ഹര്‍ത്താലില്‍ വിവിധ സ്ഥലങ്ങളില്‍ വഴിതടയലും കല്ലേറും

137 0

പന്തളം:ശബരിമല കര്‍മസമിതി നടത്തുന്ന ഹര്‍ത്താലില്‍ വിവിധ സ്ഥലങ്ങളില്‍ വഴിതടയലും കല്ലേറും. കോഴിക്കോട് രാവിലെ വിവിധ സ്ഥലങ്ങളില്‍ റോഡുകളില്‍ ടയര്‍ കത്തിച്ചും കല്ലുകള്‍ നിരത്തിയും ഗതാഗതം തടസപ്പെടുത്തി. കുന്നമംഗലത്തും കൊയിലാണ്ടിയിലും വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി.

പാലക്കാട് മരുതറോഡില്‍ കല്ലേറിയില്‍ ആംബുലന്‍സിന്റെ ചില്ലുകള്‍ തകര്‍ന്നു. വെണ്ണക്കരയില്‍ ഇ.എം.എസ് സ്മാരക വായനശാലയ്ക്ക് രാത്രി തീയിട്ടു. കൊല്ലം കൊട്ടാരക്കര പള്ളിക്കലിലും കോട്ടാത്തലയിലും ബി.ജെ.പി -ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. കൊട്ടാരക്കര വെട്ടിക്കവലയില്‍ കെ.എസ് ആര്‍ ടി സി.ബസിന് നേരെ കല്ലേറുണ്ടായി.

Related Post

തൃപ്തി ദേശായിയും സംഘവും തിരികെ മടങ്ങി

Posted by - Nov 16, 2018, 10:27 pm IST 0
കൊച്ചി : ശബരിമല ദര്‍ശനം നടത്താനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും തിരികെ മടങ്ങി. തൃപ്തി ദേശായിയെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ…

കെവിന്റെ കൊലപാതകം: ഒന്നാം പ്രതിയും പിതാവും പിടിയില്‍

Posted by - May 29, 2018, 03:00 pm IST 0
തിരുവനന്തപുരം: കെവിന്‍ കൊലപാതകക്കേസില്‍ ഒന്നാം പ്രതി ഷാനു ചാക്കോയും പിതാവ് ചാക്കോയും പിടിയില്‍. കണ്ണൂരില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്.  

അമൃത ഫഡ്‌നാവിസ് മോദിയെ രാഷ്ട്രപിതാവെന്ന് വിളിച്ച്  സോഷ്യൽ മീഡിയയിൽ 

Posted by - Sep 18, 2019, 01:31 pm IST 0
മുംബയ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ അദ്ദേഹത്തെ 'രാജ്യത്തിന്റെ പിതാവ്' എന്ന്  മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ വിശേഷിപ്പിച്ചു . മോദിയുടെ 69ആം ജന്മദിനത്തിൽ അദ്ദേഹത്തിന്…

പോലിസിനെക്കണ്ട് ഭയന്നോടിയ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Jun 5, 2018, 08:57 am IST 0
തൃശൂര്‍: ചേലക്കരയില്‍ പോലിസിനെക്കണ്ട് ഭയന്നോടിയ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേലക്കര സ്വദേശി പ്രജീഷാണ് മരിച്ചത്. 35 വയസ്സായിരുന്നു. ഞായറാഴ്ച രാത്രി തൃശൂരെ ഒരു ബാറില്‍…

ജനറൽ മാനേജർ വെടിയേറ്റു മരിച്ചു

Posted by - Mar 9, 2018, 01:22 pm IST 0
ജനറൽ മാനേജർ വെടിയേറ്റു മരിച്ചു ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് ഡെപ്യൂട്ടിജനറൽ മാനേജർ അമിത് പാണ്ഡെ (41) വീട്ടിൽനിന്നും ഏകദേശം ഒരുകിലോമീറ്റർ അകലെ തുറസായ സ്ഥലത്തു വെടിയേറ്റ്…

Leave a comment