന്പി മാന്‍ ഓഫ് ദ മാച്ചായി.

Related Post

ഡല്‍ഹിയില്‍ ഐപിഎല്‍ വാതുവെപ്പ് സംഘം അറസ്റ്റില്‍

Posted by - May 21, 2018, 07:59 am IST 0
ഡല്‍ഹിയില്‍ ഐപിഎല്‍ വാതുവെപ്പ് സംഘം അറസ്റ്റില്‍. നാലുപേരാണ് അറസ്റ്റിലായിരിക്കുന്നത്. സ്ഥലത്തെ വീട് കേന്ദ്രീകരിച്ചാണ് വാതുവെപ്പ് നടന്നിരുന്നത്. ഈ വീട് പൊലീസ് റെയ്ഡ് ചെയ്തു. എട്ട് മൊബൈല്‍ ഫോണുകള്‍,…

ഇടിക്കൂട്ടിൽ സ്വർണവുമായി മേരി കോം 

Posted by - Apr 14, 2018, 09:11 am IST 0
ഇടിക്കൂട്ടിൽ സ്വർണവുമായി മേരി കോം  കോമൺവെൽത്ത് ഗെയിംസിൽ ബോക്സിങ്ങിൽ ഇന്ത്യയുടെ മേരി കോം സ്വർണം നേടി. വനിതകളുടെ 45-48 കിലോഗ്രാം വിഭാഗത്തിൽ അയർലൻഡ് താരം ക്രിസ്റ്റീന ഓക്കുഹരയെ…

'ധോണി ഷോ'യ്ക്ക് പിഴശിക്ഷ ;  താരത്തെ വിമർശിച്ചു ക്രിക്കറ്റ് ലോകം

Posted by - Apr 12, 2019, 04:48 pm IST 0
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെയുണ്ടായ "നോബോൾ' വിവാദവുമായി ബന്ധപ്പെട്ട് നടന്ന "ധോണി ഷോ'യിൽ താരത്തിന് ഐപിഎൽ അച്ചടക്ക സമിതി മാച്ച് ഫീസിന്‍റെ 50 ശതമാനം പിഴയിട്ടു. എന്നാൽ…

ബെംഗളൂരു എഫ്.സി  ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ ഫൈനലില്‍ 

Posted by - Mar 12, 2018, 08:38 am IST 0
ബെംഗളൂരു എഫ്.സി  ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ ഫൈനലില്‍  പുണെ സിറ്റി നേടിയ ഒരു ഗോളിനെതിരെ മൂന്ന് ഗോളുകൾ നേടി ബെംഗളൂരു എഫ്.സി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ ഫൈനലില്‍…

ധോണി ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്

Posted by - Mar 29, 2020, 08:22 pm IST 0
മഹേന്ദ്ര സിംഗ് ധോണി ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്.  ബിസിസിഐയോട് ധോണി ഔദ്യോഗികമായി ഇക്കാര്യം സംസാരിച്ചിട്ടില്ലെങ്കിലും തന്റെ കുടുംബത്തോടും അടുത്ത സുഹൃത്തുക്കളോടും ഇത് സംസാരിച്ചതായി സ്‌പോർട്‌സ് ന്യൂസ്…

Leave a comment