ശബരിമലയില്‍ ക്ഷേത്രദര്‍ശനം നടത്തിയ സ്ത്രീകള്‍ മാവോയിസ്റ്റുകളാണെന്ന് വി.മുരളീധരന്‍

288 0

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ശബരിമലയില്‍ ക്ഷേത്രദര്‍ശനം നടത്തിയ സ്ത്രീകള്‍ മാവോയിസ്റ്റുകളാണെന്ന് ബിജെപി നേതാവ് വി.മുരളീധരന്‍. ഇന്നലെ രണ്ട് സ്ത്രീകള്‍ ശബരിമല ക്ഷേത്രത്തില്‍ കയറി. അവര്‍ വിശ്വാസികളല്ല. അവര്‍ മാവോയിസ്റ്റുകളും നക്‌സലുകളുമാണെന്നും മുരളീധരന്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.

സിപിഎമ്മും തിരഞ്ഞെടുക്കപ്പെട്ട പോലീസുകാരും ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് അവര്‍ ക്ഷേത്രത്തിലെത്തിയത്. സര്‍ക്കാര്‍ കൂടി പങ്കാളിയായ കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും ഇതിന് പിന്നില്‍ നടന്നു.

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ഹിന്ദു ക്ഷേത്രത്തിനും അയ്യപ്പ വിശ്വാസികള്‍ക്കും എതിരെ നടത്തിയ ഗൂഢാലോചനയാണിത്.കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങള്‍ക്കെതിരായ കയ്യേറ്റമാണിത്. കേരളത്തിന് മാത്രമല്ല, രാജ്യത്തിന് തന്നെ ഇത് കറുത്ത ദിനമാണ്.

Related Post

ലോക്‌സഭാ തിരഞ്ഞെടുപ്പ് ;സോഷ്യല്‍ മീഡിയായിലും  പെരുമാറ്റചട്ടം 

Posted by - Mar 25, 2019, 05:23 pm IST 0
ന്യൂഡല്‍ഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയിലും കനത്ത നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യപ്രകാരം രാജ്യത്തെ വിവിധ സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ സ്വമേധയാ…

കര്‍ണാടകയില്‍ പ്രതിസന്ധി: ഗുലാം നബിയുംകെ.സിയുമെത്തി; വിമതര്‍ക്ക് മന്ത്രിസ്ഥാനം  

Posted by - May 30, 2019, 05:03 am IST 0
ബെംഗളൂരു: കര്‍ണാടകയില്‍കോണ്‍ഗ്രസ്ജനതാദള്‍സഖ്യസര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയില്‍. വിമതപക്ഷത്തുളളരണ്ട് എം.എല്‍.എമാര്‍ ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നു സര്‍ക്കാരിന്റെ നിലനില്‍പ്പ്ഉറപ്പുവരുത്താനായി കോണ്‍ഗ്രസ്ഊര്‍ജിത ശ്രമം തുടങ്ങി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറികെ.സി.…

സി.പി.എമ്മിന്റെ പ്രവർത്തന ശെെലിയിൽ മാറ്റം വരണം: വെള്ളാപ്പള്ളി

Posted by - Sep 22, 2019, 04:05 pm IST 0
ആലപ്പുഴ: സി.പി.എമ്മിന്റെ  പ്രവർത്തന ശൈലി മാറ്റ ണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരൂരിലും കോന്നിയിലും ഹിന്ദു സ്ഥാനാർത്ഥികൾ മത്സരിക്കണമെന്നും വെള്ളാപ്പള്ളി…

ഉമ്മന്‍ചാണ്ടിയെ വളഞ്ഞിട്ട് ആക്രമിക്കുന്നതില്‍ അതൃപ്തിയും അമര്‍ഷവുമായി എ ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത്

Posted by - Jun 10, 2018, 11:49 am IST 0
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയെ വളഞ്ഞിട്ട് ആക്രമിക്കുന്നതില്‍ അതൃപ്തിയും അമര്‍ഷവുമായി എ ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത്. കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍, പ്രതിപക്ഷ…

ബാർ കോഴക്കേസ്; കോടതിയുടെ വിമർശനം ഏറ്റു വാങ്ങി കെ എം മാണി 

Posted by - Apr 13, 2018, 08:50 am IST 0
ബാർ കോഴക്കേസ്; കോടതിയുടെ വിമർശനം ഏറ്റു വാങ്ങി കെ എം മാണി  വലിയ പൊതുജന ശ്രദ്ധ പിടിച്ചുപറ്റിയ ബാർക്കോഴക്കേസിൽ സർക്കാർ നിയമിച്ച പബ്ലിക് പ്രോസിക്യുട്ടറെ എതിർത്ത കെ…

Leave a comment