വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി സാനിട്ടറി പാഡുകള്‍ വിതരണം ചെയ്യാനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍

479 0

ജയ്പൂര്‍: സര്‍ക്കാര്‍ കോളേജുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി സാനിട്ടറി പാഡുകള്‍ വിതരണം ചെയ്യാനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍. പദ്ധതിക്കായി 2.5 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിരിക്കുന്നത്. പദ്ധതി നടപ്പായാല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സാനിട്ടറി പാഡുകള്‍ സൗജന്യമായി നല്‍കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും രാജസ്ഥാന്‍. സംസ്ഥാനത്തെ ആരോഗ്യ ഉപദേശകസമതിയുടെ ആവശ്യത്തെ തുടര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ഭാഗമായി 189 സര്‍ക്കാര്‍ കോളേജുകളില്‍ സൗജന്യ നാപ്കിന്‍ വെന്‍ഡിങ്ങ് മെഷിന്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പ്. ഇതിലൂടെ 2.8 ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ കോളേജുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്കും നിര്‍ദ്ധനരായ കുട്ടികള്‍ക്കും ഈ പദ്ധതി ഉപകാരപ്രദമാകും. പദ്ധതിയുടെ ഭാഗമായി നേരത്തെ വസുന്ധര രാജെ-സര്‍ക്കാര്‍ ഏതാനും സ്കൂളുകളിലും റെയില്‍വേ സ്റ്റേഷനുകളിലും മെഷിനുകള്‍ സ്ഥാപിച്ചിരുന്നു. അടുത്ത അധ്യായന വര്‍ഷം മുതലാകും പദ്ധതി നടപ്പാക്കുക.

Related Post

തൂത്തുക്കുടിയില്‍ നിരോധനാജ്ഞ പിന്‍വലിച്ചു

Posted by - May 27, 2018, 09:15 am IST 0
തൂത്തുക്കുടി: തൂത്തുക്കുടിയില്‍ നിരോധനാജ്ഞ പിന്‍വലിച്ചു. പൊലീസ് വെടിവയ്പ്പിന് ശേഷം തൂത്തുക്കുടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ്. നിരോധനാജ്ഞ പിന്‍വലിക്കാന്‍ കളക്ടര്‍ സന്ദീപ് നന്ദൂരി നിര്‍ദ്ദേശം നല്‍കി.  സ്റ്റെര്‍ലൈറ്റ് പ്ലാന്റ്…

ലോ​ഡ്​​ജി​ല്‍​ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത ബി.​ജെ.​പി നേ​താ​വ്​ അറസ്റ്റില്‍ 

Posted by - May 24, 2018, 06:41 am IST 0
വാ​രാ​ണ​സി: ലോ​ഡ്​​ജി​ല്‍​ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത ബി.​ജെ.​പി നേ​താ​വ്​ ക​ന​യ്യ ലാ​ല്‍ മി​ശ്ര അ​റ​സ്​​റ്റി​ല്‍. ജോ​ലി ന​ല്‍​കാ​മെ​ന്ന വാ​ഗ്​​ദാ​നം ചെ​യ്​​ത്​ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്​​ഥ​യു​മാ​യു​ള്ള കൂ​ടി​ക്കാ​​ഴ്​​ച​ക്കെ​ന്ന മ​ട്ടി​ല്‍ വി​ളി​ച്ചു​വ​രു​ത്തി…

ഗോ​വ മു​ഖ്യ​മ​ന്ത്രിയ്ക്ക് പ​ക​ര​ക്കാ​ര​നെ തേ​ടി ബി​ജെ​പി

Posted by - Sep 15, 2018, 07:06 am IST 0
പ​നാ​ജി: അ​സു​ഖ ബാ​ധി​ത​നാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ പ​രീ​ക്ക​റി​നു പ​ക​ര​ക്കാ​ര​നെ തേ​ടി ബി​ജെ​പി. അ​ര്‍​ബു​ദ​ത്തെ തു​ട​ര്‍​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​രീ​ക്ക​റി​ന് പ​നി പി​ടി​പെ​ട്ട​തി​നെ തു​ട​ര്‍​ന്നു…

കോവിഡ് 19: മഹാരാഷ്‌ട്രയിൽ മരണം 97  മുംബൈയിൽ ആറ്‌ മലയാളി നഴ്‌സുമാർക്ക്‌കൂടി കോവിഡ്‌;   

Posted by - Apr 10, 2020, 01:24 pm IST 0
മുംബൈ:  മഹാരാഷ്‌ട്രയിൽ കോവിഡ്‌ ബാധിച്ച്‌  97 പേർ  മരിച്ചു. 229 പേർക്കു കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 1,364 ആയി ഉയർന്നു.  മുംബൈയിലെ രണ്ട്…

Leave a comment